Skip to main content

ഇന്ത്യയിൽ നിന്നുള്ള കയറ്റുമതിക്ക് 50 ശതമാനം തീരുവ ചുമത്തിയ അമേരിക്കയുടെ നടപടിയെ ശക്തമായി അപലപിക്കുന്നു

ഇന്ത്യയിൽ നിന്നുള്ള കയറ്റുമതിക്ക് 50 ശതമാനം തീരുവ ചുമത്തിയ അമേരിക്കയുടെ നടപടിയെ ശക്തമായി അപലപിക്കുന്നു. അമേരിക്കയുടെ നീക്കം ഏകപക്ഷീയവും സ്വേച്ഛാധിപത്യപരവുമാണ്. ഭീഷണിപ്പെടുത്തി കാര്യങ്ങൾ സാധിക്കുന്ന യുഎസ് സർക്കാരിന്റെ തന്ത്രങ്ങളാണ് നടപടിയിലൂടെ വ്യക്തമാകുന്നത്. വ്യാപാര ചർച്ചകളിൽ അമേരിക്ക മുന്നോട്ടുവച്ച എല്ലാ ആവശ്യങ്ങളും അംഗീകരിക്കാത്തതിനെത്തുടർന്നാണ് ഇന്ത്യൻ കയറ്റുമതിക്ക് 25 ശതമാനം തീരുവ ചുമത്തുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ചത്.

ഇതിനുപുറമെ, ഇന്ത്യ റഷ്യൻ എണ്ണ വാങ്ങിയതിന് 25 ശതമാനം പിഴ കൂടി ചുമത്തി. ഇന്ത്യ പോലുള്ള രാജ്യങ്ങൾ റഷ്യയുമായി വ്യാപാരബന്ധത്തിലേർപ്പെടുന്നത് തടയാനാണ് യുഎസും യൂറോപ്യൻ യൂണിയനും ശ്രമിക്കുന്നത്. എന്നാൽ അവർ റഷ്യയുമായി വ്യാപാരബന്ധം തുടരുകയും ചെയ്യുന്നു. അമേരിക്കൻ സമ്മർദ്ദത്തിന് വഴങ്ങുന്നതിനെ ചെറുക്കാനും നിലപാടിൽ ഉറച്ചുനിൽക്കാനും സർക്കാരിനോട് ആവശ്യപ്പെടുന്നു. ഈ താരിഫ് വർധന പ്രതികൂലമായി ബാധിക്കുന്ന ഇന്ത്യൻ കയറ്റുമതിക്കാരെ സംരക്ഷിക്കുന്നതിന് സർക്കാർ അടിയന്തര നടപടികൾ സ്വീകരിക്കണം. അമേരിക്കയുടെ ഭീഷണിക്കെതിരെയും രാജ്യത്തിന്റെ സാമ്പത്തിക പരമാധികാരം സംരക്ഷിക്കുന്നതിനുമായി എല്ലാവരും പ്രതിഷേധങ്ങൾ സംഘടിപ്പിക്കണം.
 

സമീപകാല പോസ്റ്റുകൾ

സെക്രട്ടറിയുടെ പോസ്റ്റുകൾ

ലേഖനങ്ങൾ

ഒറ്റച്ചാട്ടത്തിന് ബിജെപിയിൽ എത്താൻ തക്കം പാർത്തിരിക്കുന്ന പാർടിയാണ് കോൺഗ്രസ്സ്

സ. പിണറായി വിജയൻ

ഒറ്റച്ചാട്ടത്തിന് ബിജെപിയിൽ എത്താൻ തക്കം പാർത്തിരിക്കുന്ന പാർടിയാണ് കോൺഗ്രസ്സ്. ആ ചാട്ടമാണ് തൃശൂർ ജില്ലയിലെ മറ്റത്തൂരിൽ കണ്ടത്. കോൺഗ്രസ്സ് സ്ഥാനാർഥികളായി മത്സരിച്ച് പഞ്ചായത്തംഗങ്ങളായ മുഴുവൻ പേരും കൂറുമാറി ബിജെപി പാളയത്തിലെത്തി ഭരണം പിടിച്ചു. എട്ടു കോൺഗ്രസംഗങ്ങൾ മാത്രമേ അവിടെ യുഡിഎഫിനുള്ളൂ.

സഖാവ് കെ എം സുധാകരൻ്റെ വിയോഗത്തിൽ ദുഃഖിതരായ കുടുംബാംഗങ്ങളുടെയും പാർടി സഖാക്കളുടെയും വേദനയിൽ പങ്കുചേരുന്നു

സ. എം വി ഗോവിന്ദൻ മാസ്റ്റർ

പാർടി മുൻ സംസ്ഥാന കമ്മിറ്റി അംഗവും പ്രമുഖ ട്രേഡ് യൂണിയൻ നേതാവുമായിരുന്ന പ്രിയ സഖാവ് കെ എം സുധാകരൻ നമ്മെ വിട്ടുപിരിഞ്ഞു.

പുന്നെല്ലിനൊപ്പം ചോരമണക്കുന്ന വീരേതിഹാസം രചിച്ച കീഴ്‌വെണ്‍മണിയിലെ പോരാളികൾക്ക് ലാൽസലാം

സവര്‍ണഭീകരതയുടെയും ജാതി വിരുദ്ധ പോരാട്ടങ്ങളുടെയും പേരായ കീഴ്‌‌‌വെണ്‍മണി കൂട്ടകൊല്ലക്ക് ഇന്ന് 57 വർഷം. കൂലിയിൽ ഒരു പിടി (600 ഗ്രാം) നെല്ല് അധികം ചോദിച്ചതിനാണ് ജാതി-ജന്മി ശക്തികൾ 44 മനുഷ്യരെ ജീവനോടെ ചുട്ടെരിച്ചത്.