Skip to main content

ജമ്മു- കശ്‌മീരിൽ ലഫ്‌. ഗവർണർ 25 പുസ്‌തകം നിരോധിച്ച നടപടിയിൽ പ്രതിഷേധിക്കുന്നു

ജമ്മു- കശ്‌മീരിൽ ലഫ്‌. ഗവർണർ 25 പുസ്‌തകം നിരോധിച്ച നടപടിയിൽ പ്രതിഷേധിക്കുന്നു. അമിതാധികാര പ്രയോഗത്തിന്റെയും അഭിപ്രായപ്രകടന സ്വാതന്ത്ര്യത്തിനുനേരെയുള്ള കടന്നാക്രമണത്തിന്റെയും മറ്റൊരു ഉദാഹരണമാണീ നടപടി. ബിജെപി നയിക്കുന്ന കേന്ദ്രസർക്കാരിന്റെ പ്രതിനിധിയായി നിലകൊള്ളുന്ന ലഫ്‌. ഗവർണർ ഭരണഘടന ഉറപ്പുനൽകുന്ന മൗലികാവകാശങ്ങൾ നിഷേധിക്കുകയാണ്‌.

കശ്‌മീരിന്റെ ചരിത്രവും നിലവിലെ പ്രശ്‌നത്തിന്റെ അടിവേരുകളും പ്രതിപാദിക്കുന്ന 25 പുസ്‌തകമാണ്‌ വിഘടനവാദത്തെയും ഭീകരവാദത്തെയും സഹായിക്കുന്നുവെന്ന പേരിൽ നിരോധിച്ചത്‌. എ ജി നൂറാണി, അനുരാധ ഭാസിൻ, അരുന്ധതി റോയി അടക്കമുള്ളവരുടെ പുസ്‌തകങ്ങൾക്കാണ്‌ വിലക്ക്‌.

നിരോധനം അടിയന്തരമായി പിൻവലിക്കണം. ജമ്മു- കശ്‌മീരിന്റെ സംസ്ഥാനപദവി ഉൾപ്പടെ ജനാധിപത്യ അവകാശങ്ങൾ പുനഃസ്ഥാപിക്കണം. തെരഞ്ഞെടുക്കപ്പെട്ട സർക്കാരിന്‌ ഭരണകാര്യങ്ങളിൽ പൂർണ അധികാരം നൽകണം. ഇത്തരം നടപടികൾ വഴി മാത്രമേ ജമ്മു-കശ്‌മീർ ജനതയുടെ വിശ്വാസം വീണ്ടെടുക്കാൻ കഴിയൂ.

സമീപകാല പോസ്റ്റുകൾ

സെക്രട്ടറിയുടെ പോസ്റ്റുകൾ

ലേഖനങ്ങൾ

ലെനിൻ; ലോക രാഷ്ട്രീയത്തെ നിർണയിക്കാനും നിയന്ത്രിക്കാനും ശേഷിയുള്ള സിദ്ധാന്തമായി മാർക്സിസത്തെ പരിവർത്തനപ്പെടുത്തിയ ഉജ്ജ്വല വിപ്ലവകാരി

സ. എം വി ഗോവിന്ദൻ മാസ്റ്റർ

ലോക രാഷ്ട്രീയത്തെ നിർണയിക്കാനും നിയന്ത്രിക്കാനും ശേഷിയുള്ള സിദ്ധാന്തമായി മാർക്സിസത്തെ പരിവർത്തനപ്പെടുത്തിയ ഉജ്ജ്വല വിപ്ലവകാരി ലെനിന്റെ ഓർമ്മദിവസമാണിന്ന്. പുതിയൊരു ലോകക്രമം എന്ന മനുഷ്യരാശിയുടെ സ്വപ്നം സാധ്യമാണെന്ന് ലോകത്തെ പഠിപ്പിച്ച മഹാരഥൻ.

ലോകത്താകമാനമുള്ള മര്‍ദ്ദിത ജനവിഭാഗങ്ങളുടെ പോരാട്ടങ്ങൾക്ക് ലെനിന്റെ ഐതിഹാസിക സ്മരണ എക്കാലവും പ്രചോദനമാവും

സ. പിണറായി വിജയൻ

മഹാനായ ലെനിന്റെ ഓർമ്മദിനമാണ് ഇന്ന്. മാർക്സിസം കേവലം തത്വചിന്തയല്ലെന്ന കാൾ മാർക്സിൻ്റെ കാഴ്ചപ്പാടിനെ പ്രയോഗവൽക്കരിച്ചു എന്നതാണ് ലെനിൻ്റെ ഏറ്റവും വലിയ സംഭാവന. ലെനിൻ നേതൃത്വം നൽകിയ റഷ്യൻ വിപ്ലവത്തിലൂടെ മാർക്സിസം - ലെനിനിസം ലോകത്തിൻ്റെ വിപ്ലവ സിദ്ധാന്തമായി വളരുകയായിരുന്നു.

സിപിഐ എം പുനലൂർ ഏരിയ കമ്മിറ്റി ഓഫീസ് മന്ദിരമായ വിഎസ് ഭവൻ സ. പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു

സിപിഐ എം പുനലൂർ ഏരിയ കമ്മിറ്റി ഓഫീസ് മന്ദിരമായ വിഎസ് ഭവൻ മുഖ്യമന്ത്രി സ. പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു.

ജനാധിപത്യവിരുദ്ധ നയങ്ങൾക്കെതിരെ പോരാട്ടം ശക്തമാക്കേണ്ട വർത്തമാനകാലത്ത് ഇ ബാലാനന്ദന്റെ സ്മരണ നമുക്ക് പുതിയ ഊർജമേകും

സ. എം വി ഗോവിന്ദൻ മാസ്റ്റർ

ഇന്ത്യൻ തൊഴിലാളിവർഗത്തിന്റെ ശക്തനായ ദേശീയ നേതാവും മികച്ച പാർലമെന്റേറിയനുമായിരുന്നു സ. ഇ ബാലാനന്ദൻ. സഖാവ് നമ്മെ വിട്ടുപിരിഞ്ഞിട്ട് ഇന്ന് 17 വർഷം തികയുന്നു. 2009 ജനുവരി 19 നാണ്‌ അദ്ദേഹം അന്തരിച്ചത്‌. കേരളത്തിലെ തൊഴിലാളിവർഗ പ്രസ്ഥാനത്തിന്റെ ആദ്യപഥികരിൽ ഒരാളായിരുന്നു ഇ ബാലാനന്ദൻ.