കരൂർ ദുരന്തത്തിൽ ഞെട്ടലും ദുഃഖവും രേഖപ്പെടുത്തുന്നു. തമിഴ്‌നാട്ടിലെ കരൂരിൽ ടിവികെ പാർടി സ്ഥാപകനും ചലച്ചിത്ര നടനുമായ വിജയ് നയിച്ച രാഷ്ട്രീയ റാലിക്കിടെ തിക്കിലും തിരക്കിലും പെട്ട് 40 പേരാണ് കൊല്ലപ്പെട്ടത്. അപകടത്തിൽ നിരവധി പേർക്ക് പരിക്കേറ്റു. സിനിമാതാരത്തെ കാണാൻ തടിച്ചുകൂടിയ ആളുകൾക്ക് സംഘാടകനത്തിലെ പിഴവും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ കെടുകാര്യസ്ഥതയും കാരണം ജീവൻ നഷ്ടപ്പെട്ടത് ദൗർഭാഗ്യകരമാണ്. അപ്രതീക്ഷിതമായ ഈ ദുരന്തത്തിൽ മരിച്ചവരുടെ കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നു.
 
                                






 
					 
					 
					 
					 
				