Skip to main content

ഗാസയിൽ വെടിനിർത്തൽ നിലനിൽക്കുമെന്ന് ഉറപ്പാക്കണം

ഇസ്രയേലും ഹമാസുമായി ഉണ്ടാക്കിയ ‘സമാധാന കരാറിന്റെ’ ആദ്യഘട്ടം നിലവിൽ വന്നതിനെ സ്വാഗതം ചെയ്യുന്നു. തടവുകാരുടെയും ബന്ദികളുടെയും കൈമാറ്റം ഉൾപ്പെടെയുള്ള വ്യവസ്ഥകളോടെ വെടിനിർത്തൽ നിലവിൽ വന്നിട്ടുണ്ട്‌.

നേരത്തെ ഉണ്ടാക്കിയ വെടിനിർത്തൽ കരാർ ഇസ്രയേൽ ലംഘിച്ചതിന്റെ ചരിത്രം നമുക്ക്‌ മുന്നിലുണ്ട്‌. ഇത്തരം ലംഘനങ്ങൾ ഇസ്രയേൽ ആവർത്തിക്കില്ലെന്ന്‌ ഉറപ്പാക്കണം. സമാധാനകരാറിന്‌ വഴിയൊരുക്കിയെന്ന്‌ അവകാശപ്പെടുന്ന അമേരിക്ക ഇതിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കണം.

ഇസ്രയേൽ കടന്നാക്രമണം പുനഃരാരംഭിക്കാതിരിക്കാൻ അന്താരാഷ്‌ട്രസമ‍ൂഹവും സമ്മർദം ചെലുത്തണം. പലസ്‌തീൻ വിഷയത്തിൽ ഐക്യരാഷ്‌ട്രസഭ പുറപ്പെടുവിച്ചിട്ടുള്ള പ്രമേയങ്ങൾ അംഗീകരിക്കാനും പലസ്‌തീൻ പ്രദേശങ്ങളിലെ അധിനിവേശം അവസാനിപ്പിക്കാനും ഇസ്രയേൽ തയ്യാറാകണം.

1967ന്‌ മുന്പുള്ള അതിർത്തികളോടെയും കിഴക്കൻ ജറുസലേം തലസ്ഥാനമായും സ്വതന്ത്ര പലസ്‌തീൻ രാജ്യം നിലവിൽ വരുന്നതോടെ മേഖലയിൽ സമാധാനവും നീതിയും ഉറപ്പാക്കപ്പെടുമെന്ന്‌ പ്രതീക്ഷിക്കുന്നു.

സമീപകാല പോസ്റ്റുകൾ

സെക്രട്ടറിയുടെ പോസ്റ്റുകൾ

ലേഖനങ്ങൾ

തായാട്ട് കൊച്ചുവേലായുധന്റെ കുടുംബത്തിന് സിപിഐ എം നിർമിച്ച വീട് സ. എം വി ഗോവിന്ദൻ മാസ്റ്റർ കൈമാറി

തായാട്ട് കൊച്ചുവേലായുധന്റെ കുടുംബത്തിന് സിപിഐ എം നിർമിച്ച വീട് പാർടി സംസ്ഥാന സെക്രട്ടറി സ. എം വി ഗോവിന്ദൻ മാസ്റ്റർ കൈമാറി. നാട്ടുകാരുടെയും ചേർപ്പ് ഏരിയയിലെ പാർടി അംഗങ്ങളുടെയും സഹായത്തോടെയാണ് വീട് നിർമിച്ചത്. വീടിൻ്റെ നിർമ്മാണം 75 ദിവസംകൊണ്ട് പൂർത്തിയാക്കാനായി.

വെനസ്വേലയിലെ അമേരിക്കൻ കടന്നാക്രമണം ഭീകരപ്രവർത്തനം

സ. പിണറായി വിജയൻ

വെനസ്വേലയിൽ അമേരിക്ക നടത്തിയത് നഗ്നമായ സാമ്രാജ്യത്വ ആക്രമണമാണ്. വിവിധ തന്ത്രപ്രധാന കേന്ദ്രങ്ങളിൽ അമേരിക്ക ബോംബാക്രമണം നടത്തി. സ്വന്തം താത്പര്യങ്ങൾ സംരക്ഷിക്കുന്നതിനായി തെക്കൻ അർദ്ധഗോളത്തിൽ ശത്രുത വളർത്താൻ ശ്രമിക്കുന്ന ഒരു 'തെമ്മാടി രാഷ്ട്രമായി' അമേരിക്ക മാറിയിരിക്കുകയാണ്. ഇത് ഭീകരപ്രവർത്തനമാണ്.

വെനസ്വേലയ്ക്ക് നേരെയുള്ള അമേരിക്കൻ ആക്രമണം ന​ഗ്നമായ സാമ്രാജ്യത്വ അധിനിവേശം

സ. എം എ ബേബി

വെനസ്വേലയ്ക്ക് നേരെയുള്ള അമേരിക്കൻ ആക്രമണം ന​ഗ്നമായ സാമ്രാജ്യത്വ അധിനിവേശമാണ്. അമേരിക്ക തെമ്മാടിരാഷ്ട്രമായി പെരുമാറുന്നു. അമേരിക്കൻ ഏകാധിപത്യത്തിന് കീഴ്പ്പെടുത്തുക എന്നതാണ് വെനസ്വേല ആക്രമണത്തിന് പിന്നിലെ ലക്ഷ്യം. ഇന്ന് വെനസ്വേലയ്ക്ക് നേരെ നടന്ന ആക്രമണം നാളെ മറ്റ് രാജ്യങ്ങൾക്ക് നേരെയും നടക്കാം.

എകെജി പഠന ഗവേഷണ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന അഞ്ചാമത് അന്തർ ദേശീയ കേരള പഠന കോൺഗ്രസിന്റെ വെബ്‌സൈറ്റും ഓൺലൈൻ രജിസ്‌ട്രേഷൻ സംവിധാനവും സ. എം എ ബേബി പ്രകാശനം ചെയ്തു

എകെജി പഠന ഗവേഷണ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ 2026 ഫെബ്രുവരി 21,22 തീയതികളിൽ നടക്കുന്ന അഞ്ചാമത് അന്തർ ദേശീയ കേരള പഠന കോൺഗ്രസിന്റെ വെബ്‌സൈറ്റും ഓൺലൈൻ രജിസ്‌ട്രേഷൻ സംവിധാനവും സിപിഐ എം ജനറൽ സെക്രട്ടറി സ. എം എ ബേബി പ്രകാശനം ചെയ്തു. പാർടി കേന്ദ്ര കമ്മിറ്റി അംഗം സ. ടി എം തോമസ് ഐസക് പങ്കെടുത്തു.