Skip to main content

ബിഹാർ നിയമസഭ തെരഞ്ഞെടുപ്പിൽ എൻഡിഎയുടെ വിജയം കൃത്രിമങ്ങൾ നടത്തിയും വർ​ഗീയ ധ്രുവീകരണത്തിലൂടെയും നേടിയത്

ബിഹാർ നിയമസഭ തെരഞ്ഞെടുപ്പിൽ എൻഡിഎയുടെ വിജയം കൃത്രിമങ്ങൾ നടത്തിയും വർ​ഗീയ ധ്രുവീകരണത്തിലൂടെയും നേടിയതാണ്. മുഴുവൻ സംസ്ഥാന സംവിധാനങ്ങളെയും ദുരുപയോഗപ്പെടുത്തിയും കൃത്രിമം നടത്തിയും വൻതോതിൽ പണം ഒഴുക്കിയുമാണ് വിജയം നേടിയത്. പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും ഉൾപ്പെടെയുള്ള നേതാക്കൾ വർഗീയ ധ്രുവീകരണ, ജാതീയ പ്രസം​ഗങ്ങൾ നടത്തി. മഹാസഖ്യം ഉന്നയിച്ച ജനകീയ പ്രശ്‌നങ്ങളെ ബിജെപി അനുകൂല കോർപറേറ്റ് മാധ്യമങ്ങൾ മുക്കിക്കളഞ്ഞു.

ബിജെപിയെ പരാജയപ്പെടുത്താൻ പ്രതിപക്ഷ പാർടികൾ കൂടുതൽ ഐക്യത്തോടെ ശ്രമിക്കണമെന്ന് ബിഹാർ തെരഞ്ഞെടുപ്പ് കാണിക്കുന്നു. ഈ ഫലങ്ങളുടെ പിന്നിലെ മറ്റ് ഘടകങ്ങളെ സിപിഐ എം വിശദമായി പരിശോധിക്കും. സിപിഐ എം സ്ഥാനാർഥികൾക്കും മറ്റ് പ്രതിപക്ഷ പാർടികൾക്കും വോട്ട് ചെയ്ത ബിഹാറിലെ ജനങ്ങൾക്ക് നന്ദി പറയുന്നു. അടിച്ചമർത്തപ്പെട്ടവരുടെയും ചൂഷിതരുടെയും അവകാശങ്ങൾക്കായുള്ള പോരാട്ടങ്ങൾ തുടരുമെന്ന് ജനങ്ങൾക്ക് ഉറപ്പ് നൽകുന്നു.

സമീപകാല പോസ്റ്റുകൾ

സെക്രട്ടറിയുടെ പോസ്റ്റുകൾ

ലേഖനങ്ങൾ

ജനാധിപത്യവിരുദ്ധ നയങ്ങൾക്കെതിരെ പോരാട്ടം ശക്തമാക്കേണ്ട വർത്തമാനകാലത്ത് ഇ ബാലാനന്ദന്റെ സ്മരണ നമുക്ക് പുതിയ ഊർജമേകും

സ. എം വി ഗോവിന്ദൻ മാസ്റ്റർ

ഇന്ത്യൻ തൊഴിലാളിവർഗത്തിന്റെ ശക്തനായ ദേശീയ നേതാവും മികച്ച പാർലമെന്റേറിയനുമായിരുന്നു സ. ഇ ബാലാനന്ദൻ. സഖാവ് നമ്മെ വിട്ടുപിരിഞ്ഞിട്ട് ഇന്ന് 17 വർഷം തികയുന്നു. 2009 ജനുവരി 19 നാണ്‌ അദ്ദേഹം അന്തരിച്ചത്‌. കേരളത്തിലെ തൊഴിലാളിവർഗ പ്രസ്ഥാനത്തിന്റെ ആദ്യപഥികരിൽ ഒരാളായിരുന്നു ഇ ബാലാനന്ദൻ.

സ. ജ്യോതിബസുവിന്റെ മരിക്കാത്ത ഓര്‍മകള്‍ക്ക്‌ മുന്‍പില്‍ രക്തപുഷ്പങ്ങൾ

സിപിഐ എം പോളിറ്റ് ബ്യൂറോ അംഗവും പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയും ആയിരുന്ന സഖാവ് ജ്യോതിബസുവിന്റെ പതിനാറാം ചരമവാർഷിക ദിനമാണ് ഇന്ന്.

സിപിഐ എം വെള്ളറട ഏര്യ കമ്മിറ്റി ഓഫീസിന് സ. എം വി ഗോവിന്ദൻ മാസ്റ്റർ തറക്കല്ലിട്ടു

സിപിഐ എം വെള്ളറട ഏര്യ കമ്മിറ്റി ഓഫീസിന് പാർടി സംസ്ഥാന സെക്രട്ടറി സ. എം വി ഗോവിന്ദൻ മാസ്റ്റർ തറക്കല്ലിട്ടു.

മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ്‌ പദ്ധതി അട്ടിമറിച്ച കേന്ദ്രസർക്കാർ നടപടിക്കെതിരെ തൊഴിലുറപ്പ്‌ തൊഴിലാളികൾ തിരുവനന്തപുരത്ത്‌ ലോക്‌ഭവനിലേക്ക് നടത്തിയ മാർച്ച് സ. എം വി ഗോവിന്ദൻ മാസ്റ്റർ ഉദ്‌ഘാടനം ചെയ്തു

മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ്‌ പദ്ധതി അട്ടിമറിച്ച കേന്ദ്രസർക്കാർ നടപടിക്കെതിരെ തൊഴിലുറപ്പ്‌ തൊഴിലാളികൾ തിരുവനന്തപുരത്ത്‌ ലോക്‌ഭവനിലേക്ക് നടത്തിയ മാർച്ച് സിപിഐ എം സംസ്ഥാന സെക്രട്ടറി സ. എം വി ഗോവിന്ദൻ മാസ്റ്റർ ഉദ്‌ഘാടനം ചെയ്തു.