Skip to main content

ബിജെപിയുടെ ജനവിരുദ്ധ നയങ്ങളെ പരാജയപ്പെടുത്താൻ പ്രതിപക്ഷ പാർടികൾ സംയുക്തമായി പോരാടണം

ബിജെപിയുടെ ജനവിരുദ്ധ നയങ്ങളെ പരാജയപ്പെടുത്താൻ പ്രതിപക്ഷ പാർടികൾ സംയുക്തമായി പോരാടണമെന്ന് ബിഹാർ തെരഞ്ഞെടുപ്പ് കാണിക്കുന്നു. ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിൽ 67 ശതമാനം വോട്ടർമാരാണ് ഇത്തവണയുണ്ടായിരുന്നത്. മുൻ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് 9.6 ശതമാനം വർദ്ധനവ്. 71.6 ശതമാനം സ്ത്രീകൾ വോട്ട് ചെയ്തു എന്നതും ശ്രദ്ധമാണ്. ഇത് രാഷ്ട്രീയ പങ്കാളിത്തത്തിൽ സ്ത്രീകളുടെ ഗണ്യമായ വർദ്ധനവ് കാണിക്കുന്നു.

തെരഞ്ഞെടുപ്പിൽ വോട്ടുകളുടെ കാര്യത്തിൽ എൻ‌ഡി‌എയ്ക്ക് വലിയ നേട്ടമൊന്നും ലഭിച്ചില്ലെങ്കിലും നിയമസഭയിൽ സീറ്റ് വർദ്ധിപ്പിക്കാൻ കഴിഞ്ഞു. മുഴുവൻ സംസ്ഥാന സംവിധാനത്തെയും ഭരണസഖ്യം തെരഞ്ഞെടുപ്പിനു വേണ്ടി ഉപയോഗപ്പെടുത്തി. നിരവധി കൃത്രിമങ്ങൾ നടത്തി, വൻതോതിൽ പണവും സംസ്ഥാനത്തിന് പുറത്തുനിന്ന് ധാരാളം ആളുകളെയും എത്തിച്ചു. പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും ഉൾപ്പെടെയുള്ള നേതാക്കളുടെ ധ്രുവീകരണ വർഗീയ, ജാതീയ പരാമർശങ്ങൾ തെരഞ്ഞെടുപ്പിനെ സ്വാധീനിച്ചു. ഇത് മഹാസഖ്യം ഉയർത്തിയ ജനങ്ങളുടെ പ്രശ്‌നങ്ങളെ മുക്കിക്കളഞ്ഞു. തെരഞ്ഞെടുപ്പ് കമീഷന്റെ പക്ഷപാതപരമായ മനോഭാവം, എസ്ഐആർ എന്നിവ ഉൾപ്പെടെയുള്ള ഘടകങ്ങൾ സിപിഐ എം വിശദമായി പരിശോധിക്കും. തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്ത ബിഹാറിലെ ജനങ്ങൾക്ക് നന്ദി അറിയിച്ചു.

സമീപകാല പോസ്റ്റുകൾ

സെക്രട്ടറിയുടെ പോസ്റ്റുകൾ

ലേഖനങ്ങൾ

യുഡിഎഫ്‌ തകർത്തെറിഞ്ഞ കേരളത്തെ എൽഡിഎഫ്‌ കൈപിടിച്ചുയർത്തി

സ. പിണറായി വിജയൻ

യുഡിഎഫ്‌ തകർത്തെറിഞ്ഞ കേരളത്തെ കൈപിടിച്ചുയർത്തിയത്‌ 2016-ൽ അധികാരത്തിൽ വന്ന എൽഡിഎഫ്‌ സർക്കാരാണ്. 2021ലെ ഭരണത്തുടർച്ച കേരളം കൈവരിച്ച നേട്ടങ്ങൾ മുന്നോട്ടുകൊണ്ടുപോകാനും വികസന പ്രവർത്തനങ്ങളുടെ തുടർച്ചയ്‌ക്കും ഉപകരിച്ചു. സാമൂഹ്യക്ഷേമ പെൻഷനുകൾ നിലനിർത്താനും വർധിപ്പിക്കാനുമായി.

കേരളത്തിലെ കോൺഗ്രസ് പാർടിയുടെ ജീർണമുഖം ദിനംതോറും കൂടുതൽ വികൃതമാകുകയാണ്

സ. എം വി ഗോവിന്ദൻ മാസ്റ്റർ

കേരളത്തിലെ കോൺഗ്രസ് പാർടിയുടെ ജീർണമുഖം ദിനംതോറും കൂടുതൽ വികൃതമാകുകയാണ്. കോൺഗ്രസിന്റെ കുപ്പായത്തിൽ തെറിച്ച ചാണകത്തുള്ളി കണ്ടല്ല; മറിച്ച് കഴുത്തോളം മാലിന്യത്തിൽ മുങ്ങിനിൽക്കുന്ന കോൺഗ്രസിനെ കണ്ടാണ് കേരളീയർ മൂക്കുപൊത്തുന്നത്.

ട്രെയിനിൽ യാത്രക്കാർക്ക് നേരെ വർധിച്ചുവരുന്ന ആക്രമണങ്ങൾ; സുരക്ഷ വീഴ്ച്ചയുടെ ഉത്തരവാദിത്വത്തിൽ നിന്ന് ഒഴിഞ്ഞു മാറി കേന്ദ്രം

സ. കെ രാധാകൃഷ്ണൻ എംപി

ട്രെയിനിൽ യാത്രക്കാർക്ക് നേരെ വർധിച്ചുവരുന്ന ആക്രമണങ്ങളെക്കുറിച്ച് സഭയിൽ ഉന്നയിച്ച ചോദ്യത്തിൻ്റെ മറുപടിയിൽ സുരക്ഷ വീഴ്ച്ചയുടെ ഉത്തരവാദിത്വത്തിൽ നിന്ന് ഒഴിഞ്ഞു മാറി കേന്ദ്രം. വർക്കലയിൽ ഓടുന്ന ട്രെയിനിൽ ശ്രീകുട്ടി എന്ന യുവതിയെ ആക്രമിച്ച സംഭവത്തിൽ

കേരളത്തിൽ തദ്ദേശ തെരഞ്ഞെടുപ്പിൽ കാലങ്ങളായി എൽഡിഎഫിനാണ് മുൻതൂക്കം

സ. എം വി ഗോവിന്ദൻ മാസ്റ്റർ

കേരളത്തിൽ തദ്ദേശ തെരഞ്ഞെടുപ്പിൽ കാലങ്ങളായി എൽഡിഎഫിനാണ് മുൻതൂക്കം. ജനങ്ങളുടെ നിത്യജീവിതവുമായി നേരിട്ടു ബന്ധപ്പെടുന്ന ഭരണസംവിധാനമാണ് തദ്ദേശ സമിതികൾ. അതുകൊണ്ടുതന്നെ ഏറ്റവും കൂടുതൽ ജനങ്ങൾ പങ്കെടുക്കുന്ന ഭരണസംവിധാനവും ഇതുതന്നെ.