Skip to main content

ആര്‍എസ്‌എസിന്റെ എന്‍ജിഒയുടെ സംരക്ഷണം, കേന്ദ്ര ഏജന്‍സിയുടെ സുരക്ഷിത വലയം എന്നിവയെല്ലാം ഒരു സ്വര്‍ണ്ണക്കള്ളക്കടത്ത്‌ കേസിലെ പ്രതിക്ക്‌ ലഭിക്കുമ്പോള്‍ ഈ വെളിപ്പെടുത്തലുകള്‍ക്ക്‌ പിന്നിലുള്ളത്‌ ആരെന്നതും വ്യക്തമാണ്.

13.06.2022

കേന്ദ്ര ഏജന്‍സികളാണ്‌ തന്റെ രക്ഷകരായി നിലകൊണ്ടതെന്ന്‌ ഹൈക്കോടതിയില്‍ സ്വര്‍ണ്ണക്കള്ളക്കടത്ത്‌ പ്രതി സ്വപ്‌ന സുരേഷ്‌ വ്യക്തമാക്കിയതിലൂടെ കേന്ദ്ര ഏജന്‍സികളുടെ കള്ളക്കളികളാണ്‌ വ്യക്തമാകുന്നത്. ഹൈക്കോടതിയില്‍ സ്വപ്‌ന സുരേഷിനായി സമര്‍പ്പിച്ചിട്ടുള്ള ഹര്‍ജിയിലാണ്‌ കേന്ദ്ര ഏജന്‍സികളിലുള്ള വിശ്വാസം ഉറപ്പിച്ച്‌ പറഞ്ഞിരിക്കുന്നത്‌. കേരളാ പൊലീസില്‍ വിശ്വാസമില്ലെന്ന കാര്യവും ഇതില്‍ എടുത്ത്‌ പറഞ്ഞിട്ടുണ്ട്‌. കോടതി പറഞ്ഞാല്‍ സംരക്ഷണം നല്‍കാമെന്ന്‌ ഇഡിയും വ്യക്തമാക്കി കഴിഞ്ഞിട്ടുണ്ട്‌. സ്വര്‍ണ്ണക്കള്ളക്കടത്ത്‌ കേസ്‌ പ്രതി ഇത്തരത്തില്‍ പ്രസ്‌താവിക്കുകയും, വെളിപ്പെടുത്തലുകളെന്ന പേരില്‍ തെറ്റായ മൊഴികള്‍ നല്‍കുകയും ചെയ്യുമ്പോള്‍ തിരക്കഥകള്‍ എന്തിന്‌ വേണ്ടി സൃഷ്ടിക്കപ്പെട്ടു എന്ന കാര്യം പകല്‍ വെളിച്ചംപോലെ വ്യക്തമാണ്‌. സ്വര്‍ണ്ണക്കള്ളക്കടത്ത്‌ കേസ്‌ പ്രതികള്‍ക്ക്‌ ജോലിയും, സംരക്ഷണവും നല്‍കുന്നത്‌ സംഘപരിവാറുകാര്‍ രൂപം നല്‍കിയിട്ടുള്ള എന്‍ജിഒ ആണെന്ന കാര്യവും വ്യക്തമായി കഴിഞ്ഞു. സ്വര്‍ണ്ണക്കള്ളക്കടത്ത്‌ കേസ്‌ പ്രതികള്‍ക്ക്‌ കേസുള്‍പ്പെടെ നടത്തുന്നതിനുള്ള സഹായങ്ങള്‍ നല്‍കുന്നത്‌ ഈ എന്‍ജിഒ ആണെന്നുള്ള കാര്യം അതിന്റെ ഭാരവാഹി തന്നെ സ്വകാര്യ ചാനലില്‍ വ്യക്തമാക്കുകയും ചെയ്‌തിരിക്കുകയാണ്‌.
ആര്‍എസ്‌എസിന്റെ എന്‍ജിഒയുടെ സംരക്ഷണം, കേന്ദ്ര ഏജന്‍സിയുടെ സുരക്ഷിത വലയം എന്നിവയെല്ലാം ഒരു സ്വര്‍ണ്ണക്കള്ളക്കടത്ത്‌ കേസിലെ പ്രതിക്ക്‌ ലഭിക്കുമ്പോള്‍ ഈ വെളിപ്പെടുത്തലുകള്‍ക്ക്‌ പിന്നിലുള്ളത്‌ ആരെന്നതും വ്യക്തമാണ്.

സമീപകാല പോസ്റ്റുകൾ

വാർത്താക്കുറിപ്പുകൾ

ലേഖനങ്ങൾ

'വർക്ക് നിയർ ഹോം' പദ്ധതി; വികസനം ഏതാനും നഗരങ്ങളിൽ ഒതുക്കുകയല്ല, മറിച്ച് എല്ലാ പ്രദേശങ്ങളിലേയ്ക്കും എത്തിക്കുകയാണ് സർക്കാർ

സ. പിണറായി വിജയൻ

കാലത്തിന്റെ മാറ്റം ഏറ്റവും കൂടുതൽ പ്രതിഫലിക്കുന്ന മേഖലകളിൽ ഒന്നാണ് തൊഴിൽ. കുറച്ചു വർഷങ്ങൾക്കു മുൻപ് നിലനിന്നിരുന്ന തൊഴിലുകളും തൊഴിൽ രീതികളും മാറുകയാണ്.

സഖാവ് പി ഗോവിന്ദപ്പിള്ളയുടെ ഓർമകൾക്കു മുന്നിൽ സ്‌മരണാഞ്ജലി

സ. എം വി ഗോവിന്ദൻ മാസ്റ്റർ

കേരളത്തിന്റെ രാഷ്ട്രീയ, സാമൂഹ്യ, സാഹിത്യ, വൈജ്ഞാനിക മണ്ഡലങ്ങളിൽ സജീവ സാന്നിധ്യമായിരുന്ന സഖാവ് പി ഗോവിന്ദപ്പിള്ള ഓർമയായിട്ട് ഇന്നേക്ക് പന്ത്രണ്ട്‌ വർഷം. പി ജി എന്ന രണ്ടക്ഷരത്തിൽ അറിയപ്പെട്ട അദ്ദേഹം മാർക്സിസ്റ്റ് സൈദ്ധാന്തികനും സഞ്ചരിക്കുന്ന വിശ്വവിജ്ഞാനകോശവുമായിരുന്നു.

രാജ്യത്ത് ആദ്യമായി കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി പ്രത്യേക സ്‌പോര്‍ട്സ് ലീഗ് കേരളത്തിൽ

സ. ആർ ബിന്ദു

രാജ്യത്ത് ആദ്യമായി കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി പ്രത്യേക സ്‌പോര്‍ട്സ് ലീഗ് ആരംഭിക്കുകയാണ് കേരളത്തിൽ. മികച്ച കായിക സംസ്‌കാരം വാര്‍ത്തെടുക്കുന്നതിനൊപ്പം കോളേജുകളിലെ അടിസ്ഥാനസൗകര്യ വികസനം കൂടി ലക്ഷ്യമിട്ടാണ് കായിക വകുപ്പുമായി ചേർന്ന് കോളേജ് ലീഗിന് ഉന്നതവിദ്യാഭ്യാസ വകുപ്പ് തുടക്കമിടുന്നത്.