Skip to main content

എല്ലാ വികസനപദ്ധതികളും അട്ടിമറിക്കാനാണ് പ്രതിപക്ഷം കോലാഹലങ്ങൾ സൃഷ്ടിക്കുന്നത്. ഈ സമരാഭാസത്തിനു മുന്നിൽ കീഴടങ്ങില്ല.

22.06.2022

കേരളത്തിന്റെ വികസനപദ്ധതികൾ അട്ടിമറിക്കാനാണ്‌ മുഖ്യമന്ത്രി രാജിവയ്‌ക്കണമെന്ന്‌ പ്രതിപക്ഷം ആവശ്യപ്പെടുന്നത്. എല്ലാ വികസനപദ്ധതിയും അട്ടിമറിക്കാനാണ്‌ പ്രതിപക്ഷം കോലാഹലങ്ങൾ സൃഷ്ടിക്കുന്നത്‌. ഈ സമരാഭാസത്തിനു മുന്നിൽ കീഴടങ്ങില്ല. മണിക്കൂറുകൾ ഇടവിട്ട് സ്വപ്‌ന സുരേഷ് നടത്തുന്ന ‘വെളിപ്പെടുത്തൽ നാടകത്തിനു’ പിന്നിൽ യുഡിഎഫ്‌–ബിജെപി ഗൂഢാലോചനയാണ്‌. സ്വപ്‌ന കേന്ദ്ര ഏജൻസികളുടെ കളിപ്പാവയായി പ്രവർത്തിക്കുകയാണ്‌. കേന്ദ്ര ഏജൻസികളിലാണ്‌ വിശ്വാസം എന്നാണ്‌ ഇപ്പോൾ അവർ പറയുന്നത്‌. ജനങ്ങൾ എൽഡിഎഫിന്‌ തുടർഭരണം നൽകിയപ്പോൾ സമനില തെറ്റിയവർ സർക്കാരിനെ അപകീർത്തിപ്പെടുത്താൻ അവസരം പാർത്തിരിക്കുകയാണ്‌. ഇത്രകാലം അന്വേഷിച്ചിട്ടും സ്വർണം അയച്ചവരെയോ കൈപ്പറ്റിയവരെയോ കണ്ടെത്താൻ കേന്ദ്ര അന്വേഷണ ഏജൻസികൾക്കു കഴിഞ്ഞില്ല. അന്വേഷണം ബിജെപി ബന്ധമുള്ളവരിലേക്ക്‌ എത്തിയപ്പോൾ കേസ് അട്ടിമറിച്ചു.

മുഖ്യമന്ത്രിയുടെ പ്രതിച്ഛായ തകർക്കാനുള്ള ദുഷ്‌പ്രചാരവേല രാഷ്ട്രീയ ലക്ഷ്യത്തോടെയാണ്‌. മുഖ്യമന്ത്രിയെ നേരിടേണ്ടത്‌ കരിങ്കൊടി കൊണ്ടല്ല, കരിങ്കല്ലു കൊണ്ടാണെന്നാണ്‌ യുഡിഎഫ്‌ നേതാവ്‌ പറഞ്ഞത്‌. എന്നാൽ, ഈ ഓരോ കരിങ്കല്ലും വാങ്ങി തിരിച്ചെറിയാൻ കഴിയുന്ന ജനതയാണ്‌ കേരളത്തിലുള്ളത്‌. ഭൂരിപക്ഷം ഉള്ളിടത്തോളം എൽഡിഎഫ്‌ കേരളം ഭരിക്കും. സമരത്തെ ഭയന്ന്‌ ഒളിച്ചോടുന്നവരല്ല എൽഡിഎഫ്‌ സർക്കാർ. രാജ്യത്ത്‌ കേട്ടുകേൾവിയില്ലാത്തവിധം ഒരു മുഖ്യമന്ത്രിയെ വിമാനത്തിൽ ആക്രമിക്കാൻ ശ്രമിച്ച സംഭവത്തെ അപലപിക്കാൻപോലും കോൺഗ്രസ്‌ തയ്യാറായില്ല. അപസർപ്പക കഥകളെ വെല്ലുന്ന കഥകളാണ്‌ ഇപ്പോൾ പ്രചരിപ്പിക്കുന്നത്‌.

സമീപകാല പോസ്റ്റുകൾ

വാർത്താക്കുറിപ്പുകൾ

ലേഖനങ്ങൾ

മുസ്ലിങ്ങൾ രണ്ടാംതരം പൗരന്മാരാണെന്നും അവരെ ഇരുത്തേണ്ടിടത്ത് ഇരുത്തിയെന്നും കാണിച്ച് ഭൂരിപക്ഷ ഹിന്ദുവോട്ട് നേടാനുള്ള വില കുറഞ്ഞ രാഷ്ട്രീയമാണ് ബിജെപി വഖഫ് ഭേദഗതി ബില്ലിലൂടെ പയറ്റുന്നത്

സ. എം വി ഗോവിന്ദൻ മാസ്റ്റർ

പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ വർഷം നടത്തിയ ആദ്യ മൻ കി ബാത്തിൽ (ജനുവരി 19ന്) ഇന്ത്യയിൽ പാർലമെന്ററി ജനാധിപത്യം നിലനിൽക്കുമോയെന്ന, 1950കളിൽ ഉയർന്ന ആശങ്കകൾ അസ്ഥാനത്തായെന്ന് അഭിമാനത്തോടെ പറഞ്ഞു.

ആധുനിക ഇന്ത്യ പടുത്തുയർത്തപ്പെട്ടത് ഏതെല്ലാം മൂല്യങ്ങളെ അടിത്തറയാക്കിയാണോ അവയ്ക്കായി സ്വന്തം ജീവിതം സമർപ്പിച്ച സമാദരണീയനായ രാഷ്ട്രീയ നേതാവായിരുന്നു മഹാത്മാഗാന്ധി

സ. എ വിജയരാഘവൻ

മഹാത്മാഗാന്ധിയുടെ രക്തസാക്ഷിത്വത്തിന്റെ എഴുപത്തിഏഴാം വാർഷികമാണ് ഇന്ന്. ആധുനിക ഇന്ത്യ പടുത്തുയർത്തപ്പെട്ടത് ഏതെല്ലാം മൂല്യങ്ങളെ അടിത്തറയാക്കിയാണോ അവയ്ക്കായി സ്വന്തം ജീവിതം സമർപ്പിച്ച സമാദരണീയനായ രാഷ്ട്രീയ നേതാവായിരുന്നു മഹാത്മാഗാന്ധി. ജനാധിപത്യവും മതനിരപേക്ഷതയുമാണ് ആ മൂല്യങ്ങൾ.

മഹാത്മാഗാന്ധിയുടെ രക്തസാക്ഷിത്വത്തിന്റെ 77-ാം വാർഷികം

സ. എം എ ബേബി

മഹാത്മാഗാന്ധിയുടെ രക്തസാക്ഷിത്വത്തിന്റെ 77-ാം വാർഷികമാണ് ജനുവരി 30. രാഷ്‌ട്ര ഭരണനേതൃത്വത്തിൽ വരാതെതന്നെ രാഷ്ട്രപിതാവായി ഇന്ത്യൻ ജനത ഏക മനസ്സോടെ അംഗീകരിച്ച നേതാവായിരുന്നു അദ്ദേഹം. അപ്പോൾ അദ്ദേഹത്തെ വധിച്ചവരോ. അവർ മറ്റൊരിന്ത്യ ലക്ഷ്യംവച്ചവരാണ്.

കോൺഗ്രസ് ഭരിക്കുന്ന കർണാടകയിൽ നിന്ന് സ്‌പിരിറ്റ്‌ കൊണ്ടുവരാം ഇവിടെ നിർമിക്കരുത് എന്നതാണ് പ്രതിപക്ഷത്തിന്റെ നയം

സ. എം ബി രാജേഷ്

പ്രതിവർഷം കേരളത്തിന്‌ വേണ്ടത്‌ 4,200 കോടിരൂപയുടെ സ്പിരിറ്റാണ്. ഇത്‌ കേരളത്തിൽ തന്നെ ഉൽപ്പാദിപ്പിക്കാനായാൽ വരുമാനവും തൊഴിലും ലഭിക്കും. നിലവിൽ ജിഎസ്‌ടി നഷ്‌ടം മാത്രം 210 കോടി രൂപയാണ്‌. എഥനോൾ ഫാക്ടറിക്കെതിരായ പ്രതിപക്ഷത്തിന്റെ എതിർപ്പ് ദുരൂഹമാണ്.