Skip to main content

സോവിയറ്റ് യൂണിയന്റെ പിറവിക്ക് നൂറ്റിയഞ്ച് വർഷങ്ങൾ പൂർത്തിയാവുന്നു

ലോക തൊഴിലാളി വർഗ്ഗത്തിന്റെ എക്കാലത്തെയും മാർഗ്ഗദർശ്ശിയായ സോവിയറ്റ് യൂണിയന്റെ പിറവിക്ക് നൂറ്റിയഞ്ച് വർഷങ്ങൾ പൂർത്തിയാവുന്നു. സാർ ഭരണകൂടത്തിന്റെ കിരാത വാഴ്ച്ചയ്ക്കും കൊടിയ ജനവിരുദ്ധതയ്ക്കുമെതിരെ ഒരു ജനത ഒന്നാകെ ചെങ്കൊടി കീഴിൽ അണിനിരന്ന് പൊരുതിയ ഒക്ടോബർ വിപ്ലവത്തിന് ആരംഭം കുറിച്ച ദിനമാണിന്ന്. റഷ്യൻ ബോൾഷെവിക് പാർട്ടിയുടെ നേതൃത്വത്തിൽ സഖാവ് ലെനിൻ നയിച്ച വിപ്ലവം ലോക ചരിത്രത്തിൽ സമാനതകളില്ലാത്തതാണ്. പുതിയ സോഷ്യലിസ്റ്റ് വഴികൾ ലോകത്തിനു നൽകാൻ ഈ തൊഴിലാളി വർഗ്ഗ വിപ്ലവത്തിന് സാധിച്ചു. എല്ലാവരും എല്ലാവർക്കും വേണ്ടി ജീവിക്കുന്ന സമത്വ സുന്ദര ലോകമുണ്ടെന്ന് മർദ്ദിത ജനതയ്ക്ക് പരിചയപ്പെടുത്താൻ, സാമ്രാജ്യത്വ-മുതലാളിത്തത്തിനെതിരെ ബദൽ സാധ്യമാണെന്ന് ലോകത്തിന് കാണിച്ചുകൊടുക്കാൻ സോവിയറ്റ് യൂണിയന് സാധിച്ചു. തൊഴിലാളിവർഗ്ഗം ലോകമാകെ നടത്തുന്ന വിമോചന പോരാട്ടങ്ങൾക്കും ഇടതുപക്ഷ മുന്നേറ്റങ്ങൾക്കും കരുത്തും ആവേശവും ദിശാബോധവും നൽകി മഹത്തായ ഒക്ടോബർ വിപ്ലവത്തിന്റെ ഓർമ്മകൾ ജ്വലിച്ചു നിൽക്കുകയാണ്.

സമീപകാല പോസ്റ്റുകൾ

വാർത്താക്കുറിപ്പുകൾ

ലേഖനങ്ങൾ

തായാട്ട് കൊച്ചുവേലായുധന്റെ കുടുംബത്തിന് സിപിഐ എം നിർമിച്ച വീട് സ. എം വി ഗോവിന്ദൻ മാസ്റ്റർ കൈമാറി

തായാട്ട് കൊച്ചുവേലായുധന്റെ കുടുംബത്തിന് സിപിഐ എം നിർമിച്ച വീട് പാർടി സംസ്ഥാന സെക്രട്ടറി സ. എം വി ഗോവിന്ദൻ മാസ്റ്റർ കൈമാറി. നാട്ടുകാരുടെയും ചേർപ്പ് ഏരിയയിലെ പാർടി അംഗങ്ങളുടെയും സഹായത്തോടെയാണ് വീട് നിർമിച്ചത്. വീടിൻ്റെ നിർമ്മാണം 75 ദിവസംകൊണ്ട് പൂർത്തിയാക്കാനായി.

വെനസ്വേലയിലെ അമേരിക്കൻ കടന്നാക്രമണം ഭീകരപ്രവർത്തനം

സ. പിണറായി വിജയൻ

വെനസ്വേലയിൽ അമേരിക്ക നടത്തിയത് നഗ്നമായ സാമ്രാജ്യത്വ ആക്രമണമാണ്. വിവിധ തന്ത്രപ്രധാന കേന്ദ്രങ്ങളിൽ അമേരിക്ക ബോംബാക്രമണം നടത്തി. സ്വന്തം താത്പര്യങ്ങൾ സംരക്ഷിക്കുന്നതിനായി തെക്കൻ അർദ്ധഗോളത്തിൽ ശത്രുത വളർത്താൻ ശ്രമിക്കുന്ന ഒരു 'തെമ്മാടി രാഷ്ട്രമായി' അമേരിക്ക മാറിയിരിക്കുകയാണ്. ഇത് ഭീകരപ്രവർത്തനമാണ്.

വെനസ്വേലയ്ക്ക് നേരെയുള്ള അമേരിക്കൻ ആക്രമണം ന​ഗ്നമായ സാമ്രാജ്യത്വ അധിനിവേശം

സ. എം എ ബേബി

വെനസ്വേലയ്ക്ക് നേരെയുള്ള അമേരിക്കൻ ആക്രമണം ന​ഗ്നമായ സാമ്രാജ്യത്വ അധിനിവേശമാണ്. അമേരിക്ക തെമ്മാടിരാഷ്ട്രമായി പെരുമാറുന്നു. അമേരിക്കൻ ഏകാധിപത്യത്തിന് കീഴ്പ്പെടുത്തുക എന്നതാണ് വെനസ്വേല ആക്രമണത്തിന് പിന്നിലെ ലക്ഷ്യം. ഇന്ന് വെനസ്വേലയ്ക്ക് നേരെ നടന്ന ആക്രമണം നാളെ മറ്റ് രാജ്യങ്ങൾക്ക് നേരെയും നടക്കാം.

എകെജി പഠന ഗവേഷണ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന അഞ്ചാമത് അന്തർ ദേശീയ കേരള പഠന കോൺഗ്രസിന്റെ വെബ്‌സൈറ്റും ഓൺലൈൻ രജിസ്‌ട്രേഷൻ സംവിധാനവും സ. എം എ ബേബി പ്രകാശനം ചെയ്തു

എകെജി പഠന ഗവേഷണ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ 2026 ഫെബ്രുവരി 21,22 തീയതികളിൽ നടക്കുന്ന അഞ്ചാമത് അന്തർ ദേശീയ കേരള പഠന കോൺഗ്രസിന്റെ വെബ്‌സൈറ്റും ഓൺലൈൻ രജിസ്‌ട്രേഷൻ സംവിധാനവും സിപിഐ എം ജനറൽ സെക്രട്ടറി സ. എം എ ബേബി പ്രകാശനം ചെയ്തു. പാർടി കേന്ദ്ര കമ്മിറ്റി അംഗം സ. ടി എം തോമസ് ഐസക് പങ്കെടുത്തു.