Skip to main content

മൃദു ഹിന്ദുത്വനിലപാടിന്റെ പരസ്യപ്രഖ്യാപനമാണ്‌ എ കെ ആന്റണിയുടെ വാക്കുകൾ. വിശ്വാസികൾ വർഗീയവാദികളല്ല. വർഗീയവാദികൾക്ക്‌ ഒരു വിശ്വാസവുമില്ല. അവർ വിശ്വാസത്തെ വർഗീയതയ്‌ക്കുള്ള ഉപകരണമായി ഉപയോഗിക്കുന്നവരാണ്‌.

കോൺഗ്രസ്‌ നേരത്തേതന്നെ സ്വീകരിക്കുന്ന മൃദു ഹിന്ദുത്വനിലപാടിന്റെ പരസ്യപ്രഖ്യാപനമാണ്‌ എ കെ ആന്റണിയുടെ വാക്കുകൾ. ബിജെപിയുടെ സെക്കൻഡ്‌ ടീം എന്ന രീതിയിലാണ്‌ കോൺഗ്രസ്‌ പലപ്പോഴും നിലപാട്‌ സ്വീകരിക്കുന്നത്‌. അതിന്റെ പരസ്യപ്രഖ്യാപനം നടത്തിയെന്നേയുള്ളൂ.

മൃദു ഹിന്ദുത്വനിലപാടിനെ തള്ളുകയല്ല എ കെ ആന്റണി ചെയ്‌തത്‌. അത്‌ സ്വീകരിക്കണമെന്നാണ്‌ അദ്ദേഹം പറയുന്നത്‌. കോൺഗ്രസിന്റെ ആ നിലപാടിനെ ഞങ്ങൾ പണ്ടേ വിമർശിക്കുന്നതാണ്‌. ഇപ്പോഴും വിമർശിക്കുകയാണ്‌.

മൃദു ഹിന്ദുത്വനിലപാടുകൊണ്ട്‌ ബിജെപിയെ പ്രതിരോധിക്കാനാകില്ല. കോൺഗ്രസിന്റെ മൃദു ഹിന്ദുത്വനിലപാട്‌ ബിജെപിയിലേക്ക്‌ ആളെ സംഘടിപ്പിച്ചുകൊടുക്കുന്ന പാലമായാണ്‌ പ്രവർത്തിക്കുന്നത്‌. ചന്ദനക്കുറി തൊടുന്നവരല്ല മൃദുഹിന്ദുത്വത്തിന്റെ ആളുകൾ. അവർ വിശ്വാസികളാണ്‌.

വിശ്വാസികൾ വർഗീയവാദികളല്ല. വർഗീയവാദികൾക്ക്‌ ഒരു വിശ്വാസവുമില്ല. അവർ വിശ്വാസത്തെ വർഗീയതയ്‌ക്കുള്ള ഉപകരണമായി ഉപയോഗിക്കുന്നവരാണ്‌. വിശ്വാസികളോട്‌ ഞങ്ങൾക്ക്‌ നല്ല നിലപാടാണുള്ളത്‌. ഏത്‌ വിശ്വാസിയായാലും അവരുടെ വിശ്വാസമനുസരിച്ച്‌ പ്രവർത്തിക്കാൻ അവകാശമുണ്ട്‌. അവരെ വർഗീയവാദികളായി ചിത്രീകരിക്കാനും പാടില്ല.

സമീപകാല പോസ്റ്റുകൾ

വാർത്താക്കുറിപ്പുകൾ

ലേഖനങ്ങൾ

സിപിഐ എം വർക്കല ഏരിയയിലെ വെട്ടൂർ ലോക്കൽ കമ്മിറ്റിയുടെ പുതിയ ഓഫീസ് കെട്ടിടമായ ഇ കെ നായനാർ ഭവൻ സ. എം വി ഗോവിന്ദൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു

സിപിഐ എം വർക്കല ഏരിയയിലെ വെട്ടൂർ ലോക്കൽ കമ്മിറ്റിയുടെ പുതിയ ഓഫീസ് കെട്ടിടമായ ഇ കെ നായനാർ ഭവൻ പാർടി സംസ്ഥാന സെക്രട്ടറി സ. എം വി ഗോവിന്ദൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.

പാലക്കാട് ജനതയുടെ പൊതുവായ ഉത്സവമായ കൽപ്പാത്തി രഥോത്സവ ദിനത്തിൽ പ്രഖ്യാപിച്ച പാലക്കാട് ഉപതിരഞ്ഞെടുപ്പ് മാറ്റിവയ്ക്കണം

സ. ടി പി രാമകൃഷ്‌ണന്‍

പാലക്കാട്‌ ജനതയുടെ പൊതുവായ ഉത്സവമായി മാറിയിട്ടുള്ളതാണ്‌ കല്‍പ്പാത്തി രഥോത്സവം. അതിന്റെ ആദ്യ ദിവസമാണ്‌ ഉപതെരഞ്ഞെടുപ്പ്‌ പ്രഖ്യാപിച്ചിട്ടുള്ളത്‌. അത്‌ ജനങ്ങളുടെ സുഗമമായ സമ്മതിദാന അവകാശത്തിന്‌ പ്രയാസം സൃഷ്ടിക്കും. അതിനാല്‍ ഉപതെരഞ്ഞെടുപ്പ്‌ മാറ്റിവയ്‌ക്കാന്‍ തെരഞ്ഞെടുപ്പ്‌ കമ്മീഷന്‍ തയ്യാറാകണം.

സഖാവ് ഷിബിന്റെ കൊലപാതകം; മുസ്‌ലിം ലീഗ് പ്രവർത്തകരായ ആറ് പ്രതികള്‍ക്കും ജീവപര്യന്തം തടവ്

കോഴിക്കോട്‌ തൂണേരിയിലെ ഡിവൈഫ്‌ഐ പ്രവർത്തകൻ ഷിബിനെ കൊലപ്പെടുത്തിയ കേസിലെ പ്രതികൾക്ക് ജീവപര്യന്തം. മുസ്‌ലിം ലീഗ് പ്രവർത്തകരായ ഏഴ് പ്രതികൾക്കുള്ള ശിക്ഷയാണ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് പ്രസ്താവിച്ചത്. വിചാരണകോടതി വെറുതെവിട്ടവർക്കാണ് ഹൈക്കോടതി ശിക്ഷ വിധിച്ചത്.

വിശന്നുവലയുന്ന ഇന്ത്യ: ആഗോള വിശപ്പ് സൂചികയിൽ 105-ാം സ്ഥാനം

ആഗോള വിശപ്പ് സൂചികയിൽ ഇന്ത്യ വീണ്ടും പിറകിൽ. 127 രാജ്യങ്ങളുടെ പട്ടികയിൽ 105-ാം സ്ഥാനമാണ്‌ ഇന്ത്യയ്‌ക്കുള്ളത്‌. സൂചികയിൽ ഇന്ത്യയുടെ സ്‌കോർ 27.3 ആണ്‌. കഴിഞ്ഞ വർഷം 125 രാജ്യങ്ങളിൽ 111–ാം സ്ഥാനമായിരുന്നു.