Skip to main content

ബിജെപി വീണ്ടും അധികാരത്തിൽ വന്നാൽ ഇന്ത്യയെ ഹിന്ദുരാഷ്ട്രമാക്കും ഇന്ത്യ ജനാധിപത്യ രാഷ്ട്രമായി തുടരണമോ എന്ന ചോദ്യത്തിന് ഉത്തരമാണ് 2024 ലെ പാർലമെന്റ് തെരഞ്ഞെടുപ്പ്

ദേശീയ രാഷ്‌ട്രീയം ​ഗുരുതരമായ സാഹചര്യത്തിലാണ്. വരുന്ന പാർലമെന്റ് തെരഞ്ഞെടുപ്പിൽ ബിജെപി അധികാരത്തിൽ വന്നാൽ ഇന്ത്യയെ അവർ ഹിന്ദുരാഷ്ട്രമാക്കി പ്രഖ്യാപിക്കും. ഇന്ത്യ ജനാധിപത്യ ഇന്ത്യയായി തുടരണോയെന്ന ചോദ്യത്തിന് ഉത്തരമാണ് 2024 ലെ പാർലമെന്റ് തെരഞ്ഞെടുപ്പ്. ആർഎസ്എസിന്റെയും ബിജെപിയുടെയും ഹിന്ദു സവർണരായ കോർപറേറ്റുകൾ മാത്രമാണ്. 32 കോടി പട്ടിണിപാവങ്ങളുള്ള രാജ്യത്തോടാണ് 2025ൽ രാമക്ഷേത്രം നിർമിക്കുമെന്ന് ബിജെപി സർക്കാർ പറയുന്നത്. രാജ്യത്തെ എല്ലാ മേഖലകളിലും ആർഎസ്എസ് പിടിമുറുക്കി കഴിഞ്ഞു. ജ്യുഡീഷ്യറി തന്നെ കൈയടക്കാനാണ് ശ്രമം. മദ്രാസ് ഹൈക്കോടതി ജഡ്‌ജി‌യായി മഹിളാമോർച്ച നേതാവിനെ നിയമിച്ചതും ഇതിന്റെ ഭാ​ഗമാണ്. ത്രിപുരയിൽ തെരഞ്ഞെടുപ്പ് നീതിപൂർവം നടന്നാൽ ബിജെപി സർക്കാരിനെ ജനങ്ങൾ താഴെവീഴ്ത്തും. ത്രിപുരയിൽ ബിജെപി സർക്കാരിന്റേത് അർദ്ധഫാസിസ്‌റ്റ് ഭരണമാണ്.

ബിജെപി ​ആർഎസ്എസ് ​ഗുണ്ടകളെ ജനങ്ങൾ പ്രതിരോധിച്ചപ്പോൾ അർദ്ധ സൈനിക വിഭാ​ഗങ്ങളെയും പൊലീസിനെയും ഉപയോ​ഗിച്ച് സർക്കാർ അടിച്ചമർത്തുകയാണ്. സിപിഐ എം ഉൾപ്പെടെയുള്ള പ്രതിപക്ഷ പാർടി എംഎൽഎമാർക്ക് സ്വന്തം മണ്ഡലങ്ങളിൽ പോലും പോകാനാവാത്ത സ്ഥിതിയാണ്. സിപിഐ എം സംസ്ഥാന കമ്മിറ്റി അം​ഗങ്ങളെ ഉൾപ്പെടെ കൊന്നൊടുക്കി. ജനങ്ങളുടെ പിന്തുണ കൊണ്ട് മാത്രം ത്രിപുരയിൽ ജയിക്കാനാകില്ല.ഇത് ഒറ്റപ്പെട്ട ഒരു ത്രിപുരയുടെ പ്രശ്‌നമല്ലെന്നും ഭാവി ഇന്ത്യയുടെ പ്രശ്നമാണ്.

സമീപകാല പോസ്റ്റുകൾ

വാർത്താക്കുറിപ്പുകൾ

ലേഖനങ്ങൾ

വിശ്വാസികളെ കൂടെ ചേർത്ത് വേണം വർഗീയ വാദികളെ ചെറുത്ത് തോൽപ്പിക്കണം

സ. എം വി ഗോവിന്ദൻ മാസ്റ്റർ

വർഗീയ വാദികൾക്ക് വിശ്വാസമില്ല, വിശ്വാസം ഒരു ഉപകരണമായി ഉപയോഗിക്കുന്നവരാണ് അവർ. വിശ്വാസികളെ കൂടെ ചേർത്ത് വേണം വർഗീയ വാദികളെ ചെറുത്ത് തോൽപ്പിക്കാൻ.
 

ചെങ്ങറ - പുനരധിവാസത്തിനുള്ള നടപടികൾ വേഗത്തിൽ പൂർത്തീകരിക്കണം

ചെങ്ങറ ഭൂസമര പ്രദേശത്തെ 1136 കുടുംബങ്ങളെ പുനരധിവസിപ്പിക്കാനുള്ള നടപടികൾ വേഗത്തിൽ പൂർത്തീകരിക്കണമെന്ന് മുഖ്യമന്ത്രി സ. പിണറായി വിജയൻ നിർദ്ദേശിച്ചു. പ്രദേശത്തെ കുടുംബങ്ങളുടെ ജീവിതാവസ്ഥ മെച്ചപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് നിർദ്ദേശം.

അപകടകരമായ താൽപര്യങ്ങളുടെ പ്രചാരകരായി മാധ്യമങ്ങൾ മാറുന്നു

സ. എ വിജയരാഘവന്‍

മാധ്യമങ്ങള്‍ പൊതുവെ അപകടകരമായ താല്‍പര്യങ്ങളുടെ പ്രചാരകരായി മാറി. ആദായ വില്‍പന പരസ്യങ്ങള്‍ വഴി കമ്പോള സംസ്‌കാരത്തില്‍ കുടുക്കാനാണ് ശ്രമം. അപകടകരമായ വലതുപക്ഷ മൂല്യങ്ങള്‍ അടിച്ചേല്‍പിക്കുകയാണ്. പൊതുബോധത്തെ ഇക്കൂർ പിന്നോട്ട് വലിക്കുകയാണ്.

ഇന്ത്യ-ചൈന ബന്ധത്തിലെ മുന്നേറ്റത്തെ സ്വാഗതം ചെയ്യുന്നു

സ. എം എ ബേബി

ഇന്ത്യ-ചൈന ബന്ധത്തിലെ മുന്നേറ്റത്തെ സ്വാഗതം ചെയ്യുന്നു. അതിർത്തിയുമായി ബന്ധപ്പെട്ട ചർച്ചകളെയും, കൈലാസ് മാനസരോവർ യാത്ര പുനരാരംഭിക്കുന്നതിലെയും നേരിട്ടുള്ള വിമാന സർവീസുകൾ ആരംഭിക്കുന്നതിലെയും കരാറുകളെ സ്വാഗതം ചെയ്യുന്നു.