Skip to main content

മൂന്നു വർഷത്തിനുള്ളിൽ സംസ്ഥാനത്തെ അതിദാരിദ്ര്യം തുടച്ചുനീക്കും

മൂന്നു വർഷത്തിനുള്ളിൽ സംസ്ഥാനത്തെ അതിദാരിദ്ര്യം തുടച്ചുനീക്കും. എല്ലാവര്‍ക്കും ഗുണമേന്മയുള്ള ജീവിതം ഉറപ്പാക്കും. സംസ്ഥാനത്ത്‌ 0.7 ശതമാനമാണ്‌ അതിദാരിദ്ര്യം. യുപി, ഗുജറാത്ത്‌ എന്നിവിടങ്ങളിൽ അമ്പത്‌ ശതമാനത്തിലധികമാണ്‌ ദരിദ്രരുടെ എണ്ണം. കേരളത്തിലെ ദരിദ്രരായ 64,006 കുടുംബങ്ങളെ ദത്തെടുക്കാൻ എൽഡിഎഫ് സർക്കാർ തീരുമാനിച്ചു. അംബാനിയെയോ അദാനിയെയോ അല്ല, പാവപ്പെട്ടവന്റെ ജീവിതത്തിന്‌ വിലകൽപ്പിക്കുന്ന സർക്കാരാണ്‌ കേരളത്തിലേത്‌. ഇങ്ങനെ മൂന്നുവർഷത്തിൽ അതിദാരിദ്ര്യമുള്ളവർ ഇല്ലാത്ത രാജ്യത്തെ ഏകസംസ്ഥാനമായി കേരളം മാറും.

തൊഴിലില്ലായ്മയെ ഫലപ്രദമായി നേരിട്ട സർക്കാരാണ്‌ കേരളത്തിലേത്‌. എൽഡിഎഫ്‌ സർക്കാരിന്റെ ഇതടക്കമുള്ള നേട്ടങ്ങളാണ്‌ സംസ്ഥാനത്താകെ ജാഥയുടെ സ്വീകരണ വേദികളിൽ ലക്ഷങ്ങളെ എത്തിച്ചത്‌. അതേസമയം അടുത്ത തെരഞ്ഞെടുപ്പിൽ കേരളത്തിലെ ജനങ്ങൾ ആരുടെ കൂടെ നിൽക്കുന്നുവെന്ന ഉൽക്കണ്ഠയിലാണ്‌ സംസ്ഥാനത്തെ കോൺഗ്രസ്‌. അതിന്റെ ഭാഗമായി പുറത്തുപറയാൻ കൊള്ളാത്തതരത്തിൽ ഫ്യൂഡൽ ചട്ടമ്പികളുടെ പദപ്രയോഗം നടത്തുകയാണ്‌ അവർ.

സിപിഐ എമ്മിന്റെ ജാഥയിലേക്ക്‌ ലക്ഷങ്ങൾ ഒഴുകിയെത്തിയതിൽ അസൂയപൂണ്ട്‌ സർക്കാരിനെതിരെയും മുഖ്യമന്ത്രി പിണറായി വിജയനെതിരെയും നേതാക്കൾക്കെതിരെയും വ്യാജവാർത്തകൾ പടച്ചുവിടുകയാണ്‌. ഇതിന്‌ മാധ്യമങ്ങളുടെ പിന്തുണയുമുണ്ട്. എന്നാൽ ഇതിൽ ശ്രദ്ധ കേന്ദ്രീകരിക്കാതെ ജനങ്ങൾക്കായി നിലകൊള്ളുകയാണ്‌ ചെയ്തത്.

സമീപകാല പോസ്റ്റുകൾ

വാർത്താക്കുറിപ്പുകൾ

ലേഖനങ്ങൾ

മഹത്തായ ഒക്‌ടോബർ വിപ്ലവം നടന്നിട്ട്‌ 107 വർഷം പൂർത്തിയാകുന്നു

ലോകത്തിലെ ആദ്യത്തെ സോഷ്യലിസ്റ്റ്‌ രാജ്യം ഉദയം ചെയ്യുന്നതിന്‌ ഇടയാക്കിയ ചരിത്രപരമായ ഒക്‌ടോബർ വിപ്ലവം നടന്നിട്ട്‌ 107 വർഷം പൂർത്തിയാകുകയാണ്‌. ഇരുപതാം നൂറ്റാണ്ടിലെ മാനവസംസ്‌കാരത്തിന്റെ പുരോഗതിയിൽ‌ ഒക്‌ടോബർ വിപ്ലവം നൽകിയ സംഭാവന വളരെ വലുതാണ്‌.

വയനാട് ലോകസഭാ മണ്ഡലത്തിലെ ഉപ തെരഞ്ഞെടുപ്പിന്റെ ഭാഗമായി കൽപ്പറ്റ, മുക്കം, എടവണ്ണ എന്നിവിടങ്ങളിൽ നടന്ന തെരഞ്ഞെടുപ്പ് കൺവെൻഷനുകളിൽ പങ്കെടുത്തു

സ. പിണറായി വിജയൻ

വയനാട് ലോകസഭാ മണ്ഡലത്തിലെ ഉപ തെരഞ്ഞെടുപ്പിന്റെ ഭാഗമായി കൽപ്പറ്റ, മുക്കം, എടവണ്ണ എന്നിവിടങ്ങളിൽ നടന്ന തെരഞ്ഞെടുപ്പ് കൺവെൻഷനുകളിൽ പങ്കെടുത്തു. തങ്ങളുടെ പ്രിയങ്കരനായ ഇടതുപക്ഷ സ്ഥാനാർത്ഥി സഖാവ് സത്യൻ മൊകേരിയുടെ വിജയത്തിനായി വലിയ ജനാവലിയാണ് ഓരോ സമ്മേളന സ്ഥലങ്ങളിലേക്കും ഒഴുകിയെത്തിയത്.

കള്ളപണ ഇടപാടിൽ കോൺഗ്രസും ബിജെപിയും ഒരേ തൂവൽപക്ഷികൾ

സ. ടി പി രാമകൃഷ്‌ണൻ

കള്ളപണ ഇടപാടിൽ കോൺഗ്രസും ബിജെപിയും ഒരേ തൂവൽപക്ഷികളാണ്. രാജ്യത്തെ കള്ളപ്പണം പിടിച്ചെടുത്ത്‌ ജനങ്ങൾക്ക്‌ വിതരണം ചെയ്യുമെന്ന്‌ പ്രഖ്യാപിച്ചുകൊണ്ടാണ്‌ ബിജെപി സർക്കാർ അധികാരത്തിൽ വന്നത്‌. അവരിപ്പോൾ കള്ളപ്പണത്തിന്റെ മൊത്തം ഇടപാടും ഏറ്റെടുത്തിരിക്കുകയാണ്‌.