Skip to main content

അടിച്ചമർത്തപ്പെട്ട മനുഷ്യൻ അവരുടെ മോചനസ്വപ്നങ്ങൾക്ക് സ്വന്തം ചോരകൊണ്ട് ചരിത്രമെഴുതിയ ദിനത്തിന്റെ സ്മരണയാണ്‌ മെയ്‌ദിനം

അടിച്ചമർത്തപ്പെട്ട മനുഷ്യൻ അവരുടെ മോചനസ്വപ്നങ്ങൾക്ക് സ്വന്തം ചോരകൊണ്ട് ചരിത്രമെഴുതിയ ദിനത്തിന്റെ സ്മരണയാണ്‌ മെയ്‌ദിനം. ലോകമെങ്ങുമുള്ള അധ്വാനിക്കുകയും ഭാരം ചുമക്കുകയും കഷ്‌ട‌‌‌പ്പെടുകയും ചെയ്യുന്നവരുടെ ദിനമാണിത്.

ഒരു ദിവസം എട്ടുമണിക്കൂർ ജോലി എട്ടു മണിക്കൂർ വിനോദം എട്ടുമണിക്കൂർ വിശ്രമം എന്ന അവകാശം നേടിയെടുക്കാൻ ചിക്കാഗോയിലെ തൊഴിലാളികൾ സമരം ചെയ്യുകയും രക്തസാക്ഷികളാവുകയും ചെയ്‌തതിന്റെ ഉജ്ജ്വല സ്മരണയാണ് മെയ്ദിനം. വിവിധ ഭൂഖണ്ഡങ്ങളിൽ, രാജ്യങ്ങളിൽ, വിവിധ കാലങ്ങളിൽ എണ്ണമറ്റ തൊഴിലാളികൾ നടത്തിയ സമരങ്ങളുടെ ഫലമാണ് ഇന്ന് നാം അനുഭവിക്കുന്ന എല്ലാ അവകാശങ്ങളും. അവ ഇനിയും പൂർണമായിട്ടില്ല. ആഹാരം, വിദ്യാഭ്യാസം, പാർപ്പിടം, ശുദ്ധജലം, ശുദ്ധവായു എന്നിവയ്ക്കും സ്വതന്ത്രചിന്തയ്ക്കും അഭിപ്രായപ്രകടനത്തിനും അഭിരുചികൾക്കനുസരിച്ച് വളരാനുള്ള അവസരം, എല്ലാ വിഭാഗീയതയിൽ നിന്നുമുള്ള മോചനം... അങ്ങനെയങ്ങനെ അനിഷേധ്യങ്ങളായ മനുഷ്യാവകാശങ്ങൾ ഇനിയും നിറവേറാത്ത സ്വപ്നങ്ങളാണ്. ആ സ്വപ്‌നങ്ങൾ സൂക്ഷിക്കുന്നവർക്കും അവയ്ക്കായി പൊരുതുന്നവർക്കും മെയ്ദിനം ആവേശം പകരും.

ഐതിഹാസിക പോരാട്ടങ്ങളിലൂടെ തൊഴിലാളിവർഗം നേടിയ അവകാശങ്ങൾ പോലും വെല്ലുവിളിക്കപ്പെടുകയാണ്‌. ജോലിസമയം എട്ടുമണിക്കൂറിൽ നിന്നും പന്ത്രണ്ടും പതിനാറുമായി കൂട്ടാനാണ്‌ മോഡി സർക്കാർ ശ്രമിക്കുന്നത്‌. കരാർ തൊഴിൽ രീതി പ്രോത്സാഹിപ്പിക്കുകയാണ്. ഒഴിഞ്ഞുകിടക്കുന്ന ലക്ഷക്കണക്കിന് തസ്തികകളിൽ നിയമനം നടത്തുന്നില്ല. യുപിഎസ്‌സി വഴിയും കാര്യമായ നിയമനമില്ല. പൊതുമേഖലാ തൊഴിൽ ദായക സംവിധാനങ്ങൾ റിക്രൂട്ട്മെന്റിന് തയ്യാറാകുന്നില്ല. പ്രകൃതി വിഭവങ്ങളെയും പൊതുമേഖലാ വ്യവസായത്തെയും തുച്ഛവിലയ്ക്ക് വിൽക്കുകയാണ്‌. നാഷണൽ മോണിറ്റൈസേഷൻ പൈപ്പ്‌ലൈൻ വഴി പൊതു ആസ്തികൾ സ്വകാര്യ ചങ്ങാത്ത മുതലാളിമാർക്ക് കൈമാറുന്നു. സൈന്യത്തിൽ പോലും കരാർവൽക്കരണം നടപ്പിലാക്കുന്നു. ഇവയ്‌ക്കെല്ലാമെതിരായ തൊഴിലാളിവർഗവും കർഷക സംഘടനകളും മറ്റ് ജനവിഭാഗങ്ങളും സമരപാതയിലാണ്.

വർഗീയ വിഭാഗീയ ശ്രമങ്ങൾക്കും തീവ്രവർഗീയ പ്രചാരണങ്ങൾക്കും വർഗീയകലാപശ്രമങ്ങൾക്കും വെറുപ്പിന്റെ രാഷ്ട്രീയത്തിനുമെതിരെ പ്രതിരോധത്തിന്റെ നേടുംകോട്ട തീർക്കേണ്ട ഉത്തരവാദിത്വവും തൊഴിലാളി വർഗത്തിനുണ്ട്‌. സംഘപരിവാറിന്റെ വർഗീയ ധ്രുവീകരണ ശ്രമങ്ങളെ ജനങ്ങളെ അണിനിരത്തി ചെറുക്കാനുള്ള തൊഴിലാളി വർഗത്തിന്റെ ശ്രമങ്ങൾ ശക്തമായി മുന്നോട്ട് പോകണം. മതനിരപേക്ഷത ഉയർത്തിപ്പിടിച്ച്‌ ഈ കാലത്തിന്റെ പ്രതിസന്ധികൾക്കും പ്രശ്നങ്ങൾക്കുമെതിരായ പോരാട്ടം ഇന്ത്യൻ തൊഴിലാളിവർഗം ഏറ്റെടുത്തിരിക്കുകയാണ്. ആ സമരങ്ങൾ വിജയിപ്പിക്കാനുള്ള പ്രതിജ്ഞ പുതുക്കലാകട്ടെ ഇത്തവണത്തെ മെയ്‌ദിനം.

സമീപകാല പോസ്റ്റുകൾ

വാർത്താക്കുറിപ്പുകൾ

ലേഖനങ്ങൾ

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം മെയ് 2 ന് രാജ്യത്തിന് സമർപ്പിക്കും

ദക്ഷിണേഷ്യയിലെ ആദ്യ സെമി ഓട്ടോമേറ്റഡ് തുറമുഖമായ വിഴിഞ്ഞം ഇന്ത്യയുടെ വാണിജ്യ കവാടമായി അതിവേഗം വളര്‍ന്നു കൊണ്ടിരിക്കുകയാണ്. 2024 ജൂലൈ 13 മുതലാണ് വിഴിഞ്ഞം തുറമുഖത്ത് ട്രയൽ അടിസ്ഥാനത്തിൽ കപ്പലുകൾ വന്നു തുടങ്ങിയത്. 2024 ഡിസംബർ 3 മുതൽ വാണിജ്യാടിസ്ഥാനത്തിൽ പ്രവർത്തനം തുടങ്ങി.

അംബേദ്കർ ജയന്തി ജനകീയ ജനാധിപത്യ ഇന്ത്യക്കായുള്ള സമരമുന്നേറ്റങ്ങൾക്ക് കരുത്തേകട്ടെ

സ. പിണറായി വിജയൻ

വിവേചനങ്ങളും അടിച്ചമർത്തലുകളുമില്ലാത്ത ചൂഷണരഹിത ലോകം യാഥാർഥ്യമാക്കാനായി തന്റെ ജീവിതം തന്നെയുഴിഞ്ഞുവെച്ച ചരിത്ര വ്യക്തിത്വമാണ് ഡോ. ബി ആർ അംബേദ്കറിന്റേത്.

മോദി സർക്കാർ അധികാരത്തിൽ വന്നശേഷം തുടർച്ചയായി അട്ടിമറിക്കപ്പെടുന്ന ഭരണഘടനാ തത്വങ്ങൾ ഉയർത്തിപ്പിടിച്ച വിധിന്യായമാണ് സുപ്രീംകോടതിയുടേത്

സ. എം വി ഗോവിന്ദൻ മാസ്റ്റർ

പരമോന്നത നീതിപീഠമായ സുപ്രീംകോടതിയിൽനിന്ന്‌ ഈയാഴ്ചയുണ്ടായ രണ്ട് സുപ്രധാന വിധിന്യായങ്ങൾ പ്രതീക്ഷ നൽകുന്നതാണ്. രാജ്യത്തെ അതിവേഗം നവഫാസിസത്തിലേക്ക് നയിക്കുന്ന ആർഎസ്എസ്/ബിജെപി ഭരണത്തിന് തിരിച്ചടി നൽകുന്നതും ഭരണഘടനയും ജനാധിപത്യവും ഉയർത്തിപ്പിടിക്കുന്നതുമാണ് ഈ രണ്ടു വിധിയും.

സ. ഇ കെ ഇമ്പിച്ചി ബാവയുടെ ഓർമ്മകൾക്ക് ഇന്ന് 30 വയസ്സ്

സ. ഇ കെ ഇമ്പിച്ചി ബാവയുടെ ഓർമ്മകൾക്ക് ഇന്ന് 30 വയസ്സ്. കേരളത്തിൻറെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ വളർച്ചയിൽ നിസ്തുല സംഭാവന നൽകിയ കർമ്മ ധീരനായ പോരാളിയായിരുന്നു സഖാവ് ഇമ്പിച്ചി ബാവ.