സംസ്ഥാനത്തിന്റെ വികസനം തടയുകയെന്ന ഏക അജൻഡയേ പ്രതിപക്ഷത്തിനുള്ളൂ. അതിനാലാണ് സർക്കാർ നടപ്പാക്കുന്ന എല്ലാ വികസന പദ്ധതികളെയും അവർ എതിർക്കുന്നത്. പ്രതിപക്ഷത്തിന് ഒരു വിഭാഗം മാധ്യമങ്ങളും കൂട്ടുനിൽക്കുന്നു. സർക്കാരിനെ പാരവയ്‌ക്കാൻ അസംബന്ധമായ ആരോപണങ്ങൾ ഉന്നയിക്കുകയാണ്. ഈ ആക്ഷേപങ്ങൾ ജനം വിശ്വസിക്കില്ല.
എൽഡിഎഫ് സർക്കാർ രണ്ടാം വാർഷികത്തിന്റെ ഭാഗമായി 16,500 കോടി രൂപയുടെ വികസനപദ്ധതികളാണ് ഉദ്ഘാടനം ചെയ്യുന്നത്. ഭൂരഹിതരായ എല്ലാവർക്കും ഭൂമി എന്ന ലക്ഷ്യവും ഉടൻ യാഥാർഥ്യമാകും. കേന്ദ്ര സർക്കാർ അദാനി–അംബാനിമാരെ സംരക്ഷിക്കുമ്പോൾ കേരള സർക്കാർ ദരിദ്രർക്കായി നിലകൊള്ളുന്നു. ഇത് പ്രതിപക്ഷത്തെ വല്ലാതെ ബേജാറാക്കുന്നുണ്ട്. മനുഷ്യത്വമില്ലാത്ത വിധമാണ് ചില മാധ്യമങ്ങളുടെ വാർത്തകൾ. വസ്തുതകൾ മനസ്സിലാക്കി ജനങ്ങൾ ഇവ തിരസ്കരിക്കുകയാണ്.