Skip to main content

സഖാവ് ഹർകിഷൻ സിങ്ങ് സുർജീത് ദിനം

പാർടിയുടെ മുൻ ജനറൽ സെക്രട്ടറി സഖാവ് ഹർകിഷൻ സിങ്ങ് സുർജീത്തിന്റെ അമരസ്മരണകൾ ഒന്നര പതിറ്റാണ്ട് പിന്നിടുകയാണ്. ഇന്ത്യൻ സ്വാതന്ത്രസമര പോരാട്ടങ്ങളുടെ ഭാഗമായി രാഷ്ട്രീയ പ്രവർത്തനം ആരംഭിച്ച സഖാവ് ഭഗത് സിങ്ങിന്റെ രക്തസാക്ഷിത്വ ദിനത്തിൽ ഹോഷിയാർപ്പൂർ കോടതി വളപ്പിൽ ബ്രിട്ടന്റെ പതാകയായ യൂണിയൻ ജാക്ക് താഴെയിറക്കി സാമ്രാജ്യത്വത്തെ വെല്ലുവിളിച്ചു. പാർടിയുടെ സ്ഥാപക നേതാക്കളിൽ ഒരാളായ സഖാവ് അടിയുറച്ച സാമ്രാജ്യത്വ വിരുദ്ധ പോരാളിയായിരുന്നു. സ്വാതന്ത്ര്യാനന്തരം രാജ്യത്ത് നടന്ന ജനാധിപത്യ സമരങ്ങളുടെ മുന്നണിയിലെല്ലാം സഖാവ് സുർജീത്ത് ഉണ്ടായിരുന്നു. അടിയന്തരാവസ്ഥയുടെ ദുരിത നാളുകളെ വെല്ലുവിളിക്കാനും ഖലിസ്ഥാൻ തീവ്രവാദികൾക്കെതിരെ ശബ്ദമുയർത്താനും സംഘപരിവാറിന്റെ ആദ്യകാല വർഗീയ ശ്രമങ്ങൾക്കെതിരെ കൃത്യമായ മതനിരപേക്ഷ നിലപാട് ഉയർത്തിപ്പിടിക്കാനും സഖാവിന് സാധിച്ചു. പഞ്ചാബ് നിയമസഭയിലും ഇന്ത്യൻ പാർലമെന്റിലും ജനകീയ ശബ്ദമായി മാറിയ സഖാവ് റിവിഷനിസ്റ്റുകൾക്കെതിരെ സന്ധിയില്ലാത്ത പോരാട്ടം നടത്തി. ക്യൂബയിലെ അധിനിവേശ ശ്രമങ്ങൾക്കെതിരെ ഐക്യദാർഢ്യസമിതികൾ രൂപീകരിച്ചുകൊണ്ട് വിശ്വ മാനവികതയ്ക്ക് വേണ്ടി പ്രവർത്തിച്ചു. മോദിയുടെ സ്വേച്ഛാധിപത്യ കാലത്ത് സഖാവ് ഹർകിഷൻ സിങ്ങ് സുർജീത്തിന്റെ ഇരുമ്പുന്ന ഓർമ്മകൾ നമ്മളെ കൂടുതൽ പോർമുഖങ്ങളിലേക്ക് നയിക്കും.
 

സമീപകാല പോസ്റ്റുകൾ

വാർത്താക്കുറിപ്പുകൾ

ലേഖനങ്ങൾ

അനശ്വര നേതാവ് സഖാവ് വിഎസിന്റെ പ്രിയ പത്നി വസുമതിയമ്മയെ സ. എം വി ഗോവിന്ദൻ മാസ്റ്റർ സന്ദർശിച്ചു

വിഎസിന്റെ സമര പോരാട്ടങ്ങളുടെ പിന്നണി പോരാളിയായി എന്നും വസുമതിയമ്മയുണ്ട്. അനശ്വര നേതാവ് സഖാവ് വിഎസിന്റെ പ്രിയ പത്നി വസുമതിയമ്മയെ സിപിഐ എം സംസ്ഥാന സെക്രട്ടറി സ. എം വി ഗോവിന്ദൻ മാസ്റ്റർ സന്ദർശിച്ചു.

ഇക്കാലത്തെയും വരുംകാലത്തെയും പോരാളികൾ ആ ഊർജ്ജം ഏറ്റുവാങ്ങി പോരാട്ടം തുടരും

സ. എം വി ഗോവിന്ദൻ മാസ്റ്റർ

സഖാവ് വിഎസിനെ വലിയ ചുടുകാട്ടിലെ തീനാളങ്ങൾ ഏറ്റുവാങ്ങുകയാണ്. വിഎസ് എന്ന വിപ്ലവേതിഹാസം മറഞ്ഞു. ഇനി ജനഹൃദയങ്ങളിലെ രക്തനക്ഷത്രമായി അനാദികാലത്തേക്ക് ജ്വലിച്ചു നിൽക്കും. സമാനതകളില്ലാത്ത അന്ത്യയാത്രയിലും സമരകേരളത്തിന്റെ സ്നേഹനിർഭരമായ വികാരവായിപ്പ് ഏറ്റുവാങ്ങി അനശ്വരതയിലേക്ക് സഖാവ് വിടവാങ്ങി.

തലമുറകളുടെ വിപ്ലവ നായകനേ; വരും തലമുറയുടെ ആവേശ നാളമേ; ലാൽസലാം

സ. പിണറായി വിജയൻ

ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിൻ്റെ അതുല്യനായ സംഘാടകനും നേതാവുമാണ് ഇന്ന് ആലപ്പുഴ വലിയ ചുടുകാട്ടിൽ എരിഞ്ഞടങ്ങിയത്. എല്ലാ കണക്കുകൂട്ടലുകളും തെറ്റിച്ച ജനാവലിയും സമയക്രമവും സഖാവ് വിഎസ് നമുക്ക് എല്ലാവർക്കും എന്തായിരുന്നു എന്ന് തെളിയിച്ചു.