Skip to main content

വിശ്വാസത്തെ വിശ്വാസമായി കാണണം, വിശ്വാസത്തിന്റെ പേരിൽ ശാസ്ത്രത്തിനുമേൽ കുതിരകയറരുത്

സ്പീക്കർ എ എൻ ഷംസീർ മാപ്പുപറയുകയോ തിരുത്തി പറയുകയോ ചെയ്യേണ്ട കാര്യമില്ല. വിശ്വാസത്തിന്റെ പേരിൽ ആരും കുതിരകയറാൻ വരേണ്ടതില്ല. സിപിഐ എം മതവിശ്വാസങ്ങൾക്ക് എതിരല്ല. ഗണപതിവിവാദത്തിന്റെ പിന്നിലുള്ളത് തെരഞ്ഞെടുപ്പ് രാഷ്ട്രീയമാണ്. സ്പീക്കറുടെ പ്രസംഗം വ്യാഖ്യാനിച്ച് ഭിന്നതയുണ്ടാക്കാനാണ് ശ്രമം. അത്തരം ഭിന്നിപ്പിക്കലുകൾക്കെതിരെ ജാഗ്രത വേണം. കാവിവത്കരണത്തെ ശക്തമായിതന്നെ എതിർക്കും. ഗണപതി പ്ലാസ്റ്റിക് സർജറിയിലുടെ ഉണ്ടായതാണെന്ന് പറഞ്ഞത് പ്രധാനമന്ത്രി മോദിയാണ്. 2014 ഒക്ടോബർ 25ന് മുംബെയിൽ റിലയൻസ് ഹോസ്പിറ്റൽ ഉദ്ഘാടനം ചെയ്യുമ്പോഴാണ് മോദി ഇങ്ങനെ പറഞ്ഞത്. അത് തെറ്റാണെന്ന് ശശിതരൂരും പറഞ്ഞിട്ടുണ്ട്. ഇതിൽ വിഡി സതീശന് എന്തെങ്കിലും പറയാനുണ്ടോ.

ശാസ്ത്രത്തെ ശാസ്ത്രമായും ചരിത്രത്തെ ചരിത്രമായും മിത്തിനെ മിത്തായും കാണാണമെന്നതാണ് സിപിഐ എം നിലപാട്. വിശ്വാസികളുടേയും അവിശ്വാസികളുടെയും ജനാധിപത്യ അവകാശങ്ങൾക്ക് ഒപ്പംതന്നെയാണ് സിപിഐ എം. പക്ഷെ പുരാണങ്ങളെയും മിത്തുകളേയും ചരിത്രത്തിന്റെ ഭാഗമാക്കി മാറ്റാനാണ് ആർഎസ്എസിന്റെ നീക്കം. ഗണപതിയും പുഷ്പക വിമാനവും എല്ലാം അവർ ചരിത്രത്തിലേക്ക് ചേർക്കുകയാണ്. മഹാത്മാഗാന്ധിയുടെ വധം, മുഗൾ ഭരണം, ഡാർവിന്റെ പരിണാമസിദ്ധാന്തം എന്നിവ പഠിപ്പിക്കേണ്ടതില്ല എന്ന് കൂടി വരുന്നിടത്താണ് അപകടം.

മതനിരപേക്ഷ രാജ്യമായ ഇന്ത്യയുടെ പ്രധാനമന്ത്രി ,ബാബ്റി മസ്ജിദ് തകർത്ത സ്ഥലത്ത് നിർമ്മിക്കുന്ന ക്ഷേത്രത്തിന്റെ ചടങ്ങുകളിൽ പൂജാരിയെ പോലെ പങ്കെടുക്കുകയും പാർലമെൻറ് മന്ദിരത്തിനുള്ളിൽ ചെങ്കോൽ സ്ഥാപിക്കുകയും ചെയ്യുന്നത് ശരിയാണോ?. അത്തരം നിലപാട് ജനാധിപത്യപരമാണോ?. ഇന്ത്യയുടെ ആദ്യപ്രധാനമന്ത്രി ജവഹർലാർ നെഹ്റു തികഞ്ഞ ഭൗതിക വാദിയായിരുന്നു. ബിജെപിയും സംഘപരിവാറും പറയുന്നത് ഏറ്റു പറയുന്നതിന് മുന്നേ കോൺഗ്രസുകാർ നെഹ്റുവിനെയൊന്ന് വായിച്ചു മനസിലാക്കണം.

വെെരുദ്ധ്യാത്മക ഭൗതികവാദത്തിലും അതിന്റെ പ്രയോഗമായ ചരിത്രപരമായ ഭൗതികവാദത്തിലും തന്നെയാണ് സിപിഐ എം വിശ്വസിക്കുന്നത്. ഉള്ളതിനെ ഉള്ളതുപോലെ കണ്ടുകൊണ്ട് മനസിലാക്കുക എന്നതാണത്. പരശുരാമൻ മഴുവെറിഞ്ഞ് ഉണ്ടാക്കിയതാണ് കേരളം എന്നത് ഒരു മിത്തായി അംഗീകരിക്കാം .എന്നാൽ അതാണ് ശരി എന്ന് പറഞ്ഞാൽ അംഗീകരിക്കാൻ പറ്റില്ല.
 

സമീപകാല പോസ്റ്റുകൾ

വാർത്താക്കുറിപ്പുകൾ

ലേഖനങ്ങൾ

'വർക്ക് നിയർ ഹോം' പദ്ധതി; വികസനം ഏതാനും നഗരങ്ങളിൽ ഒതുക്കുകയല്ല, മറിച്ച് എല്ലാ പ്രദേശങ്ങളിലേയ്ക്കും എത്തിക്കുകയാണ് സർക്കാർ

സ. പിണറായി വിജയൻ

കാലത്തിന്റെ മാറ്റം ഏറ്റവും കൂടുതൽ പ്രതിഫലിക്കുന്ന മേഖലകളിൽ ഒന്നാണ് തൊഴിൽ. കുറച്ചു വർഷങ്ങൾക്കു മുൻപ് നിലനിന്നിരുന്ന തൊഴിലുകളും തൊഴിൽ രീതികളും മാറുകയാണ്.

സഖാവ് പി ഗോവിന്ദപ്പിള്ളയുടെ ഓർമകൾക്കു മുന്നിൽ സ്‌മരണാഞ്ജലി

സ. എം വി ഗോവിന്ദൻ മാസ്റ്റർ

കേരളത്തിന്റെ രാഷ്ട്രീയ, സാമൂഹ്യ, സാഹിത്യ, വൈജ്ഞാനിക മണ്ഡലങ്ങളിൽ സജീവ സാന്നിധ്യമായിരുന്ന സഖാവ് പി ഗോവിന്ദപ്പിള്ള ഓർമയായിട്ട് ഇന്നേക്ക് പന്ത്രണ്ട്‌ വർഷം. പി ജി എന്ന രണ്ടക്ഷരത്തിൽ അറിയപ്പെട്ട അദ്ദേഹം മാർക്സിസ്റ്റ് സൈദ്ധാന്തികനും സഞ്ചരിക്കുന്ന വിശ്വവിജ്ഞാനകോശവുമായിരുന്നു.

രാജ്യത്ത് ആദ്യമായി കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി പ്രത്യേക സ്‌പോര്‍ട്സ് ലീഗ് കേരളത്തിൽ

സ. ആർ ബിന്ദു

രാജ്യത്ത് ആദ്യമായി കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി പ്രത്യേക സ്‌പോര്‍ട്സ് ലീഗ് ആരംഭിക്കുകയാണ് കേരളത്തിൽ. മികച്ച കായിക സംസ്‌കാരം വാര്‍ത്തെടുക്കുന്നതിനൊപ്പം കോളേജുകളിലെ അടിസ്ഥാനസൗകര്യ വികസനം കൂടി ലക്ഷ്യമിട്ടാണ് കായിക വകുപ്പുമായി ചേർന്ന് കോളേജ് ലീഗിന് ഉന്നതവിദ്യാഭ്യാസ വകുപ്പ് തുടക്കമിടുന്നത്.