എൽഡിഎഫ് സർക്കാരിന്റെ വികസന പ്രക്രിയയെ തുരങ്കം വെക്കുന്ന പ്രതിപക്ഷ രാഷ്ട്രീയത്തെ തുറന്നു കാട്ടുന്ന ഏറ്റവും ഫലപ്രദമായ തിരഞ്ഞെടുപ്പ് പ്രചാരണമാകും പുതുപ്പള്ളിയിലേത്. നാട്ടിൽ ഒരു വികസനവും നടത്താൻ സമ്മതിക്കില്ല എന്നതാണ് യുഡിഎഫ് നിലപാട്. തിരഞ്ഞെടുപ്പ് ഏത് സമയത്ത് നടത്താൻ തീരുമാനിച്ചാലും സിപിഐ എമ്മും ഇടതുപക്ഷ ജനാധിപത്യ മുന്നണിയും മുൻപേ തയ്യാറാണ്. പാർടിയുടെ താഴേതലം വരെയുള്ള സംഘടനാ സംവിധാനങ്ങൾ പ്രവർത്തനം ആരംഭിച്ചു കഴിഞ്ഞു. എൽഡിഎഫ് സ്ഥാനാര്‍ഥിയെ പെട്ടെന്നുതന്നെ തീരുമാനിക്കും. സഹതാപമല്ല, രാഷ്ട്രീയമാണ് ചർച്ചയാവുക. രാഷ്ട്രീയമാണ് ചർച്ചയാവുകയെന്ന് പ്രതിപക്ഷവും വ്യക്തമാക്കിയിട്ടുണ്ട്.