കേന്ദ്ര സർക്കാർ കേരളത്തെ സാമ്പത്തിക ഉപരോധത്തിലാക്കുകയാണ്. കേന്ദ്ര സർക്കാരിന്റെ സംസ്ഥാന വിരുദ്ധ നയങ്ങൾക്കെതിരെ സിപിഐ എം ജനകീയ പ്രതിരോധം സംഘടിപ്പിക്കും. സെപ്‌തംബർ 11 മുതൽ 140 നിയോജക മണ്ഡലങ്ങളിലും ഒരാഴ്‌ച നീളുന്ന പ്രതിഷേധ കൂട്ടായ്‌മയാണ് സംഘടിപ്പിക്കുക. സംസ്ഥാനത്തിന് അർഹതപ്പെട്ട ആളോഹരി വരുമാനം പോലും കേന്ദ്രം നൽകുന്നില്ല. 18000 കോടിയുടെ നഷ്‌ടമാണ് ഇതിലൂടെ സംസ്ഥാനത്തിന് ഉണ്ടാകുന്നത്. ജിഎസ്‌ടി നഷ്‌ടപരിഹാരമായി നൽകിയിരുന്ന 12000 കോടിയും കേന്ദ്രം കേരളത്തിന് നൽകുന്നില്ല. റവന്യു കമ്മി 4000 കോടി മാത്രം. സംസ്ഥാനത്തിന്റെ കടം എടുക്കാനുള്ള പരിധിയും കേന്ദ്രം വെട്ടിക്കുറച്ചു. വിപണി ഇടപെടലിന് കേന്ദ്രം പണം അനുവദിക്കുന്നില്ല. സംസ്ഥാന സർക്കാർ വിലക്കയറ്റം പിടിച്ചുനിർത്തുകയാണ്. എന്നാൽ കേന്ദ്ര നിലപാടിനെതിരെ പ്രതികരിക്കാൻ കോൺഗ്രസ് തയ്യാറാകുന്നില്ല. കേന്ദ്രത്തിന്റെ സാമ്പത്തിക ഉപരോധത്തെ നേരിടാനാണ് സിപിഐ എം ജനകീയ പ്രതിരോധം സംഘടിപ്പിക്കുന്നത്.