Skip to main content

സിപിഐ എമ്മിന്റെയും മഹിളാ പ്രസ്ഥാനത്തിന്റെയും വളര്‍ച്ചയിലും മുന്നോട്ടുള്ള പ്രയാണത്തിലും കരുത്തും ആവേശവും പകരുന്നതായിരിക്കും സരോജിനി ബാലാനന്ദന്റെ സംഭാവന

സിപിഐ എം സംസ്ഥാന കമ്മറ്റി അംഗവും അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷന്റെ സമുന്നത നേതാവും പാര്‍ടി പൊളിറ്റ്‌ബ്യൂറോ അംഗമായിരുന്ന ഇ. ബാലാനന്ദന്റെ സഹധര്‍മ്മിണിയുമായ സരോജിനി ബാലാനന്ദന്റെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തുന്നു.

പാര്‍ടി നേതാവ്‌, സ്‌ത്രീകളുടെ പ്രശ്‌നങ്ങളില്‍ ഇടപെട്ട്‌ പരിഹാരം കാണാനും പ്രക്ഷോഭം നയിക്കാനും മുന്നില്‍ നിന്ന സംഘടാക, ജനപ്രതിനിധി തുടങ്ങി വിവിധ മേഖലകളില്‍ മികച്ച രീതിയില്‍ സംഭാവന നല്‍കി. പ്രാദേശിക തദ്ദേശ ഭരണ രംഗത്ത്‌ പ്രവര്‍ത്തിച്ച ശേഷം സംസ്ഥാന തലത്തിലേക്കും ദേശീയ തലത്തിലേക്കും വളര്‍ന്നതാണ്‌ സരോജിനി ബാലാനന്ദന്റെ രാഷ്ട്രീയ ജീവിതം. ത്യാഗസമ്പന്നമായതും മര്‍ദ്ദനം ഏറ്റുവാങ്ങിയതുമായ ചരിത്രം അവരുടെ രാഷ്ട്രീയ പ്രവര്‍ത്തനത്തില്‍ കാണാം.

ജനാധിപത്യ മഹിള അസോസിയേഷന്‍ അഖിലേന്ത്യാ വൈസ്‌ പ്രസിഡന്റ്‌, സംസ്ഥാന പ്രസിഡന്റ്‌, സെക്രട്ടറി ചുമതലകള്‍ വഹിച്ചുകൊണ്ട്‌ ഇന്ത്യയിലെ മഹാളാ വിമോചന പ്രസ്ഥാനത്തിന്‌ കൃത്യമായ ദിശാബോധം നല്‍കുന്നതിലും സരോജിനി ബാലാനന്ദന്റെ ഇടപെടലുണ്ട്‌. സാമൂഹ്യക്ഷേമ ബോര്‍ഡ്‌ ചെയര്‍പേഴ്‌സണ്‍ എന്ന നിലയിലും ശ്രദ്ധേയമായ പ്രവര്‍ത്തനമാണ്‌ അവര്‍ കാഴ്‌ചവച്ചത്‌.

സിപിഐ എമ്മിന്റെയും മഹിളാ പ്രസ്ഥാനത്തിന്റെയും വളര്‍ച്ചയിലും മുന്നോട്ടുള്ള പ്രയാണത്തിലും കരുത്തും ആവേശവും പകരുന്നതായിരിക്കും സരോജിനി ബാലാനന്ദന്റെ സംഭാവന. അത്‌ എക്കാലവും സ്‌മരിക്കപ്പെടും.

സമീപകാല പോസ്റ്റുകൾ

വാർത്താക്കുറിപ്പുകൾ

ലേഖനങ്ങൾ

മാറ്റത്തിന്റെ വില്ലുവണ്ടി മുന്നോട്ടേക്ക് തന്നെ ഉരുളുമെന്നും രാജ്യത്തെയാകെ പിന്നാക്കം വലിക്കാൻ ശ്രമിക്കുന്ന പ്രതിലോമശക്തികളെ കേരളം ഒന്നിച്ച് കോട്ടകെട്ടി എതിർക്കുമെന്നും നമുക്ക് പ്രതിജ്ഞയെടുക്കാം

സ. പി രാജീവ്

കേരളത്തിൽ നിലനിന്നിരുന്നുവെന്ന് പുതുതലമുറയ്ക്ക് വിശ്വസിക്കാൻ സാധിക്കുക പോലും ചെയ്യാത്ത ജാതീയ അനാചാരങ്ങൾക്കെതിരെ ഉജ്വലമായ സമരപോരാട്ടങ്ങൾ സംഘടിപ്പിച്ച മഹാത്മാ അയ്യങ്കാളിയുടെ ജന്മദിനമാണ് ആഗസ്ത് 28.

കേരളത്തിന്റെ സാമൂഹ്യ നവോത്ഥാന ചരിത്രത്തിലെ തിളക്കമാർന്ന അധ്യായമാണ് മഹാത്മ അയ്യൻകാളി

സ. ഒ ആർ കേളു

കേരളത്തിന്റെ സാമൂഹ്യ നവോത്ഥാന ചരിത്രത്തിലെ തിളക്കമാർന്ന അധ്യായമാണ് മഹാത്മ അയ്യൻകാളി. നൂറ്റാണ്ടുകളായി അടിമത്തവും അസമത്വവും അനുഭവിച്ച് കഴിഞ്ഞ ജനസമൂഹത്തെ വിദ്യാഭ്യാസത്തിലൂടെ ഉയർത്തി അവകാശബോധത്തിന്റെ സമരപാഠങ്ങൾ അദ്ദേഹം പഠിപ്പിച്ചു.

വിരമിച്ച ജീവനക്കാരെ ദിവസ വേതനാടിസ്ഥാനത്തിൽ ലോക്കോ പൈലറ്റ്, അസിസ്റ്റൻ്റ് ലോക്കോ പൈലറ്റ്, ട്രെയിൻ മാനേജർ തസ്തികകളിലേക്ക് പുനർ നിയമിക്കാനുള്ള റയിൽവേ ബോർഡിൻ്റെ തീരുമാനം പിൻവലിക്കണം എന്നാവശ്യപ്പെട്ട് സ. എ എ റഹീം എംപി കേന്ദ്ര റയിൽവേ മന്ത്രിക്ക് കത്തയച്ചു

വിരമിച്ച ജീവനക്കാരെ ദിവസ വേതനാടിസ്ഥാനത്തിൽ ലോക്കോ പൈലറ്റ്, അസിസ്റ്റൻ്റ് ലോക്കോ പൈലറ്റ്, ട്രെയിൻ മാനേജർ തസ്തികകളിലേക്ക് പുനർ നിയമിക്കാനുള്ള റയിൽവേ ബോർഡിൻ്റെ തീരുമാനം പിൻവലിക്കണം എന്നാവശ്യപ്പെട്ട് സ. എ എ റഹീം എംപി കേന്ദ്ര റയിൽവേ മന്ത്രിക്ക് കത്തയച്ചു.