Skip to main content

സംസ്ഥാനമാകെ സിപിഐ എം പലസ്തീൻ ഐക്യദാർഢ്യ പരിപാടികൾ സംഘടിപ്പിക്കും

സ്വരാജ്യത്തിന്‌ വേണ്ടിയുള്ള പലസ്‌തീനിന്റെ പോരാട്ടത്തിനൊപ്പമാണ്‌ സിപിഐ എം. ഇസ്രയേലിന്റെ വംശഹത്യപരമായ ആക്രമണത്തിനെതിരെ ലോകമെമ്പാടുമുള്ള രാജ്യങ്ങളും ജനങ്ങളും ഐക്യദാർഢ്യം പ്രഖ്യാപിക്കുകയാണ്‌. ഇതിനൊപ്പം സിപിഐ എമ്മും പലസ്‌തീൻ ഐക്യദാർഢ്യ പ്രവർത്തനങ്ങൾ സംസ്ഥാനത്താകെ ശക്തിപ്പെടുത്തി സംഘടിപ്പിക്കും.

പലസ്‌തീൻ ഐക്യദാർഢ്യവുമായി കോൺഗ്രസ്‌ മുന്നോട്ടുപോകാൻ ഉദ്ദേശിക്കുന്നില്ല. ഒരു ഫൗണ്ടേഷന്റെ പേരിൽ മലപ്പുറത്ത്‌ നടത്തിയ പരിപാടിക്ക്‌ ആര്യാടൻ ഷൗക്കത്തിനെതിരായി നോട്ടീസ്‌ കൊടുത്തു. അതാണ്‌ കോൺഗ്രസ്‌ നിലപാട്‌. ഷൗക്കത്തിനെപ്പോലെയുള്ള കോൺഗ്രസുകാരേയും സിപിഐ എം ക്ഷണിക്കും. അദ്ദേഹത്തെപ്പോലെ ചിന്തിക്കുന്ന നിരവധി കോൺഗ്രസുകാരുണ്ട്‌. അവരെയെല്ലാം ഉൾക്കൊള്ളും.

1936 ൽ പലസ്‌തീൻ ദിനം ആചരിച്ച ചരിത്രമാണ്‌ ദേശീയ പ്രസ്ഥാനത്തിനുള്ളത്‌. ഗാന്ധിയും നെഹ്‌റുവും മുതൽ രാജീവ്‌ ഗാന്ധിവരെ ഈ നിലപാട്‌ തുടർന്നു. നരസിംഹറാവുവിന്റെ കാലത്താണ്‌ അത്‌ ഇസ്രയേലിന്‌ അനുകൂലമായി മാറ്റിയത്‌. കേരളത്തിലെ കോൺഗ്രസ്‌ ഇസ്രയേലിനൊപ്പമാണ്‌. ശശി തരൂരിന്റെ പ്രസംഗം കോൺഗ്രസ്‌ നിലപാടാണ്‌. ബിജെപിയുമായിവരെ സഖ്യമുണ്ടാക്കാനാണ്‌ അവരുടെ ശ്രമം. കേരളത്തിൽ ഇഡി വരുന്നത്‌ ശരിയാണെന്നും, തങ്ങൾക്കെതിരായി വരുമ്പോൾ മാത്രം വേട്ടയാടലാണെന്നും പറയുന്നത്‌ അതുകൊണ്ടാണ്‌.
 

സമീപകാല പോസ്റ്റുകൾ

വാർത്താക്കുറിപ്പുകൾ

ലേഖനങ്ങൾ

സമാനതകളില്ലാത്ത ദുരന്തത്തിൽ നിന്ന് അത്യുജ്വലമായി തിരികെ വന്ന അതിജീവിതർക്കും അത് സാധ്യമാക്കാനായി അക്ഷീണം പ്രയത്നിച്ചവർക്കും അഭിവാദ്യങ്ങൾ നേരുന്നു

സ. പിണറായി വിജയൻ

കേരളം കണ്ട സമാനതകളില്ലാത്ത ദുരന്തത്തിനു ഒരു വർഷം തികയുകയാണ്. മുണ്ടക്കൈ - ചൂരൽമല ദുരന്തത്തിൻ്റെ ഓർമ്മകൾ എക്കാലവും നമ്മുടെ ഒരു നോവായി തുടരുക തന്നെ ചെയ്യും.

ചൂരൽമലയിലും മുണ്ടക്കൈയിലും അട്ടമലയിലും പുഞ്ചിരിമട്ടത്തും അതിജീവനത്തിന്റെ പുതുകിരണങ്ങൾ തെളിയുന്നു

സ. എം വി ഗോവിന്ദൻ മാസ്റ്റർ

ഉരുൾപൊട്ടിയൊലിച്ച് ഒരു നാടിൻ്റെ ജീവനും ജീവിതവും പ്രതിസന്ധിയിലായ ദുരന്തത്തിന് ഒരു വർഷം പൂർത്തിയാവുന്നു. സമാനതകളില്ലാത്ത ദുരിതപ്പെയ്ത്തിനായിരുന്നു അന്ന് കേരളം സാക്ഷിയായത്. എന്നാൽ നാം മലയാളികൾ പകച്ചുനിന്നില്ല.

മുണ്ടക്കൈ-ചൂരല്‍മല ഉരുൾ പൊട്ടൽ സംഭവിച്ചിട്ട് ഒരു വർഷം തികയുകയാണ്, ദുരന്ത നാള്‍വഴികളിലൂടെയുള്ള അതിജീവിതത്തിനും ഒരു വർഷം തികഞ്ഞിരിക്കുന്നു

സ. ഒ ആർ കേളു

മുണ്ടക്കൈ-ചൂരല്‍മല ഉരുൾ പൊട്ടൽ സംഭവിച്ചിട്ട് ഒരു വർഷം തികയുകയാണ്. ദുരന്ത നാള്‍വഴികളിലൂടെയുള്ള അതിജീവിതത്തിനും ഒരു വർഷം തികഞ്ഞിരിക്കുന്നു. ജൂലൈ 29 ന് രാത്രി 11.45 ഓടെയാണ് പുഞ്ചിരിമട്ടം മേഖലയില്‍ ആദ്യ മണ്ണിടിച്ചിലുണ്ടായത്.

ഏതൊരു വിഷമസന്ധിയെയും ആത്മവിശ്വാസം കൈവിടാതെ ഒറ്റക്കെട്ടായി മറികടക്കുന്ന കേരള മാതൃകയുടെ മഹത്തായ പ്രതീകങ്ങളിലൊന്നാണ് ഇന്ന് മുണ്ടക്കൈ-ചൂരൽമല

സ. പിണറായി വിജയൻ

കേരളം കണ്ട സമാനതകളില്ലാത്ത ദുരന്തത്തിന്‌ ഒരു വർഷം തികയുകയാണ്. മുണ്ടക്കൈ–ചൂരൽമല ദുരന്തത്തിന്റെ ഓർമകൾ എക്കാലവും നമ്മുടെ നോവായി തുടരും. ഏതൊരു വിഷമസന്ധിയെയും ആത്മവിശ്വാസം കൈവിടാതെ ഒറ്റക്കെട്ടായി മറികടക്കുന്ന കേരള മാതൃകയുടെ മഹത്തായ പ്രതീകങ്ങളിലൊന്നാണ് ഇന്ന് മുണ്ടക്കൈ-ചൂരൽമല.