Skip to main content

ദേശാഭിമാനി സീനിയര്‍ റിപ്പോര്‍ട്ടര്‍ എം വി പ്രദീപിന് അന്ത്യാഭിവാദ്യങ്ങൾ

ദേശാഭിമാനി സീനിയര്‍ റിപ്പോര്‍ട്ടര്‍ എം വി പ്രദീപിന്റെ വിയോഗം ദേശാഭിമാനിക്കും ഇടതുപക്ഷ രാഷ്ട്രീയത്തിനും സൃഷ്ടിക്കുന്ന നഷ്ടം വാക്കുകൾക്കുമപ്പുറത്താണ്. എത്രയോ സന്ദർഭങ്ങളിൽ സഖാവിനോടൊപ്പം അടുത്തിടപഴകിയിട്ടുണ്ട്. വാർത്തയുടെ സമഗ്രതയും വ്യക്തതയുമാണ് പ്രദീപിന്റെ മാധ്യമപ്രവർത്തന ശെെലിയുടെ സവിശേഷതയായി എന്നും തോന്നിയിട്ടുള്ളത്. വിദ്യാഭ്യാസ മേഖലയിലെ സഖാവിന്റെ റിപ്പോര്‍ട്ടിങ് ഏറെ ശ്രദ്ധേയമായിരുന്നു. കെെകാര്യം ചെയ്യുന്നത് ഏത് വിഷയമായാലും ജനങ്ങളുടെയും സത്യത്തിന്റെയും പക്ഷത്ത് നിന്ന പത്രപ്രവര്‍ത്തകനായിരുന്നു പ്രദീപ്. മികച്ച ഹ്യൂമന്‍ ഇന്ററസ്റ്റിങ് സ്‌റ്റോറിക്കുള്ള ട്രാക് പുരസ്‌കാരം ലഭിച്ച സഖാവിന്റെ ദേശാഭിമാനിയോടൊത്തുള്ള യാത്ര തുടങ്ങിയത് വർഷങ്ങൾക്ക് മുമ്പ് ശ്രീകണ്ഠപുരം ഏരിയ ലേഖകനായിട്ടായിരുന്നു. അത്യധികം വേദനാജനകമായ ഈ നിമിഷത്തിൽ സഹപ്രവർത്തകരുടെയും കുടുംബത്തിന്റെയും ദു:ഖത്തിൽ പങ്കുചേരുന്നു. പ്രിയ സഖാവിന് അന്ത്യാഭിവാദ്യങ്ങൾ.

സമീപകാല പോസ്റ്റുകൾ

വാർത്താക്കുറിപ്പുകൾ

ലേഖനങ്ങൾ

'വർക്ക് നിയർ ഹോം' പദ്ധതി; വികസനം ഏതാനും നഗരങ്ങളിൽ ഒതുക്കുകയല്ല, മറിച്ച് എല്ലാ പ്രദേശങ്ങളിലേയ്ക്കും എത്തിക്കുകയാണ് സർക്കാർ

സ. പിണറായി വിജയൻ

കാലത്തിന്റെ മാറ്റം ഏറ്റവും കൂടുതൽ പ്രതിഫലിക്കുന്ന മേഖലകളിൽ ഒന്നാണ് തൊഴിൽ. കുറച്ചു വർഷങ്ങൾക്കു മുൻപ് നിലനിന്നിരുന്ന തൊഴിലുകളും തൊഴിൽ രീതികളും മാറുകയാണ്.

സഖാവ് പി ഗോവിന്ദപ്പിള്ളയുടെ ഓർമകൾക്കു മുന്നിൽ സ്‌മരണാഞ്ജലി

സ. എം വി ഗോവിന്ദൻ മാസ്റ്റർ

കേരളത്തിന്റെ രാഷ്ട്രീയ, സാമൂഹ്യ, സാഹിത്യ, വൈജ്ഞാനിക മണ്ഡലങ്ങളിൽ സജീവ സാന്നിധ്യമായിരുന്ന സഖാവ് പി ഗോവിന്ദപ്പിള്ള ഓർമയായിട്ട് ഇന്നേക്ക് പന്ത്രണ്ട്‌ വർഷം. പി ജി എന്ന രണ്ടക്ഷരത്തിൽ അറിയപ്പെട്ട അദ്ദേഹം മാർക്സിസ്റ്റ് സൈദ്ധാന്തികനും സഞ്ചരിക്കുന്ന വിശ്വവിജ്ഞാനകോശവുമായിരുന്നു.

രാജ്യത്ത് ആദ്യമായി കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി പ്രത്യേക സ്‌പോര്‍ട്സ് ലീഗ് കേരളത്തിൽ

സ. ആർ ബിന്ദു

രാജ്യത്ത് ആദ്യമായി കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി പ്രത്യേക സ്‌പോര്‍ട്സ് ലീഗ് ആരംഭിക്കുകയാണ് കേരളത്തിൽ. മികച്ച കായിക സംസ്‌കാരം വാര്‍ത്തെടുക്കുന്നതിനൊപ്പം കോളേജുകളിലെ അടിസ്ഥാനസൗകര്യ വികസനം കൂടി ലക്ഷ്യമിട്ടാണ് കായിക വകുപ്പുമായി ചേർന്ന് കോളേജ് ലീഗിന് ഉന്നതവിദ്യാഭ്യാസ വകുപ്പ് തുടക്കമിടുന്നത്.