മുൻമന്ത്രിയും കോൺഗ്രസ് നേതാവുമായ കെ പി വിശ്വനാഥന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു. പൊതുവിഷയങ്ങളിൽ രാഷ്ട്രീയ താൽപര്യങ്ങൾ മാറ്റിവെച്ച് ഇടപെടാൻ തയ്യാറായ നേതാവായിരുന്നു അദ്ദേഹം. രാഷ്ട്രീയത്തിന് അതീതമായി ബന്ധങ്ങൾ സൃഷ്ടിക്കാൻ അദ്ദേഹത്തിന് സാധിച്ചു. അദ്ദേഹത്തിന്റെ വേർപാടിൽ കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നു.