കേന്ദ്ര സർക്കാർ സംസ്ഥാനത്തെ ആക്രമണോത്സുകമാംവിധം സാമ്പത്തികമായി അവഗണിക്കുന്നെന്ന് പ്രതിപക്ഷത്തിനും ബോധ്യമായതിന്റെ പ്രതിഫലനമാണ് യുഡിഎഫിൽനിന്നുള്ള പ്രതികരണങ്ങൾ. നവകേരള സദസ്സ് ഉയർത്തുന്ന സുപ്രധാന മുദ്രാവാക്യങ്ങളിലൊന്ന് അതാണ്. എല്ലാവിധ കുപ്രചാരണങ്ങളെയും തള്ളി സദസ്സിലേക്ക് ഒഴുകിയെത്തുന്ന ജനങ്ങൾക്കും ഈ ഗുരുതരപ്രശ്നം ബോധ്യമായി. അത് കണ്ടില്ലെന്ന് നടിക്കാൻ പ്രതിപക്ഷത്തിനോ കേന്ദ്രത്തിനോ കഴിയില്ല. സാമ്പത്തിക പ്രതിസന്ധിയുടെ പേരിൽ യുഡിഎഫ് സംസ്ഥാന സർക്കാരിനെ കുറ്റപ്പെടുത്തുമ്പോഴും ലീഗിനും കോൺഗ്രസിലെതന്നെ ചില എംപിമാർക്കും വ്യത്യസ്ത അഭിപ്രായമാണ്. യുഡിഎഫിന്റെ തെറ്റായ നിലപാട് തുറന്നുകാണിക്കാൻ കഴിഞ്ഞതിന്റെ ഫലംകൂടിയാണിത്.
ഇഡി അടക്കം കേന്ദ്ര ഏജൻസികളുടെ തെറ്റായ ഇടപെടലിനെക്കുറിച്ച് സിപിഐ എം പറഞ്ഞ കാര്യങ്ങൾ ശരിയാണെന്ന് തെളിയിക്കുന്നതാണ് കിഫ്‌ബി മസാല ബോണ്ട് കേസിലെ കോടതിവിധി. വണ്ടിപ്പെരിയാർ സംഭവത്തിൽ എവിടെയാണ് വീഴ്‌ചയെന്ന് കണ്ടെത്തി ആവശ്യമായ നടപടി സ്വീകരിക്കണം. കേസിൽ അപ്പീലോ, പുനരന്വേഷണമോ എന്താണോ വേണ്ടത് അതിനൊന്നും സിപിഐ എം എതിരല്ല.