Skip to main content

കേരള സമര ചരിത്രത്തില്‍ ഒരു പുതിയ അധ്യായം ഡിവൈഎഫ്‌ഐ എഴുതിച്ചേര്‍ത്തു

കേന്ദ്രസർക്കാരിന്റെ അവഗണനയ്ക്കെതിരായി മലയാളികൾ നാടിനുവേണ്ടി കൈകോർത്ത കാഴ്ച ആവേശഭരിതമാണ്. കാസർകോട്‌ റെയിൽവേ സ്റ്റേഷൻ മുതൽ തിരുവനന്തപുരം രാജ്‌ഭവൻവരെയുള്ള 651 കിലോമീറ്റർ ദൂരത്തിൽ ലക്ഷങ്ങളാണ് ഡിവെെഎഫ്ഐയുടെ നേതൃത്വത്തിൽ പ്രതിഷേധച്ചങ്ങല തീർത്തത്. കേന്ദ്രത്തിനെതിരായ പ്രതിഷേധം അക്ഷരാർത്ഥത്തിൽ മനുഷ്യമതിലായി മാറി. കേരളത്തിന്റെ സമര ചരിത്രത്തില്‍ ഒരു പുതിയ അധ്യായമാണ് മനുഷ്യ ചങ്ങലയുടെ ഡിവൈഎഫ്‌ഐ എഴുതിച്ചേര്‍ത്തത്. മനുഷ്യ ചങ്ങല, മനുഷ്യമതിലും മനുഷ്യക്കോട്ടയുമായി മാറി. ജനങ്ങളെ വെല്ലുവിളിച്ച് ജനങ്ങള്‍ക്ക് നല്‍കേണ്ട ആനുകൂല്യങ്ങള്‍ നല്‍കില്ല എന്നതാണ് കേന്ദ്രത്തിന്റെ നിലപാട്. കേരളത്തിന്റെ പുരോഗതി തകര്‍ക്കുകയാണ് കേന്ദ്രത്തിന്റെ ലക്ഷ്യം. അടുത്ത മാസം ദില്ലിയില്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ സംസ്ഥാനത്തോട് കേന്ദ്രം തുടരുന്ന അവഗണയ്‌ക്കെതിരെ കേരളം ഒറ്റക്കെട്ടായി സമരം നടത്തും.

സമീപകാല പോസ്റ്റുകൾ

വാർത്താക്കുറിപ്പുകൾ

ലേഖനങ്ങൾ

'വർക്ക് നിയർ ഹോം' പദ്ധതി; വികസനം ഏതാനും നഗരങ്ങളിൽ ഒതുക്കുകയല്ല, മറിച്ച് എല്ലാ പ്രദേശങ്ങളിലേയ്ക്കും എത്തിക്കുകയാണ് സർക്കാർ

സ. പിണറായി വിജയൻ

കാലത്തിന്റെ മാറ്റം ഏറ്റവും കൂടുതൽ പ്രതിഫലിക്കുന്ന മേഖലകളിൽ ഒന്നാണ് തൊഴിൽ. കുറച്ചു വർഷങ്ങൾക്കു മുൻപ് നിലനിന്നിരുന്ന തൊഴിലുകളും തൊഴിൽ രീതികളും മാറുകയാണ്.

സഖാവ് പി ഗോവിന്ദപ്പിള്ളയുടെ ഓർമകൾക്കു മുന്നിൽ സ്‌മരണാഞ്ജലി

സ. എം വി ഗോവിന്ദൻ മാസ്റ്റർ

കേരളത്തിന്റെ രാഷ്ട്രീയ, സാമൂഹ്യ, സാഹിത്യ, വൈജ്ഞാനിക മണ്ഡലങ്ങളിൽ സജീവ സാന്നിധ്യമായിരുന്ന സഖാവ് പി ഗോവിന്ദപ്പിള്ള ഓർമയായിട്ട് ഇന്നേക്ക് പന്ത്രണ്ട്‌ വർഷം. പി ജി എന്ന രണ്ടക്ഷരത്തിൽ അറിയപ്പെട്ട അദ്ദേഹം മാർക്സിസ്റ്റ് സൈദ്ധാന്തികനും സഞ്ചരിക്കുന്ന വിശ്വവിജ്ഞാനകോശവുമായിരുന്നു.

രാജ്യത്ത് ആദ്യമായി കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി പ്രത്യേക സ്‌പോര്‍ട്സ് ലീഗ് കേരളത്തിൽ

സ. ആർ ബിന്ദു

രാജ്യത്ത് ആദ്യമായി കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി പ്രത്യേക സ്‌പോര്‍ട്സ് ലീഗ് ആരംഭിക്കുകയാണ് കേരളത്തിൽ. മികച്ച കായിക സംസ്‌കാരം വാര്‍ത്തെടുക്കുന്നതിനൊപ്പം കോളേജുകളിലെ അടിസ്ഥാനസൗകര്യ വികസനം കൂടി ലക്ഷ്യമിട്ടാണ് കായിക വകുപ്പുമായി ചേർന്ന് കോളേജ് ലീഗിന് ഉന്നതവിദ്യാഭ്യാസ വകുപ്പ് തുടക്കമിടുന്നത്.