Skip to main content

ഇലക്ടറൽ ബോണ്ട് ഇന്ത്യ കണ്ട ഏറ്റവും വലിയ രാഷ്ട്രീയ അഴിമതി

ഇന്ത്യ കണ്ട ഏറ്റവും വലിയ രാഷ്ട്രീയ അഴിമതിയാണ് ഇലക്ടറൽ ബോണ്ട്. ഇത് ബിജെപി നേരിട്ട് നടത്തിയതാണ്. ബിജെപിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാർ രാജ്യത്ത് അഴിമതി വ്യാപിപ്പിക്കുന്നതിനുള്ള പ്രവർത്തനങ്ങൾക്കാണ് നേതൃത്വം നൽകിയിരിക്കുന്നത് എന്ന് ഇതിലൂടെ വ്യക്തമാണ്.

പണം കിട്ടിയവരുടെ കൃത്യമായ വിവരങ്ങൾ ലഭ്യമല്ല. എന്നാൽ ഇതിൽ പകുതിയിലധികവും വാങ്ങിയത് ബിജെപിയാണ്. 6060 കോടിയോളം രൂപയാണ് ബിജെപി വാങ്ങിയത്.ഏറ്റവും കൂടുതൽ പണം നൽകിയതായി കണ്ടത് സാന്റിയാ​ഗോ മാർട്ടിന്റെ കമ്പനിയാണ്. അഴിമതിയുടെ അങ്ങേത്തലയായ ഈ കമ്പനിയിൽ നിന്നാണ് 1000ലധികം കോടി രൂപ വാങ്ങിയത്.

കേരളത്തിലെ ചില മാധ്യമങ്ങൾ സിപിഐ എമ്മിനും സിപിഐയ്ക്കും പണം ലഭിച്ചിട്ടില്ല എന്ന് പ്രത്യേകമായി വാർത്ത കൊടുത്തത് കണ്ടു. വളരെ വിചിത്രമായ വാർത്തയാണിത്. മാധ്യമങ്ങൾ ആളുകളെ തെറ്റിദ്ധരിപ്പിക്കാൻ വേണ്ടി എന്തൊക്കെ വാർത്ത കൊടുക്കാൻ പറ്റും എന്നതിന്റെ തെളിവാണിത്. ലഭിക്കാത്തതല്ല. ആ പണം സിപിഐ എം വാങ്ങാത്തതാണ്. കോർപ്പറേറ്റുകളുടെ പണം ഇലക്ടറൽ ബോണ്ടിന്റെ ഭാ​ഗമായിട്ട് വാങ്ങില്ല എന്ന് തീരുമാനിച്ച് എസ് ബിഐയിൽ രജിസ്റ്റർ ചെയ്യാത്തവരാണ് സിപിഐ എമ്മും സിപിഐയും. ബിജെപി 6060 കോടി വാങ്ങിയതിനെപ്പറ്റി പറയാതെ സിപിഐ എമ്മിനും സിപിഐയ്ക്കും പണം കിട്ടിയില്ലെന്ന് പറയുകയാണ് മാധ്യമങ്ങൾ. സീതാറാം യെച്ചൂരി സുപ്രീംകോടതിയിൽ ഹർജി നൽകിയതിനാലാണ് ഇപ്പോൾ ഈ വിഷയം ഉയർന്നുവന്നതും ഇലക്ടറൽ ബോണ്ട് ഭരണഘടനാ വിരുദ്ധമാണെന്ന് കോടതി പറഞ്ഞതും. അതിനെയാണ് ഈ രീതിയിൽ വക്രീകരിച്ച് അവതരിപ്പിക്കുന്നത്.
 

സമീപകാല പോസ്റ്റുകൾ

വാർത്താക്കുറിപ്പുകൾ

ലേഖനങ്ങൾ

ഇന്ത്യ മുന്നണിയുടെ അഭൂതപൂര്‍വ്വമായ മുന്നേറ്റം കണ്ട്‌ നരേന്ദ്ര മോഡിക്ക് ഹാലിളകി

സ. സി എസ് സുജാത

ഇന്ത്യ മുന്നണിയുടെ അഭൂതപൂര്‍വ്വമായ മുന്നേറ്റം കണ്ട് പ്രധാനമന്ത്രി നരേന്ദ്രേമോദിക്ക് ഹാലിളകിയിരിക്കുകയാണ്. നരേന്ദ്രേമോഡിയുടെ വിദ്വേഷ പ്രസംഗങ്ങളും പ്രസ്താവനകളും വ്യക്തമാക്കുന്നത് അദ്ദേഹത്തിന് ഹാലിളകിയിരിക്കുന്നുവെന്നാണ്.

മെയ് 11 സ. കെ ആർ ഗൗരിയമ്മ ദിനം

മെയ് 11 സ. കെ ആർ ഗൗരിയമ്മ ദിനത്തിൽ സഖാവിന് നാടിൻ്റെ സ്മരണാഞ്ജലി. സിപിഐ എം ആലപ്പുഴ ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ സ. കെ ആർ ഗൗരിയമ്മ അന്ത്യവിശ്രമം കൊള്ളുന്ന വലിയ ചുടുകാട്ടിൽ പുഷ്പ്പാർച്ചനയും അനുസ്മരണ സമ്മേളനവും നടന്നു. സിപിഐ എം കേന്ദ്ര കമ്മറ്റി അംഗം സ. സി എസ് സുജാത, ജില്ലാ സെക്രട്ടറി സ.

സിപിഐ എം തൃശൂർ ജില്ലാ കമ്മിറ്റിയുടെ അക്കൗണ്ട് മരവിപ്പിച്ച നടപടി ബിജെപി താല്‍പര്യത്തില്‍

സ. എം വി ഗോവിന്ദൻ മാസ്റ്റർ

തൃശൂരില്‍ പാര്‍ടി അക്കൗണ്ട് മരവിപ്പിച്ച നടപടി ബിജെപി താല്‍പര്യത്തില്‍ ഇ ഡി നടത്തിയതാണ്. മാധ്യമങ്ങള്‍ ഇതിനെ തെറ്റായി പ്രചരിപ്പിച്ചു. ഇഡിയും ഇന്‍കം ടാക്‌സ് വകുപ്പും ബിജെപിയുടെ ഇംഗിതത്തിനനുസരിച്ച് നിരധിയായ ഇടപെടലാണ് തെരഞ്ഞെടുപ്പ് ഘട്ടത്തില്‍ പോലും കേരളത്തിലും തൃശൂരും നടത്തിയിട്ടുള്ളത്.

കെജ്‌രിവാളിന് ജാമ്യം നൽകിയ സുപ്രീംകോടതി തീരുമാനം ഇഡിക്ക് ഏറ്റ കനത്ത തിരിച്ചടി

സ. എം വി ഗോവിന്ദൻ മാസ്റ്റർ

ദൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് ജാമ്യം നൽകിയ സുപ്രിംകോടതി തീരുമാനം ഇഡിക്ക് ഏറ്റ കനത്ത തിരിച്ചടിയാണ്. രാജ്യം ഫാസിസത്തിലേക്ക് എത്തിയിട്ടില്ല എന്നതാണ് ഈ കോടതി വിധി തെളിയിക്കുന്നത്. ഇഡിയെപോലുള്ള ഏജൻസികളെ രാഷ്ട്രീയ ആയുധമാക്കി മാറ്റുന്നതിലുള്ള എതിർപ്പ് കൂടിയാണ് ഈ വിധിയിൽ തെളിയുന്നത്.