ബിജെപിക്ക് വോട്ട് ലഭിക്കാൻ വേണ്ടി നടത്തുന്ന വർഗീയപരമായ നടപടിയാണ് പൗരത്വ നിയമം. ഇത് നടപ്പാക്കില്ല എന്ന് ആദ്യം മുതലേ നിലപാടെടുത്ത സംസ്ഥാനമാണ് കേരളം. ഇപ്പോഴും അതുതന്നെയാണ് ആവർത്തിച്ചത്. എന്നാൽ കേരളത്തിലെ കോൺഗ്രസും ബിജെപിയും ഇതിൽ ഒരേ നിലപാടാണ് സ്വീകരിക്കുന്നത്. നിയമം നടപ്പിലാക്കാതിരിക്കാൻ പറ്റില്ല എന്നാണ് രണ്ടുപേരും പറയുന്നത്. കെ സുരേന്ദ്രനും വി ഡി സതീശനും ഇതിൽ ഒരേ സ്വരമാണ്.
പൗരത്വ നിയമം നടപ്പലാക്കുന്നതിനെതിരെ സിപിഐഎം വലിയ പ്രക്ഷോഭം സംഘടിപ്പിക്കും. മുഖ്യമന്ത്രിയടക്കം പ്രക്ഷോഭത്തിൽ പങ്കെടുക്കും. aയോജിക്കാൻ കഴിയുന്ന സമാന ചിന്താഗതിക്കാരെ ഉൾപ്പെടുത്തിക്കൊണ്ടാവും ബഹുജന റാലി.







