Skip to main content

തീവ്രഹിന്ദുത്വം കൈകാര്യംചെയ്യുന്ന ബിജെപിയും മൃദുഹിന്ദുത്വത്തെ പ്രോത്സാഹിപ്പിക്കുന്ന കോൺഗ്രസും തമ്മിൽ മൗലികവ്യത്യാസങ്ങളില്ല

തീവ്രഹിന്ദുത്വം കൈകാര്യംചെയ്യുന്ന ബിജെപിയും മൃദുഹിന്ദുത്വത്തെ പ്രോത്സാഹിപ്പിക്കുന്ന കോൺഗ്രസും തമ്മിൽ മൗലികവ്യത്യാസങ്ങളില്ല. കോൺഗ്രസ്‌ നേതാക്കൾ എപ്പോൾ ബിജെപിയിൽ പോകുമെന്നു പറയാൻ കഴിയില്ല. ഏറ്റവും വലിയ വർഗീയശക്തികളുടെ പരിപാടിയിൽ പങ്കെടുത്തയാളാണ്‌ പ്രതിപക്ഷനേതാവ്‌. കെപിസിസി പ്രസിഡന്റ്‌ നേരത്തേ നിലപാട്‌ വ്യക്തമാക്കി. ശശി തരൂർ എപ്പോൾ പോകുമെന്നു പറയാനാകില്ല. കേരളത്തിൽ കോൺഗ്രസ്‌ ഇല്ലാതാവുകയാണ്‌. ലീഗില്ലാതെ കേരളത്തിൽ കോൺഗ്രസിന്‌ നിലനിൽപ്പില്ല. തെലങ്കാനയും കർണാടകവും ഒഴിച്ച്‌, മറ്റൊരു സംസ്ഥാനത്തും ഇപ്പോൾ കോൺഗ്രസ്‌ പ്രബലമല്ല. കോൺഗ്രസ്‌ പാർടിയുടെ ജാഥാസമാപനത്തിൽ സിപിഐ എം പങ്കെടുക്കേണ്ടതില്ല. വേദിയിൽ ഒരു കൗതുകത്തിന്‌ ഇരിക്കേണ്ട കാര്യമില്ല. ജോഡോ യാത്ര നടത്തിയ രാഹുൽ ഗാന്ധി അവിടെനിന്ന്‌ നേരെ മത്സരിക്കാനെത്തുന്നത്‌ വയനാട്ടിലേക്കാണ്‌. ഇഎംഎസിന്റെ കാഴ്‌ചപ്പാടിന്റെ തുടർച്ചയാണ്‌ നവകേരളം. മതനിരപേക്ഷ ഉള്ളടക്കവും ആഭിമുഖ്യവും കേരളത്തിൽ ഒരു സുപ്രഭാതത്തിൽ ഉണ്ടായതല്ല. പതിനായിരക്കണക്കിന്‌ മനുഷ്യരുടെ ത്യാഗമാണ്‌ അതിനുപിന്നിലുള്ളത്‌.

സമീപകാല പോസ്റ്റുകൾ

വാർത്താക്കുറിപ്പുകൾ

ലേഖനങ്ങൾ

ദേശീയ ആരോഗ്യമിഷൻ വഴി ആശമാർക്കായി ചെലവഴിച്ച തുകയിൽ 24% ഇടിവ്

ദേശീയ ആരോഗ്യമിഷൻ വഴി ആശമാർക്കായി ചെലവഴിച്ച തുകയിൽ 24% ഇടിവ് വന്നതായി സ. വി ശിവദാസൻ എംപിയുടെ രാജ്യസഭയിലെ ചോദ്യത്തിന് കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം നൽകിയ കണക്കുകളിൽ നിന്നും വെളിവാകുന്നു. ആശകൾക്കായി ദേശീയ ആരോഗ്യ മിഷൻ വഴി 2024-25 ൽ ചെലവാക്കിയ തുക വെറും 2499 കോടി മാത്രമാണ്.

ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് പോളിസി തയ്യാറാക്കുന്നു

സ. പി രാജീവ്

ജെനറേറ്റീവ് എ ഐ മേഖലയിൽ ഇന്ത്യയിലെ ആദ്യത്തെ ഇൻ്റർനാഷണൽ കോൺക്ലേവ് സംഘടിപ്പിച്ചത് കേരളമാണ്. ഐബിഎമ്മുമായി ചേർന്ന് നടത്തിയ ഈ പരിപാടി ആയിരുന്നു ഇൻവെസ്റ്റ് കേരള ഗ്ലോബൽ സമ്മിറ്റിൻ്റെ ആദ്യ പ്രചരണപരിപാടി.

യൂണിയന്‍ പബ്ലിക് സര്‍വ്വീസ് കമ്മീഷനും വിവിധ സംസ്ഥാനങ്ങളിലെ പബ്ലിക് സര്‍വ്വീസ് കമ്മീഷനുകളും മുഖേന നടത്തുന്ന നിയമന ശിപാര്‍ശകള്‍ കണക്കിലെടുക്കുമ്പോള്‍ അവയില്‍ പകുതിയിലേറെയും കേരള പബ്ലിക് സര്‍വ്വീസ് കമ്മീഷന്‍ മുഖേന

സ. പിണറായി വിജയൻ

യൂണിയന്‍ പബ്ലിക് സര്‍വ്വീസ് കമ്മീഷനും വിവിധ സംസ്ഥാനങ്ങളിലെ പബ്ലിക് സര്‍വ്വീസ് കമ്മീഷനുകളും മുഖേന നടത്തുന്ന നിയമന ശിപാര്‍ശകള്‍ കണക്കിലെടുക്കുമ്പോള്‍ അവയില്‍ പകുതിയിലേറെയും കേരള പബ്ലിക് സര്‍വ്വീസ് കമ്മീഷന്‍ മുഖേനയാണ് നടത്തുന്നത്.