Skip to main content

മുൻ രാഷ്ട്രപതിയും അദ്ധ്യാപകനും തത്ത്വചിന്തകനുമായിരുന്ന ഡോ. സർവേപ്പള്ളി രാധാകൃഷ്ണന്റെ ജന്മദിനം രാജ്യം അദ്ധ്യാപകദിനമായി ആചരിക്കുകയാണ്, ഏവർക്കും അദ്ധ്യാപകദിന ആശംസകൾ

നമ്മുടെ ചിന്തകളെ പ്രോജ്ജ്വലിപ്പിക്കുകയും അറിവുതേടിയുള്ള യാത്രയിൽ വഴിവിളക്കാവുകയും ചെയ്യുന്നവരാണ് അദ്ധ്യാപകർ. ഒരു പാത്രം നിറക്കലല്ല വിദ്യാഭ്യാസം, മറിച്ച് ഒരു ജ്വാലക്ക് തിരി കൊളുത്തലാണ് എന്ന് നാം കേട്ടിട്ടുണ്ട്. അക്ഷരാർത്ഥത്തിൽ അദ്ധ്യാപകരുടെ പ്രവർത്തികൾ ലോകത്തിന്റെ ഭാവിയെ തന്നെ സ്വാധീനിക്കാൻ ശേഷിയുള്ളതാണ്. മുൻ രാഷ്ട്രപതിയും അദ്ധ്യാപകനും തത്ത്വചിന്തകനുമായിരുന്ന ഡോ. സർവേപ്പള്ളി രാധാകൃഷ്ണന്റെ ജന്മദിനം രാജ്യം അദ്ധ്യാപകദിനമായി ആചരിക്കുകയാണ്. ഏവർക്കും അദ്ധ്യാപകദിന ആശംസകൾ.

സമീപകാല പോസ്റ്റുകൾ

വാർത്താക്കുറിപ്പുകൾ

ലേഖനങ്ങൾ

ലോക ബാങ്ക് വിദഗ്ദ്ധ സമിതി അംഗങ്ങൾ മുഖ്യമന്ത്രി സ. പിണറായി വിജയനുമായി തിരുവനന്തപുരത്ത് കൂടിക്കാഴ്ച നടത്തി

ലോക ബാങ്ക് വിദഗ്ദ്ധ സമിതി അംഗങ്ങൾ മുഖ്യമന്ത്രി സ. പിണറായി വിജയനുമായി തിരുവനന്തപുരത്ത് കൂടിക്കാഴ്ച നടത്തി. ഉന്നതവിദ്യാഭ്യാസ മേഖലയിൽ നടക്കുന്ന പരിഷ്കാരങ്ങളിൽ ആകൃഷ്ടരായാണ് ലോക ബാങ്ക് പ്രതിനിധികൾ എത്തിയത്.

ഉജ്ജ്വല പ്രക്ഷോഭകാരിയും കാർക്കശ്യക്കാരനായ സംഘാടകനുമായ സഖാവ് ചടയൻ കേരളത്തിലെ തൊഴിലാളി വർഗ പ്രസ്ഥാനത്തിന്റെ വളർച്ചയ്ക്കായി സ്വജീവിതം സമർപ്പിച്ച കമ്മ്യൂണിസ്റ്റ് നേതാവായിരുന്നു

സ. പിണറായി വിജയൻ

സിപിഐ എം സംസ്ഥാന സെക്രട്ടറിയായിരുന്ന സഖാവ് ചടയൻ ഗോവിന്ദൻ നമ്മെ വിട്ടുപിരിഞ്ഞിട്ട് ഇന്നേക്ക് 26 വർഷം തികയുകയാണ്. ഉജ്ജ്വല പ്രക്ഷോഭകാരിയും കാർക്കശ്യക്കാരനായ സംഘാടകനുമായ സഖാവ് ചടയൻ കേരളത്തിലെ തൊഴിലാളി വർഗ പ്രസ്ഥാനത്തിന്റെ വളർച്ചയ്ക്കായി സ്വജീവിതം സമർപ്പിച്ച കമ്മ്യൂണിസ്റ്റ് നേതാവായിരുന്നു.

സ. ചടയൻ ഗോവിന്ദൻ ദിനത്തിൽ കണ്ണൂർ പയ്യാമ്പലത്തെ സ. ചടയൻ സ്മൃതി മണ്ഡപത്തിൽ സ. എ വിജയരാഘവൻ അഭിവാദ്യം അർപ്പിച്ചു

സെപ്റ്റംബർ 9 സ. ചടയൻ ഗോവിന്ദൻ ദിനത്തിൽ കണ്ണൂർ പയ്യാമ്പലത്തെ സ. ചടയൻ സ്മൃതി മണ്ഡപത്തിൽ സിപിഐ എം പോളിറ്റ് ബ്യുറോ അംഗം സ. എ വിജയരാഘവൻ അഭിവാദ്യം അർപ്പിച്ചു.

മുതിർന്ന സിപിഐ എം നേതാവും മുൻ എംഎൽഎയും പ്രമുഖ സഹകാരിയുമായ സഖാവ് പി രാഘവന്റെ സ്മരണാർത്ഥം സഖാക്കളും സുഹൃത്തുക്കളും കുടുംബാംഗങ്ങളും ചേർന്ന് രൂപീകരിച്ച പി രാഘവൻ സ്മാരക ട്രസ്റ്റിന്റെ ഉദ്ഘാടനം സ. എം വി ഗോവിന്ദൻ മാസ്റ്റർ നിർവഹിച്ചു

മുതിർന്ന സിപിഐ എം നേതാവും മുൻ എംഎൽഎയും പ്രമുഖ സഹകാരിയുമായ സഖാവ് പി രാഘവന്റെ സ്മരണാർത്ഥം സഖാക്കളും സുഹൃത്തുക്കളും കുടുംബാംഗങ്ങളും ചേർന്ന് രൂപീകരിച്ച പി രാഘവൻ സ്മാരക ട്രസ്റ്റിന്റെ ഉദ്ഘാടനം പാർടി സംസ്ഥാന സെക്രട്ടറി സ. എം വി ഗോവിന്ദൻ മാസ്റ്റർ നിർവഹിച്ചു. ചിന്താ പബ്ലിഷേഴ്സ് പുറത്തിറക്കിയ സ.