Skip to main content

വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിൽ അച്ഛനും അമ്മയും സഹോദരിയും ഉൾപ്പെടെയുള്ള പ്രിയപ്പെട്ടവരെ നഷ്ടമായ ശ്രുതിക്ക് വാഹനാപകടത്തിൽ തന്റെ പ്രതിശ്രുത വരൻ ജെൻസനേയും നഷ്ടമായിയെന്ന വാർത്ത ഏറെ ദുഃഖകരം

വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിൽ അച്ഛനും അമ്മയും സഹോദരിയും ഉൾപ്പെടെയുള്ള പ്രിയപ്പെട്ടവരെ നഷ്ടമായ ശ്രുതിക്ക് വാഹനാപകടത്തിൽ തന്റെ പ്രതിശ്രുത വരൻ ജെൻസനേയും നഷ്ടമായിയെന്ന വാർത്ത ഏറെ ദുഃഖകരമാണ്. പ്രകൃതി ദുരന്തത്തിൽ സർവ്വം നഷ്ടപ്പെട്ട ശ്രുതിക്ക് അതിജീവനത്തിന്റെ പുതുലോകത്തേക്കുള്ള യാത്രയ്ക്കിടയിൽ ഇത്തരമൊരു ദുരന്തത്തെ കൂടി അഭിമുഖീകരിക്കേണ്ടിവന്നു എന്നത് ഹൃദയഭേദകമാണ്. ഈ നഷ്ടങ്ങൾക്ക് മറ്റൊന്നും പകരമാകില്ലെങ്കിലും ഒരു ജനത ഒറ്റക്കെട്ടായി ശ്രുതിയോടൊപ്പം ഉണ്ടാകുമെന്നത് ഉറപ്പാണ്. ശ്രുതിയുടെയും ജെൻസന്റെ കുടുംബാംഗങ്ങളുടെയും ദുഃഖത്തിൽ പങ്കുചേരുന്നു. തളരാതെ മുന്നേറാൻ ശ്രുതിക്കാവട്ടെ.

സമീപകാല പോസ്റ്റുകൾ

വാർത്താക്കുറിപ്പുകൾ

ലേഖനങ്ങൾ

വി എസിന്റെ എട്ടുപതിറ്റാണ്ടിലേറെ നീളുന്ന രാഷ്ട്രീയ ജീവിതം കേരളത്തിലെ തൊഴിലാളിവർഗ പ്രസ്ഥാനത്തിന്റെ മുന്നേറ്റ ചരിത്രംകൂടിയാണ്‌

നൂറ്റിയൊന്ന് വയസ് തികഞ്ഞ വി എസിന്റെ എട്ടുപതിറ്റാണ്ടിലേറെ നീളുന്ന രാഷ്ട്രീയ ജീവിതം കേരളത്തിലെ തൊഴിലാളിവർഗ പ്രസ്ഥാനത്തിന്റെ മുന്നേറ്റ ചരിത്രംകൂടിയാണ്‌. ദരിദ്ര ചുറ്റുപാടിൽ ജനിച്ച്‌, ചെറുപ്പത്തിൽതന്നെ അച്ഛനമ്മാമാരെ നഷ്ടപ്പെട്ട്‌ പ്രൈമറി ക്ലാസിൽ വിദ്യാഭ്യാസം മുടങ്ങി.

സ. സി എച്ച് കണാരൻ ദിനാചരണത്തിന്റെ ഭാഗമായി എകെജി സെന്ററിൽ സിപിഐ എം സംസ്ഥാന സെക്രട്ടറി സ. എം വി ഗോവിന്ദൻ മാസ്റ്റർ പതാക ഉയർത്തി

ഒക്ടോബർ 20 സ. സി എച്ച് കണാരൻ ദിനാചരണത്തിന്റെ ഭാഗമായി എകെജി സെന്ററിൽ സിപിഐ എം സംസ്ഥാന സെക്രട്ടറി സ. എം വി ഗോവിന്ദൻ മാസ്റ്റർ പതാക ഉയർത്തി.

സഖാവ് സി എച്ച് കണാരൻ ദിനം

സ. എം വി ഗോവിന്ദൻ മാസ്റ്റർ

കേരളത്തിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ അതുല്യ നേതാവായിരുന്ന സി എച്ച് കണാരൻ നമ്മെ വിട്ടുപിരിഞ്ഞിട്ട് 52 വർഷം പൂർത്തിയാകുന്നു. സിപിഐ എം സംസ്ഥാന സെക്രട്ടറിയായിരിക്കെ 1972 ഒക്ടോബർ 20ന്‌ ആണ് അദ്ദേഹം വേർപിരിഞ്ഞത്.