Skip to main content

നുണപ്രചാരണം നടത്തുന്ന മീഡിയ വണ്ണിനും ദാവൂദിനും എതിരായി സിപിഐ എം നിയമ നടപടി സ്വീകരിക്കും

മതരാഷ്ട്രമുണ്ടാക്കാനും മറ്റ് മതസ്ഥരെ അന്യരായി കാണുകയും ചെയ്യുന്ന ആശയ പ്രചരണമാണ് ഇവിടെ ചിലർ നടത്തുന്നത്. ജമാ അത്തെ ഇസ്ലാമി നടത്തുന്ന ചാനലായ മീഡിയ വണ്ണിന്റെ ആശയ പ്രത്യയശാസ്ത്രത്തിൽ അന്യ മതസ്ഥരോട് ശത്രുതപരമായ നിലപാട് കൃത്യമായുണ്ട്. ജമാ അത്തെ ഇസ്ലാമിയും യുഡിഎഫും ഐക്യമുന്നണി പ്രസ്ഥാനത്തിന്റെ ഭാ​ഗമായി പോകുന്ന വിഭാ​ഗമാണെന്ന് ഇപ്പോൾ പരസ്യമാണ്. അതിന്റെ ഭാഗമായി മീഡിയ വൺ തുടർച്ചയായി ഇടതുപക്ഷത്തെ ആക്രമിക്കുകയാണ്. ഇതിനായി അവർ കള്ളക്കഥകൾ പ്രചരിപ്പിക്കുകയാണ്. അതിന് അവർ കണ്ടുപിടിച്ച ഉപാധി വണ്ടൂർ മുൻ എംഎൽഎ ആയിരുന്ന സഖാവ് കണ്ണനെയും വണ്ടൂർ മണ്ഡലത്തേയും അപമാനിക്കുന്ന തരത്തിലുള്ള നുണ പ്രചരണം നടത്തുക എന്നതാണ്. മലപ്പുറം ജില്ലയുടെ മതനിരപേക്ഷ പാരമ്പര്യത്തെ തകർക്കാനുള്ള എൻഡിഎഫ് പോലുള്ള സംഘടനകളുടെ ചില ഇടപെടലുകൾ കൃത്യമായി പേരെടുത്ത് പറഞ്ഞുകൊണ്ട് സഖാവ് കണ്ണൻ നിയമസഭയിൽ ഉന്നയിച്ച സബ് മിഷനുമായി ബന്ധ‌പ്പെട്ടാണ് ഈ കള്ള പ്രചാരവേല ഇപ്പോൾ നടത്തുന്നത്. മതപരമായ വിഭജനം നടത്തി മതനിരപേക്ഷ പാരമ്പര്യം തകർക്കുന്നതിന് എതിരെയുള്ള സബ്മിഷനാണ് സ. കണ്ണൻ അവതരിപ്പിച്ചത്. അതിലെ എൻഡിഎഫ് എന്ന പേര് മാറ്റി നടത്തുന്ന വ്യാജ പ്രചാരണത്തിലൂടെ മലപ്പുറത്തേയും മുസ്ലിം ജനവിഭാ​ഗത്തേയും കടന്നാക്രമിക്കാനുള്ള ശ്രമമാണ് മീഡിയ വൺ ന‌ടത്തുന്നത്. മതപരമായ വിഭജനം മുന്നിൽ കണ്ടുകൊണ്ടുതന്നെയാണ് ഇത് നടത്തുന്നത്. ഇത്തരം വ്യാജ പ്രചാരണങ്ങൾക്കെതിരെ സിപിഐ എം നിയമ നടപടി സ്വീകരിക്കും.

സമീപകാല പോസ്റ്റുകൾ

വാർത്താക്കുറിപ്പുകൾ

ലേഖനങ്ങൾ

സംസ്ഥാനത്ത് നടന്നുവരുന്ന വികസന പദ്ധതികളും ക്ഷേമ നടപടികളും തുടരാനും വർഗീയതയുടെ വേരോട്ടം തടയാനും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പിൽ എല്ലാ ബഹുജനങ്ങളും പിന്തുണ നൽകണമെന്ന് അഭ്യർഥിക്കുന്നു

സ. ടി പി രാമകൃഷ്‌ണൻ

സംസ്ഥാനത്ത് നടന്നുവരുന്ന വികസന പദ്ധതികളും ക്ഷേമ നടപടികളും തുടരാനും വർഗീയതയുടെ വേരോട്ടം തടയാനും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പിൽ എല്ലാ ബഹുജനങ്ങളും പിന്തുണ നൽകണമെന്ന് അഭ്യർഥിക്കുന്നു. കേരളത്തിന്റെ ചരിത്രത്തിൽ കാണാത്തത്ര വിധമാണ് വികസനം നടന്നത്.

നടി ആക്രമിക്കപ്പെട്ട കേസിലെ വിചാരണക്കോടതി വിധിക്കെതിരെ അപ്പീൽ പോകാനാണ് സംസ്ഥാന സർക്കാരിന്റെ തീരുമാനം

സ. പി രാജീവ്‌

നടി ആക്രമിക്കപ്പെട്ട കേസിലെ വിചാരണക്കോടതി വിധിക്കെതിരെ അപ്പീൽ പോകാനാണ് സംസ്ഥാന സർക്കാരിന്റെ തീരുമാനം, എന്നും അതിജീവിതയ്ക്കൊപ്പമാണ് സർക്കാർ.

 

തദ്ദേശ സ്ഥാപനങ്ങളെ ജനാധിപത്യത്തിന്റെ യഥാർഥ കോട്ടകളായി നിലനിർത്താനും നവകേരള നിർമിതിക്ക് വേഗം കൂട്ടാനും എൽഡിഎഫ് സ്ഥാനാർഥികളെ വിജയിപ്പിക്കണം

സ. പിണറായി വിജയൻ

കേരളം വലിയ മാറ്റങ്ങൾക്ക് വിധേയമായിക്കൊണ്ടിരിക്കുകയാണ്. സമൃദ്ധിയുടെയും സമാധാനത്തിന്റെയും വികസനത്തിന്റെയും പുതിയ വെളിച്ചം വീശുന്ന നവകേരളത്തിലേക്കുള്ള ചുവടുവയ്‌പ്പുകളുമായാണ് നമ്മൾ മുന്നേറുന്നത്. കഴിഞ്ഞ 10 വർഷങ്ങൾക്കുള്ളിൽ സർവമേഖലകളിലും കാതലായ മാറ്റം കൊണ്ടുവരാൻ എൽഡിഎഫ്‌ സർക്കാരിന് സാധിച്ചു.

നടിയെ ആക്രമിച്ച കേസിൽ ഗൂഢാലോചന തെളിയിക്കുന്നതുവരെയുള്ള പോരാട്ടത്തിൽ സർക്കാരും പാർടിയും അതിജീവിതയ്‌ക്കൊപ്പം നിൽക്കും

സ. എം വി ഗോവിന്ദൻ മാസ്റ്റർ

നടിയെ ആക്രമിച്ച കേസിൽ ഗൂഢാലോചന തെളിയിക്കുന്നതുവരെയുള്ള പോരാട്ടത്തിൽ സർക്കാരും പാർടിയും അതിജീവിതയ്‌ക്കൊപ്പം നിൽക്കും.