Skip to main content

പ്രമുഖ ആർക്കിടെക്ട്‌ ആർ കെ രമേശിന്റെ നിര്യാണത്തിൽ അഗാധമായ അനുശോചനവും ദുഃഖവും രേഖപ്പെടുത്തുന്നു

പ്രമുഖ ആർക്കിടെക്ട്‌ ആർ കെ രമേശിന്റെ നിര്യാണത്തിൽ അഗാധമായ അനുശോചനവും ദുഃഖവും രേഖപ്പെടുത്തുന്നു. ഇഎംഎസ്‌ അക്കാദമിയും നായനാർ അക്കാദമിയുമടക്കം നിരവധി സ്ഥാപനങ്ങളും കെട്ടിടങ്ങളും രൂപകൽപ്പന ചെയ്ത്‌ വാസ്തുവിദ്യാ രംഗത്ത്‌ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തിത്വമായിരുന്നു അദ്ദേഹം. സ്കൂളുകളും ആശുപത്രികളും സർക്കാർ സ്ഥാപനങ്ങളുമടക്കം അദ്ദേഹത്തിന്റെ കയ്യൊപ്പ്‌ പതിഞ്ഞ നിരവധി നിർമാണങ്ങൾ സംസ്ഥാനത്ത്‌ അങ്ങോളമിങ്ങോളമുണ്ട്‌. ചെലവ്‌ കുറഞ്ഞ നിർമാണ ഉപദേശങ്ങൾ നൽകുന്ന ചാരിറ്റബിൾ സൊസൈറ്റി മുഖേന പാവങ്ങൾക്ക്‌ കൈത്താങ്ങാകാനും അദ്ദേഹം ശ്രദ്ധിച്ചിരുന്നു. വിദ്യാഭ്യാസ, ആരോഗ്യ, ടൂറിസം മേഖലകളിലെ പല സ്ഥാപനങ്ങളും കേന്ദ്രങ്ങളും അദ്ദേഹത്തിന്റെ ഭാവനയിൽ പടുത്തുയർത്തിയവയാണ്‌. കോഴിക്കോട്‌ ബീച്ച്‌, മാനാഞ്ചിറ, സരോവരം പാർക്ക്‌ തുടങ്ങി നാടിന്റെ മുഖമായി മാറിയ ഒട്ടേറെ പദ്ധതികളുടെ ശിൽപിയായിരുന്നു അദ്ദേഹം. ആർക്കിടെക്ട്‌ എന്ന നിലയിൽ ജനഹൃദയങ്ങളിൽ സ്ഥാനം പിടിച്ച അദ്ദേഹത്തിന്റെ നിര്യാണം വാസ്തുവിദ്യാരംഗത്ത്‌ വലിയ നഷ്ടമാണ്‌ സൃഷ്ടിച്ചിക്കുന്നത്‌. ആർ കെ രമേശിന്റെ നിര്യാണത്തിൽ ബന്ധുക്കളുടെയും സഹപ്രവർത്തകരുടെയും വേദനയിൽ പങ്കുചേരുന്നു.
 

സമീപകാല പോസ്റ്റുകൾ

വാർത്താക്കുറിപ്പുകൾ

ലേഖനങ്ങൾ

ഒറ്റച്ചാട്ടത്തിന് ബിജെപിയിൽ എത്താൻ തക്കം പാർത്തിരിക്കുന്ന പാർടിയാണ് കോൺഗ്രസ്സ്

സ. പിണറായി വിജയൻ

ഒറ്റച്ചാട്ടത്തിന് ബിജെപിയിൽ എത്താൻ തക്കം പാർത്തിരിക്കുന്ന പാർടിയാണ് കോൺഗ്രസ്സ്. ആ ചാട്ടമാണ് തൃശൂർ ജില്ലയിലെ മറ്റത്തൂരിൽ കണ്ടത്. കോൺഗ്രസ്സ് സ്ഥാനാർഥികളായി മത്സരിച്ച് പഞ്ചായത്തംഗങ്ങളായ മുഴുവൻ പേരും കൂറുമാറി ബിജെപി പാളയത്തിലെത്തി ഭരണം പിടിച്ചു. എട്ടു കോൺഗ്രസംഗങ്ങൾ മാത്രമേ അവിടെ യുഡിഎഫിനുള്ളൂ.

സഖാവ് കെ എം സുധാകരൻ്റെ വിയോഗത്തിൽ ദുഃഖിതരായ കുടുംബാംഗങ്ങളുടെയും പാർടി സഖാക്കളുടെയും വേദനയിൽ പങ്കുചേരുന്നു

സ. എം വി ഗോവിന്ദൻ മാസ്റ്റർ

പാർടി മുൻ സംസ്ഥാന കമ്മിറ്റി അംഗവും പ്രമുഖ ട്രേഡ് യൂണിയൻ നേതാവുമായിരുന്ന പ്രിയ സഖാവ് കെ എം സുധാകരൻ നമ്മെ വിട്ടുപിരിഞ്ഞു.

പുന്നെല്ലിനൊപ്പം ചോരമണക്കുന്ന വീരേതിഹാസം രചിച്ച കീഴ്‌വെണ്‍മണിയിലെ പോരാളികൾക്ക് ലാൽസലാം

സവര്‍ണഭീകരതയുടെയും ജാതി വിരുദ്ധ പോരാട്ടങ്ങളുടെയും പേരായ കീഴ്‌‌‌വെണ്‍മണി കൂട്ടകൊല്ലക്ക് ഇന്ന് 57 വർഷം. കൂലിയിൽ ഒരു പിടി (600 ഗ്രാം) നെല്ല് അധികം ചോദിച്ചതിനാണ് ജാതി-ജന്മി ശക്തികൾ 44 മനുഷ്യരെ ജീവനോടെ ചുട്ടെരിച്ചത്.