Skip to main content

നിമിഷപ്രിയയുടെ വധശിക്ഷ നീട്ടിവെച്ചുവെന്ന വാര്‍ത്ത ആശ്വാസകരം

നിമിഷപ്രിയയുടെ വധശിക്ഷ നീട്ടിവെച്ചുവെന്ന വാര്‍ത്ത ആശ്വാസകരമാണ്. ശിക്ഷാവിധിയില്‍ നിന്ന് മുക്തി നേടാനുള്ള അവസരമാണിത്. സംസ്ഥാന സര്‍ക്കാര്‍ മൂന്ന് തവണ വിദേശമന്ത്രിക്കും പ്രധാനമന്ത്രിക്കും കത്ത് അയച്ചിരുന്നു. ലോക കേരളസഭയില്‍ അംഗങ്ങളാണ് ആക്ഷന്‍ കൗണ്‍സില്‍ രൂപീകരിച്ചത്. ആക്ഷന്‍ കൗണ്‍സില്‍ നിമിഷപ്രിയയുടെ മോചനത്തിനായി തുടര്‍ച്ചയായി ഇടപെട്ടു. കാന്തപുരം അബൂബക്കർ മുസ്ലിയാർ ഇക്കാര്യത്തിൽ ഫലപ്രദമായ ഇടപെടല്‍ നടത്തി. ഇക്കാര്യത്തിൽ തുടര്‍ ഇടപെടല്‍ നടത്തുമെന്നും അദ്ദേഹം ഉറപ്പുനല്‍കിയിട്ടുണ്ട്.
 

സമീപകാല പോസ്റ്റുകൾ

വാർത്താക്കുറിപ്പുകൾ

ലേഖനങ്ങൾ

അനശ്വര നേതാവ് സഖാവ് വിഎസിന്റെ പ്രിയ പത്നി വസുമതിയമ്മയെ സ. എം വി ഗോവിന്ദൻ മാസ്റ്റർ സന്ദർശിച്ചു

വിഎസിന്റെ സമര പോരാട്ടങ്ങളുടെ പിന്നണി പോരാളിയായി എന്നും വസുമതിയമ്മയുണ്ട്. അനശ്വര നേതാവ് സഖാവ് വിഎസിന്റെ പ്രിയ പത്നി വസുമതിയമ്മയെ സിപിഐ എം സംസ്ഥാന സെക്രട്ടറി സ. എം വി ഗോവിന്ദൻ മാസ്റ്റർ സന്ദർശിച്ചു.

വിതുര താലൂക്ക് ആശുപത്രിയിൽ ആംബുലൻസ് തടഞ്ഞതിനെത്തുടർന്ന് രോഗി മരിച്ച ദാരുണ സംഭവം അങ്ങേയറ്റം അപലപനീയം

സ. വി ശിവൻകുട്ടി

വിതുര താലൂക്ക് ആശുപത്രിയിൽ ആംബുലൻസ് തടഞ്ഞതിനെത്തുടർന്ന് രോഗി മരിച്ച ദാരുണ സംഭവം അങ്ങേയറ്റം അപലപനീയമാണ്. ഒരു ജീവൻ രക്ഷിക്കാൻ ശ്രമിക്കുമ്പോൾ ഇത്തരമൊരു തടസ്സമുണ്ടാകുന്നത് ഒട്ടും അംഗീകരിക്കാനാവാത്ത കാര്യമാണ്. ഈ വിഷയത്തിൽ കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുന്നതാണ്.

വിതുര താലൂക്ക് ആശുപത്രിയില്‍ ആംബുലന്‍സ് തടഞ്ഞതിനെ തുടര്‍ന്ന് രോഗി മരിച്ച സംഭവം അങ്ങേയറ്റം അപലപനീയം

സ. വീണ ജോർജ്

വിതുര താലൂക്ക് ആശുപത്രിയില്‍ ആംബുലന്‍സ് തടഞ്ഞതിനെ തുടര്‍ന്ന് രോഗി മരിച്ച സംഭവം അങ്ങേയറ്റം അപലപനീയമാണ്. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുന്നതാണ്. ഇത് ഉത്തരവാദിത്വമുള്ള ഒരു രാഷ്ട്രീയ പാര്‍ടിക്കോ സംഘടനയ്ക്കോ ചേര്‍ന്ന പ്രവര്‍ത്തനമല്ല.