Skip to main content

സിനിമാ താരവും മിമിക്രി കലാകാരനുമായ കലാഭവൻ നവാസിന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു

സിനിമാ താരവും മിമിക്രി കലാകാരനുമായ കലാഭവൻ നവാസിന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു. തീർത്തും അപ്രതീക്ഷിതമായുണ്ടായ വിയോഗം അത്യന്തം വേദനാജനകമാണ്​. മിമിക്രി വേദികളിലൂടെ ചലച്ചിത്ര ലോകത്തെത്തിയ നവാസ്​ മലയാള സിനിമാ പ്രേക്ഷകരുടെ മനസിൽ ഇടം നേടിയ നടനായിരുന്നു. നിരവധി സിനിമകളിൽ ശ്രദ്ധേയമായ വേഷങ്ങൾ അദ്ദേഹം കൈകാര്യം ചെയ്തു. പെട്ടെന്നുള്ള ഈ വിയോഗം കലാലോകത്തിന് വലിയ നഷ്ടമാണ് സൃഷ്ടിച്ചിരിക്കുന്നത്. നവാസിന്റെ നിര്യാണത്തിൽ കുടുംബാംഗങ്ങളുടെയും സിനിമാ ലോകത്തിന്റെയും വേദനയിൽ പങ്കുചേരുന്നു.
 

സമീപകാല പോസ്റ്റുകൾ

വാർത്താക്കുറിപ്പുകൾ

ലേഖനങ്ങൾ

തൊഴിലാളിവർഗത്തിന്റെ മോചനത്തിന്‌ വീഥിയൊരുക്കാൻ സൈദ്ധാന്തികമായും പ്രായോഗികമായും അത്യധ്വാനം ചെയ്‌ത മഹാനായ ഫ്രെഡറിക് എംഗൽസിന്റെ 130-ാം ചരമ വാർഷിക ദിനം

തൊഴിലാളിവർഗത്തിന്റെ മോചനത്തിന്‌ വീഥിയൊരുക്കാൻ സൈദ്ധാന്തികമായും പ്രായോഗികമായും അത്യധ്വാനം ചെയ്‌ത മഹാനായ ഫ്രെഡറിക് എംഗൽസിന്റെ 130-ാം ചരമ വാർഷിക ദിനമാണിന്ന്. മാർക്‌സ്‌–എംഗൽസ്‌ ദ്വന്ദ്വമാണ്‌ മാനവചരിത്രത്തിന്റെ വികാസനിയമങ്ങൾ കണ്ടുപിടിച്ചത്‌.

ഛത്തീസ്ഗഡിൽ അന്യായമായി അറസ്റ്റ് ചെയ്യപ്പെട്ട കന്യാസ്ത്രീ സിസ്റ്റർ പ്രീതി മേരിയുടെ കുടുംബാംഗങ്ങളെ സ. എം എ ബേബി സന്ദർശിച്ചു

ഛത്തീസ്ഗഡിൽ അന്യായമായി അറസ്റ്റ് ചെയ്യപ്പെട്ട കന്യാസ്ത്രീ സിസ്റ്റർ പ്രീതി മേരിയുടെ കുടുംബാംഗങ്ങളെ സിപിഐ എം ജനറൽ സെക്രട്ടറി സ. എം എ ബേബി സന്ദർശിച്ചു.

സിസ്റ്റർ വന്ദന ഫ്രാൻസിസിനും സിസ്റ്റർ പ്രീതി മേരിക്കും ജാമ്യം ലഭിച്ചതിനു ശേഷം ദുർഗിലെ ഇൻഫന്റ് ജീസസ് പള്ളിയോടു ചേർന്നുള്ള വിശ്വദ്വീപ് ആശ്രമത്തിൽ എത്തിയ അവരെ ഇടതുപക്ഷ എംപിമാർ സന്ദർശിച്ചു

സിസ്റ്റർ വന്ദന ഫ്രാൻസിസിനും സിസ്റ്റർ പ്രീതി മേരിക്കും ജാമ്യം ലഭിച്ചതിനു ശേഷം ദുർഗിലെ ഇൻഫന്റ് ജീസസ് പള്ളിയോടു ചേർന്നുള്ള വിശ്വദ്വീപ് ആശ്രമത്തിൽ എത്തിയ അവരെ ഇടതുപക്ഷ എംപിമാർ സന്ദർശിച്ചു.

താന്‍ ജീവിച്ച കാലത്തിനെ കേരള ചരിത്രവുമായി വിളക്കിച്ചേര്‍ക്കാനും അതുവഴി കേരള സമൂഹത്തെ പുരോഗമനോന്മുഖമായി മുന്നോട്ടു നയിക്കാനും അശ്രാന്തം പരിശ്രമിച്ച സാനുമാഷിന്റെ വിയോഗത്തില്‍ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നു

സ. പിണറായി വിജയൻ

കേരളത്തിന്റെ സാംസ്‌കാരികരംഗത്തെ നിസ്തുല വ്യക്തിത്വങ്ങളില്‍ ഒന്നായിരുന്ന ശ്രീ എം. കെ സാനു വിടവാങ്ങിയിരിക്കുകയാണ്. വര്‍ത്തമാനകാല കേരളസമൂഹത്തെയും കേരള ചരിത്രത്തെയും തന്റെ പ്രവര്‍ത്തനങ്ങളും പ്രഭാഷണങ്ങളും രചനകളും കൊണ്ട് സമ്പന്നമാക്കിയ ഒരു ജീവിതത്തിനാണ് തിരശ്ശീല വീണിരിക്കുന്നത്.