Skip to main content

അടിച്ചമർത്തപ്പെട്ടവരുടെ അവകാശ പോരാട്ടങ്ങൾക്കായി അനുസ്യൂതം പോരാടിയ ധീരനായ നേതാവാണ് സഖാവ് സീതാറാം യെച്ചൂരി

ആ വിപ്ലവ സ്മരണകൾക്ക് ഒരു വർഷം പൂർത്തിയാവുന്നു. അടിച്ചമർത്തപ്പെട്ടവരുടെ അവകാശ പോരാട്ടങ്ങൾക്കായി അനുസ്യൂതം പോരാടിയ ധീരനായ നേതാവാണ് സഖാവ് സീതാറാം യെച്ചൂരി. കാലം എത്ര കഴിഞ്ഞാലും ആ പോരാട്ടവീറിന്റെ ചൂടും ചൂരും കെട്ടു പോകില്ല.
വിദ്യാർഥി പ്രസ്ഥാനത്തിലൂടെ ഇടതുപക്ഷ രാഷ്‌ട്രീയത്തിലേക്ക്‌ കടന്നുവന്ന ഇന്ത്യ കണ്ട പ്രതിഭാധനരായ രാഷ്‌ട്രീയ നേതാക്കളിൽ ഒരാളാണ്‌ സീതാറാം യെച്ചൂരി. ദാർശനികവും സംഘടനാപരവും പ്രായോഗികവുമായ കാര്യങ്ങളിൽ ഊന്നി പ്രവർത്തിക്കുന്ന പ്രതിഭാശാലിയായ കമ്യൂണിസ്റ്റ്‌ ആയിരുന്നു യെച്ചൂരി. ദേശീയ രാഷ്‌ട്രീയത്തിൽ ശരിയായ ദിശാബോധത്തോടുകൂടി, രാജ്യം അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങൾക്ക്‌ പരിഹാരം കാണുന്നതിന്‌ വേണ്ടിയുള്ള നിർദ്ദേശങ്ങളും നിലപാടുകളും കൂട്ടായ്‌മകളും സൃഷ്‌ടിച്ചു കൊണ്ടാണ്‌ യെച്ചൂരി പ്രവർത്തിച്ചത്.

വിദ്യാർഥിയായിരുന്ന കാലംമുതൽക്കുതന്നെ യെച്ചൂരിയുടെ നേതൃശേഷി അംഗീകരിക്കപ്പെട്ടിരുന്നു. ധിഷണാവൈഭവംകൊണ്ട്‌ ഇന്ത്യയിലെ ബുദ്ധിജീവികളിൽ പ്രമുഖനായിരുന്നുവെങ്കിലും അത്തരത്തിലൊരു ഭാവം അദ്ദേഹം പ്രകടിപ്പിച്ചിട്ടില്ല.
തനിക്ക്‌ വ്യത്യസ്‌ത അഭിപ്രായമുള്ള വിഷയങ്ങളെ സംബന്ധിച്ച്‌ ചർച്ച ചെയ്യുമ്പോൾ പ്രകോപിതനാകാതെ അവതരിപ്പിക്കാൻ അദ്ദേഹത്തിന്‌ കഴിഞ്ഞു. സംഘപരിവാറിന്റെ നേതൃത്വത്തിൽ ഇന്ത്യയിൽ അരങ്ങേറുന്ന ഫാസിസ്റ്റ് സ്വഭാവമുള്ള ഭരണത്തിനെതിരായി മതനിരപേക്ഷ ജനാധിപത്യ ശക്തികളെ ഒരുമിച്ച് പോരാട്ടത്തിൽ അണിനിരത്താനുള്ള ശ്രമങ്ങൾക്ക് സഖാവ് സീതാറാം യെച്ചൂരിയുടെ ഓർമ്മകൾ കരുത്തുപകരുമെന്ന് ഉറപ്പാണ്.
 

സമീപകാല പോസ്റ്റുകൾ

വാർത്താക്കുറിപ്പുകൾ

ലേഖനങ്ങൾ

ഒറ്റച്ചാട്ടത്തിന് ബിജെപിയിൽ എത്താൻ തക്കം പാർത്തിരിക്കുന്ന പാർടിയാണ് കോൺഗ്രസ്സ്

സ. പിണറായി വിജയൻ

ഒറ്റച്ചാട്ടത്തിന് ബിജെപിയിൽ എത്താൻ തക്കം പാർത്തിരിക്കുന്ന പാർടിയാണ് കോൺഗ്രസ്സ്. ആ ചാട്ടമാണ് തൃശൂർ ജില്ലയിലെ മറ്റത്തൂരിൽ കണ്ടത്. കോൺഗ്രസ്സ് സ്ഥാനാർഥികളായി മത്സരിച്ച് പഞ്ചായത്തംഗങ്ങളായ മുഴുവൻ പേരും കൂറുമാറി ബിജെപി പാളയത്തിലെത്തി ഭരണം പിടിച്ചു. എട്ടു കോൺഗ്രസംഗങ്ങൾ മാത്രമേ അവിടെ യുഡിഎഫിനുള്ളൂ.

സഖാവ് കെ എം സുധാകരൻ്റെ വിയോഗത്തിൽ ദുഃഖിതരായ കുടുംബാംഗങ്ങളുടെയും പാർടി സഖാക്കളുടെയും വേദനയിൽ പങ്കുചേരുന്നു

സ. എം വി ഗോവിന്ദൻ മാസ്റ്റർ

പാർടി മുൻ സംസ്ഥാന കമ്മിറ്റി അംഗവും പ്രമുഖ ട്രേഡ് യൂണിയൻ നേതാവുമായിരുന്ന പ്രിയ സഖാവ് കെ എം സുധാകരൻ നമ്മെ വിട്ടുപിരിഞ്ഞു.

പുന്നെല്ലിനൊപ്പം ചോരമണക്കുന്ന വീരേതിഹാസം രചിച്ച കീഴ്‌വെണ്‍മണിയിലെ പോരാളികൾക്ക് ലാൽസലാം

സവര്‍ണഭീകരതയുടെയും ജാതി വിരുദ്ധ പോരാട്ടങ്ങളുടെയും പേരായ കീഴ്‌‌‌വെണ്‍മണി കൂട്ടകൊല്ലക്ക് ഇന്ന് 57 വർഷം. കൂലിയിൽ ഒരു പിടി (600 ഗ്രാം) നെല്ല് അധികം ചോദിച്ചതിനാണ് ജാതി-ജന്മി ശക്തികൾ 44 മനുഷ്യരെ ജീവനോടെ ചുട്ടെരിച്ചത്.