ബിജെപിയുടെ രാഷ്ട്രീയം കോൺഗ്രസ് ഉപയോഗിക്കുകയായിരുന്നു. ഇതുവഴി ബിജെപിയുടെ ബി ടീം ആകുകയാണ് കോൺഗ്രസ്. കോൺഗ്രസ് അണികളിൽതന്നെ ഇത് വലിയ പ്രശ്‌നത്തിനിടയാക്കിയിട്ടുണ്ട്. ഹിന്ദുത്വ രാഷ്‌ട്രീയത്തെ പ്രതിരോധിക്കാൻ ഉത്തരേന്ത്യയിൽ കോൺഗ്രസ് നടപ്പാക്കുന്ന അതേ രീതി ഇവിടെയും പ്രയോഗിക്കുന്നു. ഇതുവഴി കേരളത്തിന്റെ മത നിരപേക്ഷ ഉള്ളടക്കമാണ് കോൺഗ്രസ് തകർക്കുന്നത്. വാളയാറിൽ ചത്തീസ്‌ഗഡ് സ്വദേശിയെ ആർഎസ്‌എസുകാർ തല്ലിക്കൊന്നപ്പോൾ പ്രതികൾ ആർഎസ്‌എസുകാരാണെന്ന് പറയാൻ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ തയ്യാറായില്ല. വട്ടിയൂർക്കാവ് എംഎൽഎ ഓഫീസ് ഒഴിയണമെന്ന ബിജെപി കൗൺസിലറുടെ ആവശ്യത്തിന് കോൺഗ്രസ് നേതാവ് കെ മുരളീധരൻ അടക്കമുള്ളവർ പിന്തുണയ്‌ക്കുന്നു. ഇതെല്ലാം ബിജെപിയുമായി കോൺഗ്രസിനുള്ള കൂട്ടുകെട്ടിന്റെ ഭാഗമാണ്. കേരള സമൂഹം ഇത് തിരിച്ചറിയും.







