പ്രിയ സഖാവ് കെ കെ നാരായണൻ വിടവാങ്ങി. ധർമ്മടത്തെ പ്രതിനിധീകരിച്ച് നിയമസഭാംഗമായും കണ്ണൂർ ജില്ലാ പഞ്ചായത്ത് അധ്യക്ഷനായും പ്രവർത്തിച്ച അദ്ദേഹം കർമ്മ മണ്ഡലത്തിൽ മാതൃകാപരമായ ഇടപെടലുകൾ നടത്തിയ വ്യക്തിത്വമാണ്. കണ്ണൂർ ജില്ലാ സഹകരണ ബാങ്ക്, എകെജി സ്മാരക സഹകരണ ആശുപത്രി എന്നിവയുടെ അധ്യക്ഷൻ എന്നീ നിലകളിലും സഖാവ് പ്രവർത്തിച്ചു.
സ്നേഹവും സഹാനുഭൂതിയും പോരാട്ടവീറും സമന്വയിച്ച പ്രവർത്തനങ്ങൾ കൊണ്ട്
ജനഹൃദയങ്ങളിൽ ഇടം നേടിയ കമ്മ്യൂണിസ്റ്റായിരുന്നു അദ്ദേഹം. ജനങ്ങൾക്കിടയിൽ വിശ്രമരഹിതമായ ഇടപെടലുകൾ നടത്തുവാൻ സദാസന്നദ്ധനായിരുന്നു.
സഖാവിൻ്റെ നിര്യാണത്തിൽ കുടുംബാംഗങ്ങളുടെയും സഖാക്കളുടെയും ദുഃഖത്തിൽ പങ്കുചേരുന്നു. പ്രിയ സഖാവിന് അന്ത്യാഭിവാദ്യങ്ങൾ.







