സഖാവ് ചടയൻ ഗോവിന്ദൻ ദിനത്തിൽ എകെജി സെന്ററിൽ പതാക ഉയർത്തി
09/09/2025
സെപ്റ്റംബർ 9 സഖാവ് ചടയൻ ഗോവിന്ദൻ ദിനത്തിൽ എകെജി സെന്ററിൽ പതാക ഉയർത്തി
ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ ദശകങ്ങളിൽ കേരളത്തിന്റെ സാമൂഹ്യ-സാമ്പത്തിക രാഷ്ട്രീയ മേഖലയിലുണ്ടായ മാറ്റങ്ങൾ കമ്യൂണിസ്റ്റ് പാർടി വളർന്നുവരുന്നതിൻ അനുകൂലമായ സാഹചര്യം സൃഷ്ടിച്ചു.തലാളിത്ത പരിവർത്തനത്തിന്റെ ഭാഗമായി രൂപപ്പെട്ട ആധുനിക ചിന്താരീതികൾ വിവിധ സാമൂഹ്യ വിഭാഗങ്ങളിൽ സാമൂഹ്യപരിഷ്കരണ പ്രസ്ഥാനങ്ങൾ ആരംഭിക്കുന്നതിൻ അടിത്തറയിട്ടു. അഖിലേന്ത്യാതലത്തിൽ വിവേകാനന്ദനും മറ്റും ഇത്തരം ചിന്താഗതികൾ മുന്നോട്ടുവച്ചു. ഈ പശ്ചാത്തലത്തിൽ ശ്രീ നാരായണഗുരു, അയ്യങ്കാളി മുതലായവർ കേരളത്തിന്റെ തെക്കൻ പ്രദേശത്തും വാഗ്ഭടാനന്ദനെ പോലെയുള്ളവർ വടക്കും ആരംഭിച്ച സമൂഹ നവീകരണ മുന്നേറ്റങ്ങൾ അന്ധവിശ്വാസത്തിനും അനാചാരത്തിനും എതിരായുള്ള പ്രസ്ഥാനങ്ങളായി രൂപംപ്രാപിച്ചു. ഇവ ജനങ്ങളിൽ വമ്പിച്ച ചലനം സൃഷ്ടിച്ചു. അയിത്തത്തിനും ജാതീയതയ്ക്കും എതിരായും, ആധുനിക വിദ്യാഭ്യാസം നേടാനുമുള്ള താല്പര്യവും എല്ലാ വിഭാഗക്കാരിലും പ്രകടമായി. അതിനായുള്ള സമ്മർദ്ദങ്ങൾ സമൂഹത്തിൽ രൂപപ്പെടാനും തുടങ്ങി. 1906ൽ ക്രിസ്ത്യൻ മിഷണറിമാർ ആരംഭം കുറിച്ചതും പിന്നീട് സർക്കാർ തന്നെ മുന്നോട്ടുകൊണ്ടുപോയതുമായ ഇംഗ്ലീഷ് വിദ്യാഭ്യാസവ്യാപനം, അതിന്റെ ഫലമായി രൂപം കൊണ്ട ചാന്നാർ കലാപം, 1888ലെ അരുവിപ്പുറം പ്രതിഷ്ഠ, 1891ലെ മലയാളി മെമ്മോറിയൽ, 1896ലെ ഈഴവ മെമ്മോറിയൽ, 1903ലെ ശ്രീനാരായണ ധർമപരിപാലനയോഗസ്ഥാപനം, തുടർന്ന് സാധുജനപരിപാലനയോഗം തുടങ്ങി സാമുദായിക സംഘടനകളുടെ രൂപീകരണം, പ്രവർത്തനം, സമരങ്ങൾ എല്ലാം കേരളീയ ജീവിതത്തിൽ വളരെ ചുരുങ്ങിയ കാലംകൊണ്ട് മാറ്റത്തിന്റെ ഗതിവേഗം കൂട്ടുന്നതിൻ സഹായകമായ ഘടകങ്ങളായി വർത്തിച്ചു. ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ കോളനിവാഴ്ചയിൽ നിന്നുള്ള വിമോചനത്തിനുവേണ്ടിയുള്ള പ്രസ്ഥാനങ്ങളും അവ ഉയർത്തിയ പ്രക്ഷോഭസമരങ്ങളും ഇതോടൊപ്പം വളർന്നുവന്നു.
തുടർന്ന് വായിക്കുക09/09/2025
ഇസ്രായേൽ ധനമന്ത്രി ബെസലെൽ സ്മോട്രിച്ചിന്റെ ഇന്ത്യാ സന്ദർശനത്തെ അപലപിക്കുന്നു.
08/09/2025
സിപിഐ എം സംസ്ഥാന സെക്രട്ടറിയായിരുന്ന സഖാവ് ചടയൻ ഗോവിന്ദന്റെ 27-ാം ചരമവാർഷികം സെപ്റ്റംബർ 09 ന് ചൊവ
07/09/2025
ഉത്തരേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ അനുഭവപ്പെടുന്ന രൂക്ഷമായ പ്രളയം ദേശീയ ദുരന്തമായി പ്രഖ്യാപിക്കു
07/09/2025
അഞ്ച് വർഷമായി വിചാരണ കൂടാതെ ജയിലിൽ കിടക്കുന്ന ഉമർ ഖാലിദ്, ഷർജിൽ ഇമാം എന്നിവരടക്കം 10 പേർക്ക് ജ
2025 February 16
2024 September 28
2024 February 22
2023 July 19
2022 November 23
2022 November 23