Skip to main content

സിപിഐ എം പൊളിറ്റ്‌ ബ്യൂറോ പുറപ്പെടുവിക്കുന്ന പ്രസ്താവന

പ്രവാചകനിന്ദ നടത്തിയ ബിജെപി വക്താക്കൾക്കെതിരെ കർശന നടപടിയെടുക്കണം. പ്രവാചക നിന്ദയ്‌ക്കെതിരായ പ്രതിഷേധങ്ങൾക്കിടെ റാഞ്ചി, ഹൗറ എന്നിവ അടക്കം വിവിധ സ്ഥലങ്ങളിൽ അക്രമങ്ങളുണ്ടായതിൽ സിപിഐ എം കടുത്ത ആശങ്ക പ്രകടിപ്പിക്കുന്നു. അതിരുവിട്ടതും അവഹേളനപരവുമായ പ്രസ്‌താവനകൾക്കെതിരെ പ്രതിഷേധമുയരുന്നത്‌ ന്യായമാണ്‌. എന്നാൽ, അക്രമാസക്തമായ പ്രതിഷേധങ്ങളിൽ നിന്ന്‌ വർഗീയശക്തികൾ മുതലെടുപ്പ്‌ നടത്തുകയും സ്ഥിതിഗതി കൂടുതൽ വഷളാക്കുകയും ചെയ്യും. ശാന്തിയും സമാധാനവും പുലർത്താൻ ജനങ്ങളോട്‌ അഭ്യർഥിക്കുന്നു. ഡൽഹി പൊലീസ്‌ ബിജെപിയുടെ രണ്ട്‌ മുൻവക്താക്കളുടെ പേരിൽ മാത്രമല്ല കേസെടുത്തത്‌, ഒരു മാധ്യമപ്രവർത്തകനടക്കം ഇതുമായി ബന്ധമില്ലാത്ത മറ്റ്‌ 30 പേർക്കെതിരായും കേസെടുത്തു. ഇത്‌ വക്താക്കൾ ചെയ്‌ത കുറ്റത്തിന്റെ ഗൗരവം കുറച്ചുകാട്ടാനുള്ള ശ്രദ്ധ തിരിക്കൽ തന്ത്രമാണ്.

സമീപകാല പോസ്റ്റുകൾ

സെക്രട്ടറിയുടെ പോസ്റ്റുകൾ

ലേഖനങ്ങൾ

തായാട്ട് കൊച്ചുവേലായുധന്റെ കുടുംബത്തിന് സിപിഐ എം നിർമിച്ച വീട് സ. എം വി ഗോവിന്ദൻ മാസ്റ്റർ കൈമാറി

തായാട്ട് കൊച്ചുവേലായുധന്റെ കുടുംബത്തിന് സിപിഐ എം നിർമിച്ച വീട് പാർടി സംസ്ഥാന സെക്രട്ടറി സ. എം വി ഗോവിന്ദൻ മാസ്റ്റർ കൈമാറി. നാട്ടുകാരുടെയും ചേർപ്പ് ഏരിയയിലെ പാർടി അംഗങ്ങളുടെയും സഹായത്തോടെയാണ് വീട് നിർമിച്ചത്. വീടിൻ്റെ നിർമ്മാണം 75 ദിവസംകൊണ്ട് പൂർത്തിയാക്കാനായി.

വെനസ്വേലയിലെ അമേരിക്കൻ കടന്നാക്രമണം ഭീകരപ്രവർത്തനം

സ. പിണറായി വിജയൻ

വെനസ്വേലയിൽ അമേരിക്ക നടത്തിയത് നഗ്നമായ സാമ്രാജ്യത്വ ആക്രമണമാണ്. വിവിധ തന്ത്രപ്രധാന കേന്ദ്രങ്ങളിൽ അമേരിക്ക ബോംബാക്രമണം നടത്തി. സ്വന്തം താത്പര്യങ്ങൾ സംരക്ഷിക്കുന്നതിനായി തെക്കൻ അർദ്ധഗോളത്തിൽ ശത്രുത വളർത്താൻ ശ്രമിക്കുന്ന ഒരു 'തെമ്മാടി രാഷ്ട്രമായി' അമേരിക്ക മാറിയിരിക്കുകയാണ്. ഇത് ഭീകരപ്രവർത്തനമാണ്.

വെനസ്വേലയ്ക്ക് നേരെയുള്ള അമേരിക്കൻ ആക്രമണം ന​ഗ്നമായ സാമ്രാജ്യത്വ അധിനിവേശം

സ. എം എ ബേബി

വെനസ്വേലയ്ക്ക് നേരെയുള്ള അമേരിക്കൻ ആക്രമണം ന​ഗ്നമായ സാമ്രാജ്യത്വ അധിനിവേശമാണ്. അമേരിക്ക തെമ്മാടിരാഷ്ട്രമായി പെരുമാറുന്നു. അമേരിക്കൻ ഏകാധിപത്യത്തിന് കീഴ്പ്പെടുത്തുക എന്നതാണ് വെനസ്വേല ആക്രമണത്തിന് പിന്നിലെ ലക്ഷ്യം. ഇന്ന് വെനസ്വേലയ്ക്ക് നേരെ നടന്ന ആക്രമണം നാളെ മറ്റ് രാജ്യങ്ങൾക്ക് നേരെയും നടക്കാം.

എകെജി പഠന ഗവേഷണ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന അഞ്ചാമത് അന്തർ ദേശീയ കേരള പഠന കോൺഗ്രസിന്റെ വെബ്‌സൈറ്റും ഓൺലൈൻ രജിസ്‌ട്രേഷൻ സംവിധാനവും സ. എം എ ബേബി പ്രകാശനം ചെയ്തു

എകെജി പഠന ഗവേഷണ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ 2026 ഫെബ്രുവരി 21,22 തീയതികളിൽ നടക്കുന്ന അഞ്ചാമത് അന്തർ ദേശീയ കേരള പഠന കോൺഗ്രസിന്റെ വെബ്‌സൈറ്റും ഓൺലൈൻ രജിസ്‌ട്രേഷൻ സംവിധാനവും സിപിഐ എം ജനറൽ സെക്രട്ടറി സ. എം എ ബേബി പ്രകാശനം ചെയ്തു. പാർടി കേന്ദ്ര കമ്മിറ്റി അംഗം സ. ടി എം തോമസ് ഐസക് പങ്കെടുത്തു.