Skip to main content

സി പി ഐ എം തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഓഫീസിന് നേരെ നടന്ന ബിജെപി ആക്രമണത്തിൽ ശക്തമായി പ്രതിഷേധിക്കുന്നു

സിപിഐ എം സംസ്ഥാന സെക്രട്ടേറിയറ്റ്‌

പുറപ്പെടുവിക്കുന്ന പ്രസ്‌താവന

__________________

സിപിഐ എം തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഓഫീസിന്‌ നേരെ നടന്ന ബിജെപി അക്രമണത്തില്‍ ശക്തമായി പ്രതിഷേധിക്കുന്നു. ഇന്ത്യയിലെ ഏറ്റവും മികച്ച ക്രമസമാധാനം പുലരുന്ന സംസ്ഥാനത്ത്‌ അത്‌ തകര്‍ക്കുന്നതിനുള്ള ബോധപൂര്‍വ്വമായ പ്രവര്‍ത്തനങ്ങള്‍ സംഘപരിവാറിന്റേയും, യുഡിഎഫിന്റേയും നേതൃത്വത്തില്‍ നടന്നുവരികയാണ്‌. സംസ്ഥാന സര്‍ക്കാര്‍ നടത്തിക്കൊണ്ടിരിക്കുന്ന ജനക്ഷേമകരമായ വികസന പ്രവര്‍ത്തനങ്ങള്‍ ജനങ്ങളിലെത്തിക്കാതിരിക്കാനുള്ള ബോധപൂര്‍വ്വമായ ഇടപെടലുകളും ഇത്തരം ശ്രമങ്ങള്‍ക്ക്‌ പിന്നിലുണ്ട്‌. തിരുവനന്തപുരത്തെ വികസന പ്രവര്‍ത്തനം തടസ്സപ്പെടുത്തുന്ന ബിജെപി - യുഡിഎഫ്‌ രാഷ്‌ട്രീയം തുറന്നുകാട്ടി മുന്നേറുന്ന എല്‍ഡിഎഫ്‌ ജാഥക്ക്‌ നേരെ കഴിഞ്ഞ ദിവസമാണ് അക്രമണം ഉണ്ടായത്‌. അതിന്റെ തുടര്‍ച്ചയായാണ്‌ ജില്ലാ കമ്മിറ്റി ഓഫീസിന്‌ നേരെയുള്ള അക്രമം. അക്രമകാരികളെ നിയമത്തിന്റെ മുമ്പില്‍ കൊണ്ടുവരുന്നതിനാവശ്യമായ നടപടി സ്വീകരിക്കേണ്ടതുണ്ട്‌.

ഇക്കഴിഞ്ഞ ആറ്‌ വര്‍ഷത്തിനുള്ളില്‍ 23 സിപിഐ എം പ്രവര്‍ത്തകരാണ്‌ ആര്‍എസ്‌എസ്സിന്റേയും, യുഡിഎഫിന്റേയും, എസ്‌ഡിപിഐയുടേയും കൊലക്കത്തിക്ക്‌ ഇരയായത്‌. ഇതില്‍ 17 പേരെ കൊലപ്പെടുത്തിയത്‌ ബിജെപിയാണ്‌. ഇത്തരം വസ്‌തുതകള്‍ വാര്‍ത്തയാക്കാതെ നിസ്സാരമായ കാര്യങ്ങള്‍ ഊതിവീര്‍പ്പിച്ച്‌ പാര്‍ടിയെ സംബന്ധിച്ച്‌ ജനങ്ങളില്‍ അവമതിപ്പുണ്ടാക്കാനുള്ള തീവ്രശ്രമങ്ങളാണ്‌ ഒരുവിഭാഗം മാധ്യമങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്നത്. സംസ്ഥാനത്ത്‌ സംഘര്‍ഷങ്ങള്‍ സൃഷ്ടിച്ച്‌ മുന്നോട്ടുപോകുന്നവരുടെ നീക്കങ്ങളെ തുറന്നുകാട്ടാനാകണം. പാര്‍ടിയെ സ്‌നേഹിക്കുന്ന ജനവിഭാഗങ്ങളില്‍ പ്രകോപനം സൃഷ്ടിച്ച്‌ തങ്ങളുടെ അജണ്ടകള്‍ നടപ്പിലാക്കാനുള്ള പ്രവര്‍ത്തനങ്ങളില്‍ നാം പ്രകോപിതരാകരുത്‌. ഇത്തരം ഇടപെടലുകളെ ജനങ്ങളെ അണിനിരത്തി നേരിടുന്നതിനുള്ള പ്രവര്‍ത്തനം സംഘടിപ്പിക്കണം. അതിനായി മുഴുവന്‍ ജനാധിപത്യ വിശ്വാസികളുടേയും പിന്തുണ അഭ്യർത്ഥിക്കുന്നു.

സമീപകാല പോസ്റ്റുകൾ

സെക്രട്ടറിയുടെ പോസ്റ്റുകൾ

ലേഖനങ്ങൾ

സ. ജ്യോതിബസുവിന്റെ മരിക്കാത്ത ഓര്‍മകള്‍ക്ക്‌ മുന്‍പില്‍ രക്തപുഷ്പങ്ങൾ

സിപിഐ എം പോളിറ്റ് ബ്യൂറോ അംഗവും പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയും ആയിരുന്ന സഖാവ് ജ്യോതിബസുവിന്റെ പതിനാറാം ചരമവാർഷിക ദിനമാണ് ഇന്ന്.

സിപിഐ എം വെള്ളറട ഏര്യ കമ്മിറ്റി ഓഫീസിന് സ. എം വി ഗോവിന്ദൻ മാസ്റ്റർ തറക്കല്ലിട്ടു

സിപിഐ എം വെള്ളറട ഏര്യ കമ്മിറ്റി ഓഫീസിന് പാർടി സംസ്ഥാന സെക്രട്ടറി സ. എം വി ഗോവിന്ദൻ മാസ്റ്റർ തറക്കല്ലിട്ടു.

മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ്‌ പദ്ധതി അട്ടിമറിച്ച കേന്ദ്രസർക്കാർ നടപടിക്കെതിരെ തൊഴിലുറപ്പ്‌ തൊഴിലാളികൾ തിരുവനന്തപുരത്ത്‌ ലോക്‌ഭവനിലേക്ക് നടത്തിയ മാർച്ച് സ. എം വി ഗോവിന്ദൻ മാസ്റ്റർ ഉദ്‌ഘാടനം ചെയ്തു

മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ്‌ പദ്ധതി അട്ടിമറിച്ച കേന്ദ്രസർക്കാർ നടപടിക്കെതിരെ തൊഴിലുറപ്പ്‌ തൊഴിലാളികൾ തിരുവനന്തപുരത്ത്‌ ലോക്‌ഭവനിലേക്ക് നടത്തിയ മാർച്ച് സിപിഐ എം സംസ്ഥാന സെക്രട്ടറി സ. എം വി ഗോവിന്ദൻ മാസ്റ്റർ ഉദ്‌ഘാടനം ചെയ്തു.

കേരളത്തിനെതിരായ കേന്ദ്രസർക്കാരിന്റെ സാമ്പത്തിക ഉപരോധത്തിനെതിരെ തിരുവനന്തപുരം രക്തസാക്ഷി മണ്ഡപത്തിൽ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ സത്യാഗ്രഹ സമരം നടന്നു

കേരളത്തിനെതിരായ കേന്ദ്രസർക്കാരിന്റെ സാമ്പത്തിക ഉപരോധത്തിനെതിരെ തിരുവനന്തപുരം രക്തസാക്ഷി മണ്ഡപത്തിൽ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ മന്ത്രിമാർ, എംഎൽഎമാർ, എംപിമാർ എന്നിവർ പങ്കെടുക്കുന്ന സത്യാഗ്രഹ സമരം നടന്നു.