Skip to main content

സി പി ഐ എം നേതൃത്വത്തിൽ സെപ്റ്റംബർ 2 മുതൽ 15 വരെ സംസ്ഥാനത്ത് 1500 വിഷരഹിത പച്ചക്കറി ചന്തകൾ

സംസ്ഥാനത്ത്‌ വിഷരഹിത പച്ചക്കറിയുടെ ഉല്‍പാദനവും, സ്വയംപര്യാപ്‌തതയും ലക്ഷ്യമിട്ട്‌ സിപിഐ എമ്മിന്റെ നേതൃത്വത്തില്‍ 2015 മുതല്‍ നടത്തി വരുന്ന സംയോജിത കൃഷി ക്യാമ്പയിനിന്റെ ഭാഗമായി 1500 ഓളം ഓണക്കാല വിപണികള്‍ സംഘടിപ്പിക്കും. സംസ്ഥാനം പച്ചക്കറി കൃഷിയുടെ രംഗത്ത്‌ മികച്ച മുന്നേറ്റത്തിനും സ്വയംപര്യാപ്‌തത കൈവരിക്കുന്നതിലേക്കും എത്തിക്കുന്നതിന്‌ സഹായിക്കുന്ന കാര്‍ഷിക ഇടപെടലിന്റെ ഭാഗമായാണ്‌ ജൈവകൃഷിക്യാമ്പയിന്‍ ആരംഭിച്ചത്‌. കര്‍ഷകസംഘത്തിന്റെയും മറ്റ്‌ ബഹുജന സംഘടനകളുടെയും നേതൃത്വത്തില്‍ സഹകരണബാങ്കുകളുടെയും, തദ്ദേശസ്ഥാപനങ്ങളുടെയും, സന്നദ്ധസംഘടനകളുടെയും സഹായത്തോടെയാണ്‌ ഓണ വിപണികള്‍ ഒരുക്കുന്നത്‌.

2022 സെപ്‌റ്റംബര്‍ 2 മുതല്‍ 7 വരെയുള്ള ദിവസങ്ങളിലാണ്‌ വിപണികള്‍ സംഘടിപ്പിക്കുന്നത്‌. വിപണിയുടെ സംസ്ഥാനതല ഉദ്‌ഘാടനം തിരുവനന്തപുരം, വെമ്പായത്ത്‌ പാർടി സംസ്ഥാന സെക്രട്ടറി സ. എം വി ഗോവിന്ദന്‍ മാസ്റ്റര്‍ നിര്‍വ്വഹിക്കും. മറ്റ്‌ ജില്ലകളില്‍ മന്ത്രിമാരും, ജനപ്രതിനിധികളും, രാഷ്‌ട്രീയ സാംസ്‌കാരിക നേതാക്കളും വിപണികളുടെ ഉദ്‌ഘാടനചടങ്ങില്‍ സംബന്ധിക്കും.

സിപിഐ എം സംസ്ഥാന സെക്രട്ടേറിയറ്റ്

സമീപകാല പോസ്റ്റുകൾ

സെക്രട്ടറിയുടെ പോസ്റ്റുകൾ

ലേഖനങ്ങൾ

തൊഴിലുറപ്പ് പദ്ധതിയെ സംരക്ഷിക്കാൻ ഒരുമിച്ച പോരാട്ടമാണ് വേണ്ടത്

സ. എം വി ജയരാജൻ

തൊഴിലുറപ്പ് പദ്ധതി അട്ടിമറിക്കെതിരെ ബിജെപി ഭരിക്കുന്ന മധ്യപ്രദേശും ബീഹാറും ഒപ്പം എഎപി ഭരിക്കുന്ന പഞ്ചാബിൽ കോൺഗ്രസ്സും പ്രതിഷേധവുമായി രംഗത്തുവന്നു. എന്നാൽ യുഡിഎഫ് ഭരിക്കുന്ന കേരളം ശനിയാഴ്ച വിജ്ഞാപനമിറക്കുക മാത്രമാണ് ചെയ്തത്. ഒരു പ്രതിഷേധവും മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്നുണ്ടായില്ല.

സഖാവ് വി എസ് അച്യുതാനന്ദൻ ദിനത്തിൽ എകെജി സെന്ററിൽ സ. ടി പി രാമകൃഷ്‌ണൻ പതാക ഉയർത്തി

ജൂലൈ 21 സഖാവ് വി എസ് അച്യുതാനന്ദൻ ദിനത്തിൽ എകെജി സെന്ററിൽ സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം സ. ടി പി രാമകൃഷ്‌ണൻ പതാക ഉയർത്തി. സഖാക്കൾ കെ കെ ശൈലജ ടീച്ചർ, എം വി ജയരാജൻ, കെ കെ ജയചന്ദ്രൻ, സി എൻ മോഹനൻ, എ വിജയകുമാർ, കെ സജീവൻ, ബിജു കണ്ടക്കൈ എന്നിവർ പങ്കെടുത്തു

വിപുലമായ ബഹുജനപ്രസ്ഥാനം വളർത്തിയെടുക്കേണ്ട കാലഘട്ടമാണിത്, സഖാവ് വി എസിന്റെ ഓർമകൾ ഈ സാഹചര്യത്തിൽ മുന്നോട്ട്‌ കുതിക്കാൻ നമുക്ക് ഊർജമാകേണ്ടതുണ്ട്

സ. എം എ ബേബി

1947 നവംബർ 23ന് ആലപ്പുഴ കിടങ്ങാംപറമ്പ്‌ മൈതാനത്ത്‌ കൂടിയ യോഗത്തിൽ ഇ എം എസ് ആലപ്പുഴയിലെ തൊഴിലാളിപ്രസ്ഥാനത്തെക്കുറിച്ച് ഇങ്ങനെ പറഞ്ഞു: “ആലപ്പുഴയിലെ തൊഴിലാളിപ്രസ്ഥാനം, നാട്ടുകാരുടെ തൊഴിലാളിപ്രസ്ഥാനം ആലപ്പുഴക്കാരുടെമാത്രം സ്വകാര്യസ്വത്തല്ല.

സമരകേരളത്തിൻ്റെ ദ്വയാക്ഷരി വിഎസ്

സ. എം വി ഗോവിന്ദൻ മാസ്റ്റർ

സമരകേരളത്തിൻ്റെ ദ്വയാക്ഷരി വിഎസ് ഓർമ്മയായിട്ട് ഒരു വർഷം പൂർത്തിയാവുന്നു. സംഭവസമൃദ്ധമായ രാഷ്ട്രീയ കേരളത്തിന്റെ പ്രയാണത്തിൽ വഴിവിളക്കായി നിലകൊണ്ട അതുല്യനായ കമ്യൂണിസ്റ്റായിരുന്നു വി എസ്.