Skip to main content

കേരളത്തില്‍ ബിജെപിയുമായി സഹകരിച്ചാണ്‌ സിപിഐ എം പ്രവര്‍ത്തിക്കുന്നതെന്ന കെ സി വേണുഗോപാലിന്റെ പ്രസ്‌താവന ജനങ്ങള്‍ പുച്ഛിച്ച്‌ തള്ളും.

സിപിഐ എം സംസ്ഥാന സെക്രട്ടേറിയറ്റ്‌ പുറപ്പെടുവിക്കുന്ന പ്രസ്‌താവന

___________________

കേരളത്തില്‍ ബിജെപിയുമായി സഹകരിച്ചാണ്‌ സിപിഐ എം പ്രവര്‍ത്തിക്കുന്നതെന്ന കെ സി വേണുഗോപാലിന്റെ പ്രസ്‌താവന ജനങ്ങള്‍ പുച്ഛിച്ച്‌ തള്ളും.

കേരളത്തില്‍ ബിജെപിക്കും സംഘപരിവാറിന്റെ നീക്കങ്ങള്‍ക്കും എതിരായി ഏറ്റവും ശക്തമായ നിലപാട്‌ സ്വീകരിക്കുന്നത് സിപിഐ എം ആണെന്നത് ഏവർക്കും അറിയാവുന്നതാണ്‌. കഴിഞ്ഞ 6 വര്‍ഷ കാലയളവിനുള്ളില്‍ 17 സഖാക്കളാണ്‌ കേരളത്തിൽ ആര്‍എസ്‌എസിന്റെ കൊലക്കത്തിക്ക്‌ ഇരയായി രക്തസാക്ഷിത്വം വരിച്ചത്‌. കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ടുവയ്‌ക്കുന്ന ഹിന്ദുത്വ കോര്‍പ്പറേറ്റ്‌വല്‍ക്കരണത്തിന്റെ അമിതാധികാര വാഴ്‌ചയ്‌ക്കെതിരെ ശക്തമായ നിലപാട്‌ സ്വീകരിക്കുന്നത്‌ സിപിഐ എമ്മും ഇടതുപക്ഷ പ്രസ്ഥാനങ്ങളുമാണ്‌.

സംസ്ഥാന സര്‍ക്കാരിനെ തകര്‍ക്കാനുള്ള ബിജെപി അജണ്ടകള്‍ക്ക്‌ എല്ലാ ഒത്താശകളും നല്‍കുകയാണ്‌ കോണ്‍ഗ്രസ്സ് ചെയ്‌തത്‌. കേന്ദ്ര ഏജന്‍സികള്‍ തെറ്റായ വഴികളിലൂടെ എല്‍ഡിഎഫ്‌ സര്‍ക്കാരിനെ ദുര്‍ബലപ്പെടുത്താനുള്ള ശ്രമങ്ങള്‍ നടത്തിയപ്പോള്‍ അതിന്‌ ഓശാന പാടുകയാണ്‌ കോണ്‍ഗ്രസ്സ് ചെയ്‌തത്‌. ബിജെപിയുമായി യുഡിഎഫ്‌ ഉണ്ടാക്കിയ കോ-ലി-ബി സംഖ്യം കേരളത്തിന്റെ രാഷ്‌ട്രീയ ചരിത്രത്തിലെ കറുത്ത അധ്യായങ്ങളില്‍ ഒന്നാണ്‌. നിയമസഭയില്‍ പോലും ശക്തമായ നിലപാട്‌ ബിജെപിക്കെതിരെ സ്വീകരിക്കാന്‍ ഒരിക്കലും കോണ്‍ഗ്രസ്സ്‌ തയ്യാറായിട്ടില്ല. ആര്‍എസ്‌എസിന്റെ വര്‍ഗ്ഗീയ അജണ്ടകളെ തുറന്ന്‌ എതിര്‍ക്കുന്നതിനും കോണ്‍ഗ്രസ്സ്‌ തയ്യാറായിട്ടില്ല. കേരളത്തില്‍ ബിജെപിക്ക് നേരത്തെ അക്കൗണ്ട്‌ തുറക്കാനായത്‌ കോണ്‍ഗ്രസ്സ്‌ പിന്‍ബലത്തോടെയാണെന്നത് കേരള രാഷ്‌ട്രീയം മനസ്സിലാക്കുന്ന ആര്‍ക്കും വ്യക്തമാകുന്നതാണ്‌.

സംഘപരിവാർ രാഷ്‌ട്രീയത്തെ പിന്തുണയ്‌ക്കുന്ന കേരളത്തിലെ കോണ്‍ഗ്രസ്സ്‌ നിലപാടിനെ തിരുത്തിക്കുന്നതിന് ഇടപെടല്‍ നടത്തുകയാണ്‌ അടിയന്തിരമായി വേണ്ടത്‌. വസ്‌തുത ഇതായിരിക്കെ കെ സി വേണുഗോപാൽ ഇപ്പോള്‍ നടത്തുന്ന പ്രസ്‌താവന ബിജെപിയുമായുള്ള

സമീപകാല പോസ്റ്റുകൾ

സെക്രട്ടറിയുടെ പോസ്റ്റുകൾ

ലേഖനങ്ങൾ

അഭിവന്ദ്യനായ ക്രിസോസ്റ്റം തിരുമേനിയുടെ സ്മരണയ്ക്കായി ഏർപ്പെടുത്തിയ പ്രഥമ 'മാർ ക്രിസോസ്റ്റം പുരസ്‌കാരം 2025' സിപിഐ എം ജനറൽ സെക്രട്ടറി സ. എം എ ബേബിക്ക് മുഖ്യമന്ത്രി സ. പിണറായി വിജയൻ കൈമാറി

അഭിവന്ദ്യനായ ക്രിസോസ്റ്റം തിരുമേനിയുടെ സ്മരണയ്ക്കായി ഏർപ്പെടുത്തിയ പ്രഥമ 'മാർ ക്രിസോസ്റ്റം പുരസ്‌കാരം 2025' സിപിഐ എം ജനറൽ സെക്രട്ടറി സ. എം എ ബേബിക്ക് മുഖ്യമന്ത്രി സ. പിണറായി വിജയൻ കൈമാറി.

സഖാവ് ലെനിന്റെ 156-ാം ജന്മവാർഷികത്തോടനുബന്ധിച്ച് സിപിഐ എം പശ്ചിമ ബംഗാൾ സംസ്ഥാന കമ്മിറ്റി കൊൽക്കത്തയിൽ സംഘടിപ്പിച്ച പൊതുയോഗത്തിൽ സ. എം എ ബേബി പങ്കെടുത്തു

സഖാവ് ലെനിന്റെ 156-ാം ജന്മവാർഷികത്തോടനുബന്ധിച്ച് സിപിഐ എം പശ്ചിമ ബംഗാൾ സംസ്ഥാന കമ്മിറ്റി കൊൽക്കത്തയിൽ സംഘടിപ്പിച്ച പൊതുയോഗത്തിൽ സിപിഐ എം ജനറൽ സെക്രട്ടറി സ. എം എ ബേബി പങ്കെടുത്തു.

പഹൽഗാം ഭീകരാക്രമണത്തിൻ്റെ പശ്ചാത്തലത്തിൽ കേരളീയർക്ക് സഹായവും സേവനങ്ങളും വിവരങ്ങളും ലഭ്യമാക്കുന്നതിന് സജ്ജീകരണം ഏർപ്പെടുത്താൻ മുഖ്യമന്ത്രി പിണറായി വിജയൻ നോർക്ക റൂട്സിന് നിർദേശം നൽകി

പഹൽഗാം ഭീകരാക്രമണത്തിൻ്റെ പശ്ചാത്തലത്തിൽ കേരളീയർക്ക് സഹായവും സേവനങ്ങളും വിവരങ്ങളും ലഭ്യമാക്കുന്നതിന് സജ്ജീകരണം ഏർപ്പെടുത്താൻ മുഖ്യമന്ത്രി പിണറായി വിജയൻ നോർക്ക റൂട്സിന് നിർദേശം നൽകി.