Skip to main content

സമ്പദ്‌ഘടനയെ ചുരുക്കുന്നതും ജനവിരുദ്ധവുമാണ്‌ കേന്ദ്രബജറ്റ്‌ നിർദേശങ്ങൾ

സമ്പദ്‌ഘടനയെ ചുരുക്കുന്നതും ജനവിരുദ്ധവുമാണ്‌ കേന്ദ്രബജറ്റ്‌ നിർദേശങ്ങൾ. മുമ്പേ മാന്ദ്യത്തിലായിരുന്ന സമ്പദ്‌ഘടന കോവിഡ്‌ മഹാമാരിയുടെ ആഘാതത്തിൽ കൂടുതൽ വഷളായ സാഹചര്യത്തിൽ ജനങ്ങളുടെ വാങ്ങൽശേഷി വർധിപ്പിക്കാനും തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും ആഭ്യന്തര ഡിമാന്റ്‌ ഉയർത്താനും ആവശ്യമായ നടപടികളാണ്‌ ബജറ്റിൽ പ്രഖ്യാപിക്കേണ്ടിയിരുന്നത്‌. ഈ അവസ്ഥ നേരിടുന്നതിൽ ബജറ്റ്‌ പരാജയപ്പെട്ടു.

ധനക്കമ്മി കുറയ്‌ക്കാനായി സർക്കാർ ചെലവുകൾ ചുരുക്കുകയാണ്‌, സമ്പന്നർക്ക്‌ കൂടുതൽ നികുതി ഇളവും നൽകി. കഴിഞ്ഞ രണ്ട്‌ വർഷം രാജ്യത്ത്‌ ഉൽപാദിപ്പിച്ച സ്വത്തിന്റെ 40.5 ശതമാനവും ഏറ്റവും സമ്പന്നരായ ഒരു ശതമാനം കയ്യടക്കിയെന്ന്‌ ഓക്‌സ്‌ഫാം റിപ്പോർട്ട്‌ വന്നിരിക്കെയാണ്‌ സർക്കാർ ഇങ്ങനെ ചെയ്‌തത്‌. ചെലവ്‌ ചുരുക്കൽ ബജറ്റ്‌ സാമ്പത്തിക പ്രതിസന്ധി രൂക്ഷമാക്കും. നടപ്പ്‌ വർഷത്തെ പുതുക്കിയ ബജറ്റിനെ അപേക്ഷിച്ച്‌ ഏഴ്‌ ശതമാനം മാത്രം കൂടുതൽ തുകയാണ്‌ 2023–24ലെ ബജറ്റിൽ സർക്കാർ ചെലവ്‌. പണപ്പെരുപ്പം ഉൾപ്പടെ ചേർത്തുള്ള കണക്കിൽ ഇക്കാലയളവിൽ ജിഡിപി വളർച്ചനിരക്ക്‌ 10.5 ശതമാനമാണ്‌.

അങ്ങനെ ജിഡിപി വളർച്ചയുമായി താരതമ്യം ചെയ്യുമ്പോൾ സർക്കാർ ചെലവ്‌ കുറയുകയാണ്‌. പലിശച്ചെലവ്‌ കൂടി എടുത്താൽ സർക്കാർ ചെലവ്‌ കഴിഞ്ഞ വർഷത്തെക്കാൾ 5.4 ശതമാനം മാത്രമാണ്‌ കൂടുതൽ. ജനസംഖ്യ ഒരു ശതമാനം വളർന്നിട്ടുമുണ്ട്‌. ഇതെല്ലാം ചേർത്ത്‌ നോക്കുമ്പോൾ ബജറ്റ്‌ അങ്ങേയറ്റം ജനവിരുദ്ധമാണെന്ന്‌ വ്യക്തം.

ധനപരമായ ഫെഡറലിസം തകർക്കുന്ന പ്രവണത ബജറ്റിൽ ആവർത്തിക്കുന്നു. വരുമാനത്തിൽനിന്ന്‌ സംസ്ഥാനങ്ങൾക്ക്‌ അർഹമായ വിഹിതം നൽകുന്നില്ല. സംസ്ഥാനങ്ങൾ കടമെടുക്കുന്നതിന്‌ കൂടുതൽ നിബന്ധനകൾ അടിച്ചേൽപിക്കുന്നു. സമ്പന്നർക്കുള്ള ഇളവുകൾ അടക്കം മൊത്തം നികുതി സൗജന്യങ്ങൾ വഴി 35,000 കോടി രൂപയുടെ വരുമാനക്കുറവ്‌ ഉണ്ടാകുമെന്ന്‌ ധനമന്ത്രി പറയുന്നു.

കൂടുതൽ തൊഴിൽ സൃഷ്ടിക്കാൻ പൊതുനിക്ഷേപങ്ങൾ ഗണ്യമായി വർധിപ്പിക്കണം, ദേശീയ ഗ്രാമീണ തൊഴിലുറപ്പ്‌ പദ്ധതി ഉയർന്ന വേതനത്തോടെ നടപ്പാക്കാൻ മതിയായ വിഹിതം അനുവദിക്കണം, അഞ്ച്‌ കിലോഗ്രാം ഭക്ഷ്യധാന്യം സൗജന്യമായി നൽകുന്നതിനൊപ്പം സബ്‌സിഡി നിരക്കിലും അഞ്ച്‌ കിലോഗ്രാം ധാന്യം നൽകണം, സ്വത്ത്‌–പാരമ്പര്യ സ്വത്ത്‌ നികുതി ഏർപ്പെടുത്തണം, ഭക്ഷ്യവസ്‌തുക്കൾക്കും മരുന്ന്‌ അടക്കമുള്ള അവശ്യസാധനങ്ങൾക്കും ചുമത്തിയ ജിഎസ്‌ടി പിൻവലിക്കണം.

ഈ ആവശ്യങ്ങൾ നേടിയെടുക്കാനും ജനവിരുദ്ധ ബജറ്റ്‌ നിർദേശങ്ങളിൽ പ്രതിഷേധിച്ചും ഫെബ്രുവരി 22 മുതൽ 28 വരെ രാജ്യവ്യാപക പ്രക്ഷോഭം സംഘടിപ്പിക്കും. ജനങ്ങളുടെ ജീവിതമാർഗം സംരക്ഷിക്കണമെന്ന്‌ ആഗ്രഹിക്കുന്ന എല്ലാവരും ഇതിൽ പങ്കാളികളാകണമെന്ന്‌ അഭ്യർത്ഥിക്കുന്നു.

സമീപകാല പോസ്റ്റുകൾ

സെക്രട്ടറിയുടെ പോസ്റ്റുകൾ

ലേഖനങ്ങൾ

സദാചാര ആക്രമണത്തെ തുടർന്നുള്ള ആത്മഹത്യ; ശക്തമായി കൈകാര്യം ചെയ്യണം-ഇത്തരം സംഭവങ്ങൾ ആവർത്തിക്കാൻ പാടില്ല

സ. എം വി ​ഗോവിന്ദൻ മാസ്റ്റർ

സദാചാര​ഗുണ്ടാ ആക്രമണത്തെ തുടർന്ന് കണ്ണൂർ കായലോട് യുവതി ആത്മഹത്യ ചെയ്ത സംഭവം ഭരണസംവിധാനത്തെ ഉപയോ​ഗിച്ച് ശക്തമായി കൈകാര്യം ചെയ്യണം. ഇതിനൊപ്പം ഇത്തരം നീക്കങ്ങൾക്കെതിരെ ആശയപരമായ പ്രവർത്തനങ്ങളും സംഘടിപ്പിക്കണം. ഇത്തരം സംഭവങ്ങൾ ഇനി ആവർത്തിക്കാൻ പാടില്ല.
 

ഔദ്യോഗിക ചടങ്ങിൽ ആർഎസ്എസ് ചിഹ്നം പ്രദർശിപ്പിച്ച് ഭരണഘടനയെ ലംഘിക്കുകയാണ് ഗവർണർ

സ. എം വി ​ഗോവിന്ദൻ മാസ്റ്റർ

രാജ്ഭവനെ ആർഎസ്എസിന്റെ അടയാളങ്ങൾ പ്രചരിപ്പിക്കുന്നതിനുള്ള ഉപാധിയാക്കി മാറ്റാനുള്ള ശ്രമങ്ങളാണ് ​ഗവർണർ നടത്തുന്നത്. സംസ്ഥാനത്ത് ​ഗവർണർ സ്വീകരിച്ചുകൊണ്ടിരിക്കുന്ന നിലപാടുകൾ ശക്തമായ പ്രതിഷേധം ഉയരുന്നതിന് കാരണമായിട്ടുണ്ട്.

ഗവർണറുടെ ഭരണഘടനാപരമായ അധികാരങ്ങൾ പാഠപുസ്തകത്തിൽ ഉൾപ്പെടുത്തും

സ. വി ശിവൻകുട്ടി

ഭരണഘടനാ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചാണ് സംസ്ഥാനത്തെ പാഠ്യപദ്ധതി പരിഷ്കരിച്ചത്. അത് ജീവിതത്തിൽ പകർത്താൻ ആവശ്യമായ പിന്തുണയും സ്കൂൾ വിദ്യാഭ്യാസ പ്രവർത്തനങ്ങളിലൂടെ നൽകാൻ പൊതുവിദ്യാഭ്യാസ വകുപ്പ് മുൻഗണന നൽകുകയും ചെയ്യും.

രാഷ്‌ട്രീയവും വികസനവും ചർച്ച ചെയ്യാനാകാത്ത യുഡിഎഫ്‌ വർഗീയതയെ കൂട്ടുപിടിക്കുന്നു

സ. എം വി ഗോവിന്ദൻ മാസ്റ്റർ

രാഷ്‌ട്രീയവും വികസനവും ചർച്ച ചെയ്യാനാകാത്ത യുഡിഎഫ്‌ നിലമ്പൂരിൽ വർഗീയതയെ കൂട്ടുപിടിക്കുകയാണ്. യുഡിഎഫിന് വികസനം പറയാൻ ധൈര്യമില്ല. തീവ്രവാദ സംഘടനയായ ജമാഅത്തെ ഇസ്ലാമിയുമായാണ് അവർ കൂട്ടുകൂടിയത്. നാല് വോട്ടിനായി തീവ്രവാദികളെ ഒപ്പംകൂട്ടുകയാണ്‌. നിലമ്പൂരിലെ ജനത വർഗീയ കൂട്ടുകെട്ടുകളെ തുരത്തിയെറിയും.