Skip to main content

ബദൽ നയങ്ങൾ ഉയർത്തി മുന്നോട്ട് പോകുന്ന കേരളത്തോടുള്ള പ്രതികാരമാണ് കേന്ദ്ര മന്ത്രിമാരുടെ പ്രസ്താവനകൾ കേരളത്തിനെതിരെയുള്ള ഈ പ്രസ്താവനകളിൽ യുഡിഎഫ് നിലപാട് വ്യക്തമാക്കണം

സിപിഐ എം സംസ്ഥാന സെക്രട്ടേറിയറ്റ് പുറപ്പെടുവിക്കുന്ന പ്രസ്‌താവന

____________________________

ബദല്‍ നയങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച്‌ മുന്നോട്ട്‌ പോകുന്ന കേരളത്തോടുള്ള പ്രതികാരമാണ്‌ കേന്ദ്ര മന്ത്രിമാരുടെ പ്രസ്‌താവനകൾ. കര്‍ണ്ണാടകത്തിലാണ്‌ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്‌ഷാ തൊട്ടടുത്ത്‌ കേരളമുണ്ട്‌ സൂക്ഷിക്കണമെന്ന പ്രസ്‌താവന നടത്തിയത്‌. ഇത്‌ കേരള ജനതയെ മുഴുവന്‍ അപമാനിക്കുന്നതാണ്‌. വിദ്യാഭ്യാസം, ആരോഗ്യം, ക്രമസമാധാനം, അധികാര വികേന്ദ്രീകരണം, ജീവിത സൂചികകള്‍ എന്നിവയിലെല്ലാം മുന്നില്‍ നില്‍ക്കുന്നതാണോ കേരളത്തിന്റെ കുറവെന്ന്‌ അമിത്‌ഷാ വ്യക്തമാക്കണം. രാജ്യവ്യാപകമായി സംഘപരിവാറിന്റെ അജണ്ടയുടെ ഭാഗമായി ന്യൂനപക്ഷങ്ങള്‍ അക്രമിക്കപ്പെടുമ്പോള്‍ മതനിരപേക്ഷത ഉയര്‍ത്തിപ്പിടിച്ചുകൊണ്ട്‌ കേരളം മുന്നോട്ടുപോകുന്നതുക്കോണ്ടാണോ ഈ പ്രസ്‌താവന നടത്തിയത്‌ എന്നതും വ്യക്തമാക്കേണ്ടതുണ്ട്‌

ബദല്‍ സാമ്പത്തിക നയങ്ങളുയര്‍ത്തി സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ടുപോവുകയാണ്‌. ഇതിനെ തടയാന്‍ സാമ്പത്തികമായി കേരളത്തെ ഞെക്കിക്കൊല്ലാനുള്ള നിലപാടാണ്‌ കേന്ദ്ര സര്‍ക്കാര്‍ സ്വീകരികുന്നത്. ഈ നയത്തിന്‌ ന്യായീകരണമൊരുക്കുകയാണ്‌ കേന്ദ്ര ധനകാര്യമന്ത്രി ചെയ്‌തിട്ടുള്ളത്‌. കേരളത്തിന്‌ അര്‍ഹതപ്പെട്ട വിഭവങ്ങള്‍ നല്‍ക്കുന്നില്ല. എന്നിട്ട്‌ വസ്‌തുതാ വിരുദ്ധമായ കാര്യങ്ങള്‍ പറഞ്ഞുകൊണ്ട്‌ ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനും ശ്രമിക്കുകയാണ്‌. ജിഎസ്‌ടിയുമായി ബന്ധപ്പെട്ട എല്ലാ കണക്കുകളും കൃത്യമായി കേരളം സമര്‍പ്പിക്കുന്നുണ്ട്. ഇക്കാര്യം കേന്ദ്ര - സംസ്ഥാന സര്‍ക്കാരുകള്‍ തമ്മിലുളള കത്തിടപാടുകള്‍ വ്യക്തമാക്കുന്നുണ്ട്‌. ഓഡിറ്റുകളെല്ലാം നടത്തുന്നത്‌ കേന്ദ്ര ഏജന്‍സിയാണെന്നിരിക്കെ സംസ്ഥാന സര്‍ക്കാരിനെ പഴിചാരുന്നതിനുള്ള ശ്രമങ്ങള്‍ തുറന്നുകാട്ടേണ്ടതുണ്ട്‌. കിഫ്‌ബി പോലുള്ള ധനകാര്യ സ്ഥാപനങ്ങള്‍ക്ക്‌ കടമെടുക്കുന്നത്‌ പോലും കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാന സര്‍ക്കാരിന്റെ കണക്കില്‍പ്പെടുത്തിയിരിക്കുകയാണ്‌. സാമുഹിക ക്ഷേമ പെന്‍ഷന്‍ നല്‍കുന്നതിന്‌ രൂപീകരിച്ച കമ്പനിക്ക്‌ പോലും തടസം സൃഷ്‌ടിക്കുന്ന നടപടിയാണ്‌ ഇതിലൂടെ മുന്നോട്ട്‌വെയ്‌ക്കുന്നത്‌. 40000ത്തോളം കോടി രൂപയുടെ കുറവാണ്‌ കേന്ദ്ര ഇടപെടലിലുടെ കേരളത്തിന്‌ നഷ്‌ടമായത്.

തൊഴിലുറപ്പ്‌ പദ്ധതിപോലുള്ള എല്ലാ വിധ ക്ഷേമ പദ്ധതികളെയും അട്ടിമറിക്കാന്‍ പുറപ്പെട്ടതിന്റെ ഭാഗമാണ്‌ ഈ നടപടികള്‍ എന്ന്‌ കാണണം. കേന്ദ്രത്തിന്‌ ഇഷ്‌ടംപ്പോലെ കടമെടുക്കുന്നതിനും തടസമില്ല. ഈ സാഹചര്യത്തിലാണ്‌ സംസ്ഥാനങ്ങളുടെ ന്യായമായ ആവശ്യങ്ങള്‍ക്ക്‌ പോലും കടമെടുക്കാന്‍ പാടിലെന്ന നിലപാട്‌ കേന്ദ്ര സര്‍ക്കാര്‍ സ്വീകരിക്കുന്നത്‌. ഇത്തരത്തില്‍ സംസ്ഥാനങ്ങളുടെ വികസന സാധ്യതകളെ തകര്‍ക്കാന്‍ ഇറങ്ങിയിരിക്കുകയാണ്‌ കേന്ദ്രസര്‍ക്കാര്‍. കേരളത്തിന്‌ അര്‍ഹമായ നികുതി വിഹിതം നല്‍കണമെന്ന കേരളത്തിന്റെ ആവശ്യവും പരിഗണിക്കുക എന്നതും പ്രധാനമാണ്‌. ജിഎസ്‌ടി നഷ്ടപരിഹാരം അഞ്ച്‌ വര്‍ഷം കൂടി നല്‍കണമെന്ന സംസ്ഥാന സര്‍ക്കാരുകളുടെ ആവശ്യം നിലവിലുണ്ട്‌. അവ പരിഗണിക്കുന്നതിന്‌ പകരം തെറ്റായ ന്യായവാദങ്ങളുമായാണ്‌ കേന്ദ്ര ധനമന്ത്രി രംഗത്തിറങ്ങിയിരിക്കുന്നത്‌.

കേരളത്തിനെതിരെയുള്ള ഈ പ്രസ്‌താവനകളെ കുറിച്ച്‌ യുഡിഎഫ്‌ നിലപാട്‌ വ്യക്തമാക്കണം. കേരളത്തിന്റെ പുരോഗതി തകര്‍ക്കുന്നതിന്‌ ഒരുങ്ങിപുറപ്പെട്ട സംഘപരിവാറിന്റെ നീക്കങ്ങള്‍ ജനങ്ങളെ അണിനിരത്തി നേരിടും.

സമീപകാല പോസ്റ്റുകൾ

സെക്രട്ടറിയുടെ പോസ്റ്റുകൾ

ലേഖനങ്ങൾ

നേപ്പാളിലെ ആഭ്യന്തര കലാപം മൂലം കുടുങ്ങിക്കിടക്കുന്ന ഇന്ത്യൻ പൗരന്മാരുടെയും മലയാളികളുടെയും സുരക്ഷയും തിരിച്ചുവരവും ഉറപ്പാക്കാൻ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് വിദേശകാര്യ മന്ത്രിക്ക് കത്ത് നൽകി

സ. കെ രാധാകൃഷ്ണൻ എംപി

നേപ്പാളിലെ ആഭ്യന്തര കലാപം മൂലം കുടുങ്ങിക്കിടക്കുന്ന ഇന്ത്യൻ പൗരന്മാരുടെയും മലയാളികളുടെയും സുരക്ഷയും തിരിച്ചുവരവും ഉറപ്പാക്കാൻ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് വിദേശകാര്യ മന്ത്രി ഡോ. എസ്. ജയ്ശങ്കറിന് കത്ത് നൽകി.

പട്ടികവർഗ്ഗ ഗവേഷക വിദ്യാർത്ഥികളുടെ ഫെല്ലോഷിപ്പ് വിതരണം ആറുമാസമായി തടസ്സപ്പെട്ടതിൽ അടിയന്തിര ഇടപെടൽ ആവശ്യപ്പെട്ട് കേന്ദ്രപട്ടികവർഗ്ഗകാര്യ മന്ത്രിക്ക് കത്ത് നൽകി

സ. കെ രാധാകൃഷ്ണൻ എംപി

പട്ടികവർഗ്ഗ ഗവേഷക വിദ്യാർത്ഥികൾക്കായി കേന്ദ്ര സർക്കാർ നടപ്പാക്കുന്ന നാഷണൽ ഫെല്ലോഷിപ്പ് ഫോർ ഹയർ എജ്യുക്കേഷൻ ഓഫ് എസ്.ടി.

കർഷകരുടേയും തൊഴിലാളികളുടെയും മറ്റ് അടിസ്ഥാന ജനവിഭാഗങ്ങളുടെയും വിമോചനത്തിനായി തന്റെ ജീവിതം ഉഴിഞ്ഞുവച്ച സഖാവ് സീതാറാം യെച്ചൂരിയുടെ ഉജ്ജ്വല സ്മരണയ്ക്കു മുന്നിൽ അഭിവാദ്യങ്ങൾ അർപ്പിക്കുന്നു

സ. പിണറായി വിജയൻ

സഖാവ് സീതാറാം യെച്ചൂരി വിടവാങ്ങിയിട്ട് ഇന്നേക്ക് ഒരു വർഷം തികയുകയാണ്. അനുപമമായ ധൈഷണികതയും സംഘടനാപാടവവും സമ്മേളിച്ച സഖാവ് സീതാറാം സംഘാടകൻ, സാമാജികൻ, രാഷ്ട്രതന്ത്രജ്ഞൻ തുടങ്ങിയ നിലകളിൽ നിറഞ്ഞു നിന്ന വ്യക്തിത്വമാണ്.