Skip to main content

കോവിൻ പോർട്ടൽ വിവരച്ചോർച്ചയിൽ സമഗ്ര അന്വേഷണം വേണം

സിപിഐ എം പൊളിറ്റ് ബ്യൂറോ പുറപ്പെടുവിക്കുന്ന പ്രസ്താവന
____________________________

വാക്‌‌സിനേഷനായി കോവിൻ പോർട്ടലിൽ രജിസ്‌‌റ്റർ ചെയ്‌ത ഇന്ത്യക്കാരുടെ ആധാർ അടക്കമുള്ള സ്വകാര്യവിവരങ്ങൾ ചോർന്നുവെന്ന ഞെട്ടിപ്പിക്കുന്ന റിപ്പോർട്ടുകളാണ് പുറത്തുവന്നിരിക്കുന്നത്. ഈ സംഭവം അങ്ങേയറ്റം ഗുരുതരമായ ആശങ്ക സൃഷ്‌ടിക്കുന്നതും സ്വകാര്യത പൗരന്മാരുടെ മൗലീകാവകാശമായി പ്രഖ്യാപിച്ച സുപ്രീംകോടതി വിധിയുടെ ലംഘനവുമാണ്.

2021 ജൂണിലും കോവിൻ ആപ്പിനെക്കുറിച്ച്‌ സമാനമായ ആരോപണം ഉയർന്നപ്പോൾ നിഷേധിച്ച കേന്ദ്ര ആരോഗ്യമന്ത്രാലയം അന്വേഷണത്തിന്‌ ഉത്തരവിട്ടിരുന്നു. എന്നാൽ, ഐടി മന്ത്രാലയത്തിന്‌ കീഴിലുള്ള കൗണ്ടർ ഹാക്കിങ്‌ ഗ്രൂപ്പായ കമ്പ്യൂട്ടർ എമർജൻസി റെസ്‌പോൺസ് ടീം നടത്തിയ അന്വേഷണ റിപ്പോർട്ട്‌ ഇതുവരെയും പുറത്തുവിടാൻ കേന്ദ്ര സർക്കാർ തയ്യാറായിട്ടില്ല.

വിവരചോർച്ച തടയാൻ സംവിധാനമൊരുക്കുന്നതിനൊപ്പം സമഗ്ര അന്വേഷണം നടത്തി പൗരന്മാരുടെ സ്വകാര്യവിവരങ്ങൾ ചോർത്തിയ കുറ്റവാളികളെ കണ്ടെത്തി നിയമത്തിനു മുമ്പിൽ കൊണ്ടുവരണം.

സമീപകാല പോസ്റ്റുകൾ

സെക്രട്ടറിയുടെ പോസ്റ്റുകൾ

ലേഖനങ്ങൾ

മാറ്റത്തിന്റെ വില്ലുവണ്ടി മുന്നോട്ടേക്ക് തന്നെ ഉരുളുമെന്നും രാജ്യത്തെയാകെ പിന്നാക്കം വലിക്കാൻ ശ്രമിക്കുന്ന പ്രതിലോമശക്തികളെ കേരളം ഒന്നിച്ച് കോട്ടകെട്ടി എതിർക്കുമെന്നും നമുക്ക് പ്രതിജ്ഞയെടുക്കാം

സ. പി രാജീവ്

കേരളത്തിൽ നിലനിന്നിരുന്നുവെന്ന് പുതുതലമുറയ്ക്ക് വിശ്വസിക്കാൻ സാധിക്കുക പോലും ചെയ്യാത്ത ജാതീയ അനാചാരങ്ങൾക്കെതിരെ ഉജ്വലമായ സമരപോരാട്ടങ്ങൾ സംഘടിപ്പിച്ച മഹാത്മാ അയ്യങ്കാളിയുടെ ജന്മദിനമാണ് ആഗസ്ത് 28.

കേരളത്തിന്റെ സാമൂഹ്യ നവോത്ഥാന ചരിത്രത്തിലെ തിളക്കമാർന്ന അധ്യായമാണ് മഹാത്മ അയ്യൻകാളി

സ. ഒ ആർ കേളു

കേരളത്തിന്റെ സാമൂഹ്യ നവോത്ഥാന ചരിത്രത്തിലെ തിളക്കമാർന്ന അധ്യായമാണ് മഹാത്മ അയ്യൻകാളി. നൂറ്റാണ്ടുകളായി അടിമത്തവും അസമത്വവും അനുഭവിച്ച് കഴിഞ്ഞ ജനസമൂഹത്തെ വിദ്യാഭ്യാസത്തിലൂടെ ഉയർത്തി അവകാശബോധത്തിന്റെ സമരപാഠങ്ങൾ അദ്ദേഹം പഠിപ്പിച്ചു.

വിരമിച്ച ജീവനക്കാരെ ദിവസ വേതനാടിസ്ഥാനത്തിൽ ലോക്കോ പൈലറ്റ്, അസിസ്റ്റൻ്റ് ലോക്കോ പൈലറ്റ്, ട്രെയിൻ മാനേജർ തസ്തികകളിലേക്ക് പുനർ നിയമിക്കാനുള്ള റയിൽവേ ബോർഡിൻ്റെ തീരുമാനം പിൻവലിക്കണം എന്നാവശ്യപ്പെട്ട് സ. എ എ റഹീം എംപി കേന്ദ്ര റയിൽവേ മന്ത്രിക്ക് കത്തയച്ചു

വിരമിച്ച ജീവനക്കാരെ ദിവസ വേതനാടിസ്ഥാനത്തിൽ ലോക്കോ പൈലറ്റ്, അസിസ്റ്റൻ്റ് ലോക്കോ പൈലറ്റ്, ട്രെയിൻ മാനേജർ തസ്തികകളിലേക്ക് പുനർ നിയമിക്കാനുള്ള റയിൽവേ ബോർഡിൻ്റെ തീരുമാനം പിൻവലിക്കണം എന്നാവശ്യപ്പെട്ട് സ. എ എ റഹീം എംപി കേന്ദ്ര റയിൽവേ മന്ത്രിക്ക് കത്തയച്ചു.