Skip to main content

കായംകുളത്തെ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ സ. അമ്പാടിയുടെ കൊലപാതകത്തില്‍ ശക്തമായി പ്രതിഷേധിക്കുന്നു

സിപിഐ എം സംസ്ഥാന സെക്രട്ടേറിയറ്റ്‌ പുറപ്പെടുവിക്കുന്ന പ്രസ്താവന
_____________________________
കായംകുളത്തെ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍
സ. അമ്പാടിയുടെ കൊലപാതകത്തില്‍
ശക്തമായി പ്രതിഷേധിക്കുന്നു. ഡിവൈഎഫ്‌ഐ യൂണിറ്റ്‌ പ്രസിഡന്റും, മേഖല കമ്മിറ്റി അംഗവുമായിരുന്ന സഖാവ് അമ്പാടിയെ ആര്‍എസ്‌എസ്‌ പോറ്റിവളര്‍ത്തുന്ന മയക്കുമരുന്ന്‌ ക്വട്ടേഷന്‍ സംഘമാണ്‌ കൊലപ്പെടുത്തിയത്‌. ആര്‍എസ്‌എസിന്റെ പരിശീലനം സിദ്ധിച്ച ക്രിമിനല്‍ വിഭാഗമാണ്‌ ഈ ക്രൂര കൃത്യത്തിന്‌ നേതൃത്വം കൊടുത്തത്‌. കേരളത്തില്‍ സമാധാനപരമായ ജീവിതം മുന്നോട്ടുപോകുന്ന ഘട്ടത്തിലാണ്‌ ബോധപൂര്‍വ്വം സംഘര്‍ഷമുണ്ടാക്കാനുള്ള പ്രവര്‍ത്തനം ആര്‍എസ്‌എസ്‌ ക്രിമിനല്‍ സംഘം നടത്തിയിട്ടുള്ളത്‌. പ്രകോപനങ്ങളില്‍ അകപ്പെട്ടുപോകാതെ ആര്‍എസ്‌എസ്‌ അക്രമി സംഘങ്ങളെ ജനങ്ങളില്‍ നിന്നും ഒറ്റപ്പെടുത്താനുള്ള ശക്തമായ പ്രചാരവേലയും, പ്രതിരോധവും സംഘടിപ്പിച്ച്‌ മുന്നോട്ടുപോകാനാവണം. ആര്‍എസ്‌എസ്‌ - ബിജെപി സംഘം നടത്തുന്ന ഇത്തരം അക്രമങ്ങള്‍ക്കെതിരെ ജനാധിപത്യ വിശ്വാസികളാകെ രംഗത്തിറങ്ങണം. 

സമീപകാല പോസ്റ്റുകൾ

സെക്രട്ടറിയുടെ പോസ്റ്റുകൾ

ലേഖനങ്ങൾ

സഖാവ് എം സുരേന്ദ്രൻ്റെ വിയോഗത്തില്‍ അഗാധമായ ദു:ഖവും അനുശോചനവും രേഖപ്പെടുത്തുന്നു

സ. എം വി ഗോവിന്ദൻ മാസ്റ്റർ

പ്രിയപ്പെട്ട സഖാവ് എം സുരേന്ദ്രന്‍ വിടവാങ്ങി. സിപിഐ എം ആലപ്പുഴ ജില്ലാ സെക്രട്ടേറിയറ്റ് അംഗമായി ദീര്‍ഘകാലം പ്രവർത്തിച്ച സഖാവ് അടിയന്തിരാവസ്ഥക്കാലത്ത് നിരവധി വര്‍ഷക്കാലം ജയില്‍ ശിക്ഷ അനുഭവിച്ചു.

ജാതിയധിക്ഷേപവും പീഡനവും നവോത്ഥാന കേരളത്തിന് വെല്ലുവിളി

സ. എം വി ഗോവിന്ദൻ മാസ്റ്റർ

കണ്ണൂർ അഞ്ചരക്കണ്ടി ഡെന്റൽ കോളേജിൽ വിദ്യാർഥി ആത്മഹത്യ ചെയ്ത സംഭവത്തിൽ കലാലയങ്ങളിൽ വിദ്യാർഥികൾ നേരിടുന്ന ജാതീയമായ അധിക്ഷേപങ്ങളും പീഡനങ്ങളും അത്യന്തം ഗൗരവതരമാണ്.

നന്ദഗോവിന്ദം ഭജൻസിന് എതിരെയുള്ള വിദ്വേഷം കേരളത്തിന്റെ മതനിരപേക്ഷതയ്ക്ക് ഭീഷണി

സ. എം വി ഗോവിന്ദൻ മാസ്റ്റർ

കേരളത്തിന്റെ സാംസ്കാരികത്തനിമയും മതനിരപേക്ഷ മനസിനെയും തകർക്കാൻ വർഗീയ ശക്തികൾ ബോധപൂർവമായ ശ്രമം നടത്തുകയാണ്. നന്ദഗോവിന്ദം ഭജൻസ് അവതരിപ്പിച്ച ക്രിസ്തീയ ഭജനക്കെതിരെ നടക്കുന്ന വിദ്വേഷ പ്രചാരണം ഇതിന്റെ ഒടുവിലത്തെ ഉദാഹരണമാണ്.

വടകരയിലും നാദാപുരത്തും യുഡിഫ് ബിജെപി അന്തർധാര വെളിപ്പെട്ടു

സ. എം വി ഗോവിന്ദൻ മാസ്റ്റർ

നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫും ബിജെപിയുമായി നടത്തിയ അന്തർധാര വെളിപ്പെട്ടിരിക്കുകയാണ്. തെരഞ്ഞെടുപ്പ് കാലത്തെ യുഡിഎഫിന്റെ ഏറ്റവും വലിയ പ്രചാരണം എൽഡിഎഫ് ബിജെപിയുമായി ഡീല്‍ ഉണ്ടാക്കിയെന്നായിരുന്നു.