Skip to main content

ഹരിയാനയിലെ വർഗീയ കലാപത്തിന്റെ പൂർണ്ണ ഉത്തരവാദിത്വവും സംസ്ഥാനത്തെ ബിജെപി സർക്കാരിന്

സിപിഐ എം പൊളിറ്റ് ബ്യൂറോ പുറപ്പെടുവിക്കുന്ന പ്രസ്താവന
_______________________________________
അഞ്ച് പേരുടെ മരണത്തിനും പലയിടങ്ങളിലും തീവെപ്പിനും ഇടയാക്കിയ, ഹരിയാനയിലെ മേവാത്ത് മേഖലയിലെ നൂഹിൽ തുടങ്ങി പിന്നീട് ഗുരുഗ്രാമിലേക്കും വ്യാപിച്ച വർഗീയ കലാപത്തെ സിപിഐ എം പൊളിറ്റ് ബ്യൂറോ ശക്തമായി അപലപിക്കുന്നു. സംഭവങ്ങളുടെ പൂർണ്ണ ഉത്തരവാദിത്വവും സംസ്ഥാന സർക്കാരിനാണ്. സർക്കാരിന്റെ അലംഭാവവും ഒത്താശയും സംഭവങ്ങളെ കൂടുതൽ വഷളാക്കുകയാണുണ്ടായത്.

‘ബ്രജ് മണ്ഡൽ യാത്ര’ നടത്താനെന്ന വ്യാജേന ഹിന്ദുത്വ ശക്തികളായ ബജ്‌റംഗ് ദളും വിശ്വ ഹിന്ദുപരിഷത്തും സമൂഹ മാധ്യമങ്ങളിൽ അത്യന്തം പ്രകോപനപരമായ പ്രചാരണമാണ് നടത്തിയത്. നസീറിന്റെയും ജുനൈദിന്റെയും കൊലപാതകത്തിൽ പ്രതിയായ കുപ്രസിദ്ധനായ മോനു മനേസർ തന്റെ അനുയായികളോട് ബ്രജ് മണ്ഡൽ യാത്രയിൽ ചേരാൻ പരസ്യമായി ആഹ്വാനം നൽകുകയുണ്ടായി.

മോനു മാനേസറിനെതിരെ നടപടിയെടുക്കുന്നതിനു പകരം നൂഹിലെ പൗരന്മാരുടെ അഭ്യർത്ഥന മാനിക്കാതെ, അനിഷ്ട സംഭവങ്ങൾ തടയാനുള്ള മുൻകരുതലുകളോ തയ്യാറെടുപ്പുകളോ എടുക്കാതെ സംസ്ഥാന സർക്കാർ യാത്രയ്ക്ക് അനുമതി നൽകുകയായിരുന്നു.

വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ കണ്ണുവെച്ച് വർഗീയ ധ്രുവീകരണത്തിന് മൂർച്ച കൂട്ടുക എന്ന ഒറ്റ ലക്ഷ്യത്തോടെ കലാപം സൃഷ്ടിക്കാനുള്ള ഈ സംഘടിത ശ്രമത്തെ സിപിഐ എം പൊളിറ്റ് ബ്യൂറോ അസന്നിഗ്ദ്ധമായി അപലപിക്കുന്നു.

സമീപകാല പോസ്റ്റുകൾ

സെക്രട്ടറിയുടെ പോസ്റ്റുകൾ

ലേഖനങ്ങൾ

നേപ്പാളിലെ ആഭ്യന്തര കലാപം മൂലം കുടുങ്ങിക്കിടക്കുന്ന ഇന്ത്യൻ പൗരന്മാരുടെയും മലയാളികളുടെയും സുരക്ഷയും തിരിച്ചുവരവും ഉറപ്പാക്കാൻ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് വിദേശകാര്യ മന്ത്രിക്ക് കത്ത് നൽകി

സ. കെ രാധാകൃഷ്ണൻ എംപി

നേപ്പാളിലെ ആഭ്യന്തര കലാപം മൂലം കുടുങ്ങിക്കിടക്കുന്ന ഇന്ത്യൻ പൗരന്മാരുടെയും മലയാളികളുടെയും സുരക്ഷയും തിരിച്ചുവരവും ഉറപ്പാക്കാൻ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് വിദേശകാര്യ മന്ത്രി ഡോ. എസ്. ജയ്ശങ്കറിന് കത്ത് നൽകി.

പട്ടികവർഗ്ഗ ഗവേഷക വിദ്യാർത്ഥികളുടെ ഫെല്ലോഷിപ്പ് വിതരണം ആറുമാസമായി തടസ്സപ്പെട്ടതിൽ അടിയന്തിര ഇടപെടൽ ആവശ്യപ്പെട്ട് കേന്ദ്രപട്ടികവർഗ്ഗകാര്യ മന്ത്രിക്ക് കത്ത് നൽകി

സ. കെ രാധാകൃഷ്ണൻ എംപി

പട്ടികവർഗ്ഗ ഗവേഷക വിദ്യാർത്ഥികൾക്കായി കേന്ദ്ര സർക്കാർ നടപ്പാക്കുന്ന നാഷണൽ ഫെല്ലോഷിപ്പ് ഫോർ ഹയർ എജ്യുക്കേഷൻ ഓഫ് എസ്.ടി.

കർഷകരുടേയും തൊഴിലാളികളുടെയും മറ്റ് അടിസ്ഥാന ജനവിഭാഗങ്ങളുടെയും വിമോചനത്തിനായി തന്റെ ജീവിതം ഉഴിഞ്ഞുവച്ച സഖാവ് സീതാറാം യെച്ചൂരിയുടെ ഉജ്ജ്വല സ്മരണയ്ക്കു മുന്നിൽ അഭിവാദ്യങ്ങൾ അർപ്പിക്കുന്നു

സ. പിണറായി വിജയൻ

സഖാവ് സീതാറാം യെച്ചൂരി വിടവാങ്ങിയിട്ട് ഇന്നേക്ക് ഒരു വർഷം തികയുകയാണ്. അനുപമമായ ധൈഷണികതയും സംഘടനാപാടവവും സമ്മേളിച്ച സഖാവ് സീതാറാം സംഘാടകൻ, സാമാജികൻ, രാഷ്ട്രതന്ത്രജ്ഞൻ തുടങ്ങിയ നിലകളിൽ നിറഞ്ഞു നിന്ന വ്യക്തിത്വമാണ്.