Skip to main content

അദാനിക്കെതിരായ റിപ്പോർട്ടിൽ അന്വേഷണം അനിവാര്യം

സിപിഐ എം പൊളിറ്റ് ബ്യൂറോ പുറപ്പെടുവിക്കുന്ന പ്രസ്താവന
______________________________________
അദാനി ഗ്രൂപ്പ് തങ്ങളുടെ കമ്പനികളുടെ ഓഹരി വിലയിൽ കൃത്രിമം കാണിച്ച് അവയുടെ മൂല്യവും ആസ്തിയും വർധിപ്പിച്ചു എന്നതിന് പുതിയ തെളിവുകൾ പുറത്തുവന്നിരിക്കുകയാണ്.

ലോകമാകെയുള്ള അന്വേഷണാത്മക പത്രപ്രവര്‍ത്തകരുടെ കൂട്ടായ്മയായ ഓർഗനൈസ്ഡ് ക്രൈം ആൻഡ് കറപ്ഷൻ റിപ്പോർട്ടിംഗ് പ്രോജക്റ്റ് (ഒസിസിആർപി) നൽകിയ വിവരങ്ങളെ അടിസ്ഥാനമാക്കി ഫിനാൻഷ്യൽ ടൈംസും ദി ഗാർഡിയൻ പത്രവും പ്രസിദ്ധീകരിച്ച റിപ്പോർട്ട് അദാനി ഗ്രൂപ്പ് നടത്തിയ തട്ടിപ്പ് വെളിപ്പെടുത്തിയിരിക്കുകയാണ്. അദാനിയുടെ മൂത്ത സഹോദരൻ വിനോദ് അദാനിയുമായി അടുത്ത ബന്ധമുളള രണ്ടു പേർ ബെർമുഡയിലെ നിക്ഷേപ ഫണ്ട് ഉപയോഗിച്ച് എങ്ങനെയാണ് അദാനിയുടെ ദശലക്ഷക്കണക്കിന് ഡോളർ വിലവരുന്ന ഓഹരികൾ വാങ്ങാൻ നിഴൽ കമ്പനികൾ സ്ഥാപിച്ചതെന്ന് പുറത്തുവന്ന റിപ്പോർട്ട് വ്യക്തമാക്കുന്നു.

അദാനി കമ്പനികളുടെ വിദേശ ഫണ്ടിംഗ് സംബന്ധിച്ച കാര്യങ്ങൾ 2014ൽ സെബി പരിശോധിച്ചിരുന്നെങ്കിലും പിന്നീട് അന്വേഷണം അവസാനിപ്പിക്കുകയായിരുന്നു എന്നതും റിപ്പോർട്ട് വെളിപ്പെടുത്തുന്നു.

ഓഹരി വിപണിയിലെ വ്യാപകമായ തട്ടിപ്പിനും കൃത്രിമത്വത്തിനുമെതിരെ റെഗുലേറ്ററി അധികാരികൾ ഒരു നടപടിയും സ്വീകരിക്കാത്തതിന്‌ കാരണം പ്രധാനമന്ത്രിയുമായി അദാനി ഗ്രൂപ്പിനുള്ള ബന്ധമാണെന്നത് വ്യക്തമാണ്.

പുതിയ തെളിവുകൾ ഗൗരവതരമായ അന്വേഷണം അനിവാര്യമാക്കുകയാണ്‌. കൃത്യമായ അന്വേഷണം നടക്കുന്നുണ്ടെന്നും തെളിവുകൾ മൂടിവെക്കുന്നില്ല എന്നും ഉറപ്പുവരുത്താൻ സുപ്രീം കോടതി ഇടപെടണം. 

സമീപകാല പോസ്റ്റുകൾ

സെക്രട്ടറിയുടെ പോസ്റ്റുകൾ

ലേഖനങ്ങൾ

'വർക്ക് നിയർ ഹോം' പദ്ധതി; വികസനം ഏതാനും നഗരങ്ങളിൽ ഒതുക്കുകയല്ല, മറിച്ച് എല്ലാ പ്രദേശങ്ങളിലേയ്ക്കും എത്തിക്കുകയാണ് സർക്കാർ

സ. പിണറായി വിജയൻ

കാലത്തിന്റെ മാറ്റം ഏറ്റവും കൂടുതൽ പ്രതിഫലിക്കുന്ന മേഖലകളിൽ ഒന്നാണ് തൊഴിൽ. കുറച്ചു വർഷങ്ങൾക്കു മുൻപ് നിലനിന്നിരുന്ന തൊഴിലുകളും തൊഴിൽ രീതികളും മാറുകയാണ്.

സഖാവ് പി ഗോവിന്ദപ്പിള്ളയുടെ ഓർമകൾക്കു മുന്നിൽ സ്‌മരണാഞ്ജലി

സ. എം വി ഗോവിന്ദൻ മാസ്റ്റർ

കേരളത്തിന്റെ രാഷ്ട്രീയ, സാമൂഹ്യ, സാഹിത്യ, വൈജ്ഞാനിക മണ്ഡലങ്ങളിൽ സജീവ സാന്നിധ്യമായിരുന്ന സഖാവ് പി ഗോവിന്ദപ്പിള്ള ഓർമയായിട്ട് ഇന്നേക്ക് പന്ത്രണ്ട്‌ വർഷം. പി ജി എന്ന രണ്ടക്ഷരത്തിൽ അറിയപ്പെട്ട അദ്ദേഹം മാർക്സിസ്റ്റ് സൈദ്ധാന്തികനും സഞ്ചരിക്കുന്ന വിശ്വവിജ്ഞാനകോശവുമായിരുന്നു.

രാജ്യത്ത് ആദ്യമായി കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി പ്രത്യേക സ്‌പോര്‍ട്സ് ലീഗ് കേരളത്തിൽ

സ. ആർ ബിന്ദു

രാജ്യത്ത് ആദ്യമായി കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി പ്രത്യേക സ്‌പോര്‍ട്സ് ലീഗ് ആരംഭിക്കുകയാണ് കേരളത്തിൽ. മികച്ച കായിക സംസ്‌കാരം വാര്‍ത്തെടുക്കുന്നതിനൊപ്പം കോളേജുകളിലെ അടിസ്ഥാനസൗകര്യ വികസനം കൂടി ലക്ഷ്യമിട്ടാണ് കായിക വകുപ്പുമായി ചേർന്ന് കോളേജ് ലീഗിന് ഉന്നതവിദ്യാഭ്യാസ വകുപ്പ് തുടക്കമിടുന്നത്.