Skip to main content

സഖാവ് അഴീക്കോടൻ ദിനം

സിപിഐ എം സംസ്ഥാന സെക്രട്ടേറിയറ്റ് പുറപ്പെടുവിക്കുന്ന പ്രസ്താവന
___________________________________
സഖാവ് അഴീക്കോടൻ രാഘവന്റെ അമ്പത്തൊന്നാം രക്തസാക്ഷിത്വ ദിനം സമുചിതമായി ആചരിക്കുക. 1972 സെപ്റ്റംബർ 23നാണ് കോൺഗ്രസ് പിന്തുണയോടെ തീവ്രവാദത്തിന്റെ പൊയ്‌മുഖമണിഞ്ഞ ഒരു സംഘം സഖാവിനെ അരുംകൊല ചെയ്തത്.

കമ്യൂണിസ്റ്റ് പാർടിയും വർഗബഹുജന പ്രസ്ഥാനങ്ങളും കെട്ടിപ്പടുക്കാനും നയിക്കാനും സുപ്രധാന പങ്കാണ് അഴീക്കോടൻ രാഘവൻ വഹിച്ചത്‌. കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തിൽ കൊലചെയ്യപ്പെട്ട ഏറ്റവും സമുന്നതനായ രാഷ്ട്രീയ നേതാവാണ് അദ്ദേഹം. സംസ്ഥാന സെക്രട്ടേറിയറ്റ്‌ അംഗമായും ഇടതുമുന്നണി കൺവീനറായും അഴീക്കോടൻ പ്രവർത്തിച്ചു. പാർടിയിൽ ഉയർന്നുവന്ന ഇടത് തീവ്രവാദ നിലപാടുകൾക്കെതിരെയും വലതു പരിഷ്കരണവാദത്തിനെതിരെയും പൊരുതി. ശരിയായ രാഷ്ട്രീയ നിലപാട് ഉയർത്തിപ്പിടിച്ച് പാർടിയെയും പ്രസ്ഥാനത്തെയും മുന്നോട്ടുനയിച്ചു.

ഇന്ത്യ എന്ന ജനാധിപത്യ രാജ്യത്തെ ഇല്ലാതാക്കി പകരം ഹിന്ദുരാഷ്‌ട്രം സ്ഥാപിക്കാനാണ്‌ സംഘപരിവാർ നിയന്ത്രിക്കുന്ന മോദി ഭരണം ഇന്ന് ശ്രമിക്കുന്നത്‌. ജനതയെ വർഗീയമായി വേർതിരിച്ചും തമ്മിലടിപ്പിച്ചും സംഘർഷഭരിതമാക്കി നേട്ടം കൊയ്യുകയാണ്‌ കേന്ദ്രഭരണകക്ഷി. പ്രതിപക്ഷ പാർടികളെ അടിച്ചമർത്തിയും പ്രതിഷേധസ്വരങ്ങൾ ഇല്ലാതാക്കിയും രാജ്യത്തെ ഏകാധിപത്യത്തിലേക്കാണ്‌ ബിജെപി കൊണ്ടുപോകുന്നത്‌. ജനാധിപത്യവും മനുഷ്യാവകാശവും നിഷേധിച്ച് മതരാഷ്‌ട്രം സ്ഥാപിക്കുകയാണ്‌ സംഘപരിവാർ അജൻഡ. വിലക്കയറ്റവും തൊഴിലില്ലായ്‌മയും അരക്ഷിതാവസ്ഥയും കൊണ്ട്‌ ജനജീവിതം ദുസ്സഹമായിട്ടും കോർപറേറ്റുകൾക്കായി പ്രവർത്തിക്കുന്ന എൻഡിഎ ഭരണം അവസാനിപ്പിച്ച്‌ ജനാധിപത്യം പുനഃസ്ഥാപിക്കാൻ യോജിച്ച പോരാട്ടം അനിവാര്യമാണ്‌.

ജനക്ഷേമ ഭരണം നടത്തുന്ന കേരളത്തിലെ എൽഡിഎഫ്‌ സർക്കാരിനെ അങ്ങേയറ്റം ബുദ്ധിമുട്ടിക്കുകയാണ്‌ കേന്ദ്ര സർക്കാർ. ഇത്തരം നിലപാടുകൾക്കെതിരെ ശക്തമായ പ്രതിരോധമുയർത്താൻ അഴീക്കോടന്റെ സ്‌മരണ നമുക്ക് കരുത്തേകും. പാർടി പതാക ഉയർത്തിയും ഓഫീസുകൾ അലങ്കരിച്ചും അനുസ്മരണ സമ്മേളനങ്ങൾ ചേർന്നും മുഴുവൻ പാർടി ഘടകങ്ങളും അഴീക്കോടൻ ദിനം ആചരിക്കണം. 

സമീപകാല പോസ്റ്റുകൾ

സെക്രട്ടറിയുടെ പോസ്റ്റുകൾ

ലേഖനങ്ങൾ

പൗരത്വത്തിന് മതം മാനദണ്ഡമാക്കുന്നത് അംഗീകരിക്കാന്‍ കഴിയില്ല

സ. പിണറായി വിജയൻ

പൗരത്വത്തിന് മതം മാനദണ്ഡമാക്കുന്നത് അംഗീകരിക്കാന്‍ കഴിയില്ല. നമ്മുടെ രാജ്യം മതരാജ്യം ആകണമെന്ന് ആഗ്രഹിച്ചവര്‍ നമ്മുടെ നാട്ടില്‍ ഉണ്ടായിരുന്നു. എന്നാല്‍ നമ്മുടെ നാട് മതനിരപേക്ഷ രാജ്യമായി നിലനിന്നു. പരിഷ്‌കൃത രാജ്യങ്ങള്‍ മത രാഷ്ട്രത്തെ അംഗീകരിക്കുന്നില്ല.

വിശ്വസിക്കാവുന്നത് ഇടതു പക്ഷത്തെ മാത്രം

സ. പിണറായി വിജയൻ

ജനാധിപത്യത്തിൽ തെരഞ്ഞെടുപ്പുകൾ പതിവാണ്. അവയുടെ ഭാഗമായി സർക്കാരുകൾ വരും, പോകും. അത്തരത്തിലുള്ളൊരു തെരഞ്ഞെടുപ്പായി ഇത്തവണത്തെ പൊതു തെരഞ്ഞെടുപ്പിനെ കാണാനാകില്ല. അസാധാരണമാംവിധം ഗൗരവമാർന്ന പ്രാധാന്യം കൽപ്പിക്കേണ്ട തെരഞ്ഞെടുപ്പാണ്‌ ഇത്. അതുകൊണ്ടുതന്നെ ആ ഗൗരവത്തോടെ ഇതിനെ സമീപിക്കേണ്ടതുണ്ട്.

വിദ്വേഷ പ്രസംഗം, പ്രധാനമന്ത്രിരി നരേന്ദ്ര മോദിക്കെതിരെ ഡൽഹി സിറ്റി പൊലീസ് കമ്മീഷനർക്ക് സിപിഐ എം പരാതി നൽകി

രാജസ്ഥാനിലെ ബൻസ്‌വാഡയിലെ തെരഞ്ഞെടുപ്പ് പ്രചാരണ റാലിയിൽ നടത്തിയ വർഗീയ വിദ്വേഷപ്രസംഗത്തിലൂടെ മതസ്‌പർധ സൃഷ്ടിച്ചതിന്‌ പ്രധാനമന്ത്രി നരേന്ദ്ര മോദിയ്‌ക്കെതിരെ സിപിഐ എം നൽകിയ പരാതി ഡൽഹി സിറ്റി പോലീസ് കമ്മീഷണർ സ്വീകരിച്ചു.

ഇടതുണ്ടെങ്കിലേ നമ്മുടെ ഇന്ത്യയുള്ളൂ

സ. പിണറായി വിജയൻ

കേരളത്തിൽ പതിനെട്ടാമത് ലോക്സഭാ തെരഞ്ഞെടുപ്പിന്റെ പ്രചരണ പരിപാടികൾ അവസാനിക്കുകയാണ്. രാജ്യം കണ്ട ഏറ്റവും വലിയ തെരഞ്ഞെടുപ്പാണ് ഇത്തവണ നടക്കുന്നത്. ആ അർത്ഥത്തിൽ മാത്രമല്ല ഇതേറ്റവും വലിയ തെരഞ്ഞെടുപ്പാകുന്നത്.