Skip to main content

യുഎൻ പൊതുസഭയുടെ പ്രമേയത്തിന്റെ അടിസ്ഥാനത്തിൽ ഉടൻ വെടിനിർത്തൽ പ്രഖ്യാപിക്കണം

സിപിഐ എമ്മും സിപിഐയും സംയുക്തമായി പുറപ്പെടുവിക്കുന്ന പ്രസ്താവന
____________________________________
ഗാസയിൽ ഇസ്രയേൽ നടത്തുന്ന കടന്നാക്രമണത്തിന്‌ മാനുഷിക പരിഗണനയുടെ അടിസ്ഥാനത്തിൽ വെടിനിർത്തൽ പ്രഖ്യാപിക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ യുഎൻ പൊതുസഭ വൻഭൂരിപക്ഷത്തോടെ പാസാക്കിയ പ്രമേയത്തിന്റെ വോട്ടെടുപ്പിൽനിന്ന്‌ ഇന്ത്യ വിട്ടുനിന്നത്‌ നടുക്കം സൃഷ്ടിക്കുന്നതാണ്.

സാധാരണജനങ്ങളെ സംരക്ഷിക്കാനും നിയമപരവും മാനുഷികവുമായ ബാധ്യതകൾ മാനിച്ചും വെടിനിർത്തൽ പ്രഖ്യാപിക്കണമെന്നാണ്‌ യുഎൻ പ്രമേയം. അമേരിക്കൻ സാമ്രാജ്യത്വത്തിനു വിധേയമായും അമേരിക്ക–ഇസ്രയേൽ–ഇന്ത്യ ചങ്ങാത്തം ദൃഢമാക്കാനുള്ള മോദിസർക്കാരിന്റെ പ്രവർത്തനങ്ങളുടെ ഭാഗമായുമാണ് രാജ്യത്തിന്റെ വിദേശനയം രൂപപ്പെടുത്തുന്നതെന്ന്‌ ഈ പ്രമേയത്തിന്റെ വോട്ടെടുപ്പിൽനിന്ന്‌ വിട്ടുനിന്ന ഇന്ത്യയുടെ നടപടി വ്യക്തമാക്കുന്നു. പലസ്‌തീൻ വിഷയത്തിൽ ഇന്ത്യയുടെ ദീർഘകാല നിലപാടിനെ നിഷേധിക്കുന്ന നടപടിയാണിത്‌.

യുഎൻ പൊതുസഭ ഈ പ്രമേയം അംഗീകരിച്ച അതേ വേളയിൽ വംശഹത്യ ലക്ഷ്യമിട്ട്‌ ഗാസയിൽ കര–വ്യോമ ആക്രമണങ്ങൾ ഇസ്രയേൽ ശക്തമാക്കി. 22 ലക്ഷം പലസ്‌തീൻകാർ അധിവസിക്കുന്ന ഗാസയിൽ എല്ലാ വാർത്താവിനിമയ സംവിധാനങ്ങളും തകർക്കുകയും ചെയ്തു.

യുഎൻ പൊതുസഭയുടെ പ്രമേയത്തിന്റെ അടിസ്ഥാനത്തിൽ ഉടൻ വെടിനിർത്തൽ പ്രഖ്യാപിക്കണം. 1967നു മുമ്പുള്ള അതിർത്തികളോടെ, കിഴക്കൻ ജറുസലേം തലസ്ഥാനമായ പലസ്‌തീൻ എന്ന നിലയിൽ ദ്വിരാഷ്‌ട്ര പരിഹാരം യാഥാർഥ്യമാക്കാൻ രക്ഷാസമിതിയെ ചുമതലപ്പെടുത്തിയ തീരുമാനം നടപ്പാക്കാൻ യുഎൻ ഉണർവോടെ പ്രവർത്തിക്കണം. 

സമീപകാല പോസ്റ്റുകൾ

സെക്രട്ടറിയുടെ പോസ്റ്റുകൾ

ലേഖനങ്ങൾ

ഒറ്റച്ചാട്ടത്തിന് ബിജെപിയിൽ എത്താൻ തക്കം പാർത്തിരിക്കുന്ന പാർടിയാണ് കോൺഗ്രസ്സ്

സ. പിണറായി വിജയൻ

ഒറ്റച്ചാട്ടത്തിന് ബിജെപിയിൽ എത്താൻ തക്കം പാർത്തിരിക്കുന്ന പാർടിയാണ് കോൺഗ്രസ്സ്. ആ ചാട്ടമാണ് തൃശൂർ ജില്ലയിലെ മറ്റത്തൂരിൽ കണ്ടത്. കോൺഗ്രസ്സ് സ്ഥാനാർഥികളായി മത്സരിച്ച് പഞ്ചായത്തംഗങ്ങളായ മുഴുവൻ പേരും കൂറുമാറി ബിജെപി പാളയത്തിലെത്തി ഭരണം പിടിച്ചു. എട്ടു കോൺഗ്രസംഗങ്ങൾ മാത്രമേ അവിടെ യുഡിഎഫിനുള്ളൂ.

സഖാവ് കെ എം സുധാകരൻ്റെ വിയോഗത്തിൽ ദുഃഖിതരായ കുടുംബാംഗങ്ങളുടെയും പാർടി സഖാക്കളുടെയും വേദനയിൽ പങ്കുചേരുന്നു

സ. എം വി ഗോവിന്ദൻ മാസ്റ്റർ

പാർടി മുൻ സംസ്ഥാന കമ്മിറ്റി അംഗവും പ്രമുഖ ട്രേഡ് യൂണിയൻ നേതാവുമായിരുന്ന പ്രിയ സഖാവ് കെ എം സുധാകരൻ നമ്മെ വിട്ടുപിരിഞ്ഞു.

പുന്നെല്ലിനൊപ്പം ചോരമണക്കുന്ന വീരേതിഹാസം രചിച്ച കീഴ്‌വെണ്‍മണിയിലെ പോരാളികൾക്ക് ലാൽസലാം

സവര്‍ണഭീകരതയുടെയും ജാതി വിരുദ്ധ പോരാട്ടങ്ങളുടെയും പേരായ കീഴ്‌‌‌വെണ്‍മണി കൂട്ടകൊല്ലക്ക് ഇന്ന് 57 വർഷം. കൂലിയിൽ ഒരു പിടി (600 ഗ്രാം) നെല്ല് അധികം ചോദിച്ചതിനാണ് ജാതി-ജന്മി ശക്തികൾ 44 മനുഷ്യരെ ജീവനോടെ ചുട്ടെരിച്ചത്.