Skip to main content

സഖാവ് എൻ ശങ്കരയ്യ നയിച്ച മഹത്തായ വിപ്ലവകാരിയുടെ ജീവിതം കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് എക്കാലവും പ്രചോദനമാകും

സിപിഐ എമ്മിന്റെ മുതിർന്ന നേതാവും രാജ്യത്തെ ആദ്യകാല കമ്മ്യൂണിസ്റ്റ് നേതാക്കളിൽ ഒരാളുമായ സഖാവ് എൻ ശങ്കരയ്യയുടെ നിര്യാണത്തിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നു.

മധുരയിലെ അമേരിക്കൻ കോളേജിലെ വിദ്യാർത്ഥിയായിരിക്കെയാണ് സ. ശങ്കരയ്യ സ്വാതന്ത്ര്യ സമരത്തിൽ പങ്കാളിയായത്. അവസാന പരീക്ഷകൾക്ക് തൊട്ടുമുമ്പ് അറസ്റ്റ് ചെയ്യപ്പെട്ടതിനാൽ അദ്ദേഹത്തിന് ബിരുദം പൂർത്തിയാക്കാനായില്ല. എട്ടു വർഷം ജയിൽവാസം അനുഷ്ടിച്ച അദ്ദേഹം ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിക്കുന്നതിന് ഒരു ദിവസം മുമ്പാണ് ജയിൽമോചിതനായത്.

1940ൽ അവിഭക്ത കമ്മ്യൂണിസ്റ്റ് പാർടിയിൽ ചേർന്ന സ. ശങ്കരയ്യ തമിഴ്‌നാട്ടിലെ പ്രധാന സംഘാടകരിലൊരാളായി.

സിപിഐ നാഷണല്‍ കൗണ്‍സിലില്‍നിന്ന് ഇറങ്ങിവന്ന് സിപിഐ എം രൂപീകരിക്കാന്‍ തുടക്കമിട്ട ദേശീയ കൗണ്‍സിലിലെ 32 അംഗങ്ങളിലൊരാളായിരുന്നു സ. ശങ്കരയ്യ. തമിഴ്നാട്ടിൽ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം കെട്ടിപ്പടുക്കുന്നതിൽ വലിയ സംഭാവന നൽകിയ അദ്ദേഹം 1995 മുതൽ 2002 വരെ സിപിഐ എമ്മിന്റെ സംസ്ഥാന കമ്മിറ്റിയുടെ സെക്രട്ടറിയായി പ്രവർത്തിച്ചു.

1967, 1977, 1980 വർഷങ്ങളിൽ അദ്ദേഹം തമിഴ്നാട് സംസ്ഥാന അസംബ്ലിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. 1977ലും 1980ലും നിയമസഭയിലെ സിപിഐ എം കക്ഷി നേതാവായിരുന്നു.

കർഷക പ്രസ്ഥാനത്തിന്റെ വളർച്ചയിൽ പ്രധാന പങ്കുവഹിച്ച അദ്ദേഹം അഖിലേന്ത്യാ കിസാൻ സഭയുടെ ജനറൽ സെക്രട്ടറിയും പ്രസിഡന്റുമായി.

കമ്മ്യൂണിസ്റ്റ് രാഷ്ട്രീയവും നയങ്ങളും ജനങ്ങൾക്കിടയിൽ ഫലപ്രദമായി പ്രചരിപ്പിക്കാൻ കഴിയുന്ന ഉജ്ജ്വല വാഗ്മിയായിരുന്നു സ. ശങ്കരയ്യ. പാർടിയോട് അർപ്പണബോധവും പൊതുജീവിതത്തിൽ സത്യസന്ധതയും ലാളിത്യവും പുലർത്തിയിരുന്ന അദ്ദേഹം അടിയുറച്ച മാർക്സിസ്റ്റായിരുന്നു.

സഖാവ് എൻ ശങ്കരയ്യയുടെ നിര്യാണത്തിലൂടെ പാർടിക്ക് നഷ്ടമാകുന്നത് സമുന്നതനായ ഒരു നേതാവിനെയാണ്. അദ്ദേഹം നയിച്ച മഹത്തായ വിപ്ലവകാരിയുടെ ജീവിതം കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് എക്കാലവും പ്രചോദനമാകും. അദ്ദേഹത്തിന്റെ സ്മരണയ്ക്ക് മുന്നിൽ ആദരാഞ്ജലി അർപ്പിക്കുകയും കുടുംബാംഗങ്ങളോട് അനുശോചനം അറിയിക്കുകയും ചെയ്യുന്നു.
 

സമീപകാല പോസ്റ്റുകൾ

സെക്രട്ടറിയുടെ പോസ്റ്റുകൾ

ലേഖനങ്ങൾ

മുനയൻകുന്ന് രക്തസാക്ഷി ദിനം

1948 മെയ് ഒന്നിനാണ് വടക്കേ മലബാറിലെ കോൺഗ്രസ്‌ ഭീകരവാഴ്ചയ്‌ക്കെതിരായ ചെറുത്തുനിൽപ്പിൽ മുനയൻകുന്നിൽ ആറ്‌ ധീരയോദ്ധാക്കൾ രക്തസാക്ഷികളായത്. എംഎസ്‌പിക്കാരുടെ തോക്കുകൾ ഉതിർത്ത തീയുണ്ടയ്‌ക്കിരയായി ജീവൻ ത്യജിച്ച പോരാളികളുടെ ഉജ്വലമായ ഓർമകൾക്ക്‌ ഇന്ന് 78 വർഷം തികയുന്നു.

ഏവർക്കും സാർവ്വദേശീയ തൊഴിലാളിദിനാശംസകൾ

സ. പിണറായി വിജയൻ

ഇന്ന് മെയ് ദിനമാണ്. മുതലാളിത്തത്തിന്റെ അന്ധമായ ലാഭക്കൊതിക്കും ചൂഷണമനോഭാവത്തിനുമെതിരെ പ്രതികരിച്ചുകൊണ്ടാണ് ചിക്കാഗോയിലെ തൊഴിലാളികൾ തൊഴിലവകാശങ്ങൾക്കുവേണ്ടി സംഘടിച്ചത്. എട്ടുമണിക്കൂര്‍ പ്രവൃത്തി സമയത്തിനുവേണ്ടി ചിക്കാഗോയിൽ നടന്ന ഐതിഹാസിക പണിമുടക്കില്‍ എട്ടുലക്ഷം പേരായിരുന്നു പങ്കെടുത്തത്.

ലോകത്തെ മാറ്റിത്തീർക്കുന്ന, ചൂഷണങ്ങൾക്കെതിരായി നിലകൊള്ളുന്ന മുഴുവൻ മനുഷ്യർക്കും മെയ്ദിനാശംസകൾ

സ. എം വി ഗോവിന്ദൻ മാസ്റ്റർ

എല്ലാ സമ്പത്തും സൃഷ്ടിച്ച് ദരിദ്രനായിക്കഴിയേണ്ടിവരുന്ന തൊഴിലാളിയെ കുറിച്ച് മാർക്സ് എഴുതുന്നുണ്ട്. എല്ലാ സൗന്ദര്യങ്ങളും സൃഷ്ടിച്ച് വിരൂപനായിക്കഴിയേണ്ട അവസ്ഥ, എല്ലാ ഐശ്വര്യങ്ങളും ഉല്‍പ്പാദിപ്പിച്ച് നിസ്വരായി ജീവിതം അവസാനിപ്പിക്കേണ്ടിവരുന്ന അവസ്ഥ.

നിതിൻ രാജിന്റെ കുടുംബത്തിന് സിപിഐ എം നിർമ്മിച്ചു നൽകുന്ന വീടിന്റെ ശിലാസ്ഥാപനം സ. എം വി ഗോവിന്ദൻ മാസ്റ്റർ നിർവ്വഹിച്ചു

നിതിൻ രാജിന്റെ കുടുംബത്തിന് സിപിഐ എം നിർമ്മിച്ചു നൽകുന്ന വീടിന്റെ ശിലാസ്ഥാപനം പാർടി സംസ്ഥാന സെക്രട്ടറി സ. എം വി ഗോവിന്ദൻ മാസ്റ്റർ നിർവ്വഹിച്ചു.